സിസ്റ്റം ഇൻഫർമേഷൻ അറിയാൻ SIW



E-mail


വിൻഡോസ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സിസ്റ്റങ്ങളുടെ മുഴുവൻ ഇൻഫർമേഷനും കാണുന്നതിനായ് ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫ്രീവെയറാണ് SIW ( System Information for Windows). സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ മുഴുവൻ വിവരങ്ങൾ, ഡ്രൈവർ സോഫ്റ്റ്‌വെയറുകൾ, ഓപ്പറേറ്റിംസ് സോഫ്റ്റ്‌വെയറിന്റെ വേർഷൻ, ലൈസൻസ്ഡ്  സോഫ്റ്റ്‌വെയറുകളുടെ വിവരങ്ങൾ , അവയുടെയെല്ലാം  ലൈസൻസ് കീ വിവരങ്ങൾ  ബൂട്ട് ഡിവൈസുകൾ, സെക്യൂരിറ്റി ഓപ്ഷനുകൾ, സിസ്റ്റം ലോഗ്, സിസ്റ്റം മെമ്മറി, നെറ്റ്‌വർക്ക് അഡാപ്റ്ററുകളുടെ വിവരങ്ങൾ, സിസ്റ്റവുമായി കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മറ്റു സിസ്റ്റങ്ങളുടെ ഐപി വിലാസങ്ങൾ, അവയുടെ മാക് അഡ്രസുകൾ തുടങ്ങി എല്ലാ വിവരങ്ങളും ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് കാണുവാൻ സാധിക്കും.


നാലൊ അഞ്ചൊ കാറ്റഗറികളായിട്ടാണ് SIW ൽ സിസ്റ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ കാണിക്കുന്നത്. ഇതിൽ സോഫ്റ്റ്‌വെയർ ഇൻ‌വെന്ററി കാറ്റഗറിയിൽ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറുകളെക്കുറിച്ചുള്ള വിവരങ്ങൾ, ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, സോഫ്റ്റ്‌വെയറുകളുടെ അപ്ഡേറ്റുകൾ, സെക്യൂരിറ്റി അപ്ഡേടുകൾ, പ്രോസസുകളുടെ വിവരങ്ങൾ,  ലൈസൻസ്ഡ് സോഫ്‌റ്റ്വെയറുകളുടെ വിവരങ്ങൾ എല്ലാം അടങ്ങിയിരിക്കുന്നു. പിന്നീടെപ്പോഴെങ്കിലും ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകളൂടെ ലൈസൻസ് കീ എടുക്കേണ്ടി വരുന്നുവെങ്കിൽ ഇത് വഴി ഉപയോക്താവിനു ലൈസൻസ് കീ റിട്രീവ് ചെയ്തെടുക്കാൻ എളുപ്പത്തിൽ സാധിക്കുന്നു.

ഹാർഡ്‌വെയർ ഇൻ‌വെന്ററിയിൽ ഹാർഡ് ‌വെയർ ഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളായിക്കും കാണിക്കുക. ഇതിൽ മദർബോർഡ്, സി പി യു, ഡിസ്ക് ഡ്രൈവുകൾ, സി ഡി/ഡിവീഡി ഡ്രൈവുകൾ , പി സി ഐ കാർഡുകൾ തുടങ്ങി സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹാർഡ് വെയർ ഉപകരണങ്ങളുടെ എല്ലാ വിവരങ്ങളും അവയുടെ മാനുഫാക്ചർ വിവരങ്ങളടക്കം ഡിസ്പ്ലേ ചെയ്ത് കാണിക്കും.
നെറ്റ്വർക്ക് കാറ്റഗറിയിൽ നെറ്റ്‌വർക്കിനെക്കുറിച്ചുള്ള വിവരങ്ങളായിരിക്കും അടങ്ങിയിരിക്കുന്നത്, ഇതിൽ നെറ്റ്‌വർക്ക് അഡാപ്റ്ററുകളുടെ വിവരങ്ങൾ, ഓപ്പൺ ആയിരിക്കുന്ന പോർട്ടുകളുടെ വിവരങ്ങൾ, കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന സിസ്റ്റങ്ങളൂടെ വിവരങ്ങൾ , ഷെയർ ചെയ്തിരിക്കുന്ന ഡ്രൈവുകളുടെ വിവരങ്ങൾ മുതലായവയെല്ലാം ഡിസ്പ്ലേ ചെയ്ത് കാണിക്കും.
നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർമാരെ സഹായിക്കുന്ന നിരവധി ടുളുകൾ SIW ൽ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. റിമോട്ട് അഡ്മിനിസ്ട്രേഷൻ നടത്തുവാനും പിങ് ചെയ്യാനും ട്രേസ് ചെയ്യാനുമുള്ള സോഫ്റ്റ്വെയറുകളും, എഫ് റ്റി പി റിക്വസ്റ്റുകളൂം മറ്റും നടത്തുവാനുള്ള സോഫ്റ്റ്‌വെയറുകളെല്ലാം ഇതുമായി ഇന്റഗ്രേറ്റ് ചെയ്തിട്ടൂണ്ട്.



മാത്രമല്ല റിയൽ ടൈമിലുള്ള സിസ്റ്റത്തിന്റെ സ്റ്റാറ്റസ്  സി പി യുവിന്റെ സ്റ്റാറ്റസ്, നെറ്റ്‌വർക്കിന്റെ സ്റ്റാറ്റസ്, ഓപ്പൺ ആയിരിക്കുന്ന പോർട്ടുകളുടെ വിവരങ്ങൾ, സിസ്റ്റത്തിൽ സ്റ്റോർ ചെയ്തിർക്കുന്ന കുക്കി ഫയലുകളുടെ വിവരങ്ങൾ എല്ലാം തന്നെ ഇതു വഴി കാണുവാനും ആവയെ റിമൂവ് ചെയ്യാനും സാധികും. ഇൻസ്റ്റാൾ ചെയ്തുപയോഗിക്കേണ്ട ആവശ്യമില്ലാത്തതിനാൽ SIW ഒരു പെൻഡ്രൈവിലോ മറ്റൊ വെച്ച് തന്നെ റൺ ചെയ്യുവാനും സിസ്റ്റം സ്റ്റാറ്റസ് സേവ് ചെയ്തു CSV, HTML, TXT , XML എന്നീ നാലു ഫയൽ ടൈപ്പിൽ സേവ് ചെയ്തു ഉപയോഗിക്കാനും സാധിക്കും.

ഇവിടെ നിന്നും SIW Software ഡൌൺലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്

No comments: