വിവരസാങ്കേതിക വിദ്യയിൽ നെറ്റ് വർക്ക് എന്നാൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന, വിവരങ്ങൾ കൈമാറുന്നതിനായി ഉപയോഗിക്കുന്ന ഒരു കൂട്ടം കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ്. ഒരു നെറ്റ് വർക്കുമായി മറ്റു നെറ്റ്വർക്കുകളും സബ് നെറ്റ് വർക്കുകളും ബന്ധിപ്പിക്കാനും സാധിക്കുന്നു. ലളിതമായി പറയുകയാണങ്കിൽ രണ്ടൊ അതിലധികമൊ കമ്പ്യൂട്ടറുകളെ വിവരങ്ങൾ കൈമാറുന്നതിനായിപരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടങ്കിൽ ഈയൊരു കണക്ഷനെ നെറ്റ്‌വർക്ക് എന്നു പറയാം.
നാല് പ്രധാനഭാഗങ്ങളാണ് ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിനുള്ളത്.
പ്രോട്ടോക്കോളുകൾ-Protocols: കമ്പ്യൂട്ടറുകൾ തമ്മിലും നെറ്റ്‌വർക്കുകൾ തമ്മിലും പരസ്പരം ബന്ധം സ്ഥാപിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു കൂട്ടം നിയമങ്ങളെയാണു പ്രോട്ടോക്കോളുകൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത്.
നെറ്റ്‌വർക്ക് ഇന്റർഫേസുകൾ-Network Interface: ഒരു നെറ്റ് വർക്കിലേക്ക് കമ്പ്യൂട്ടറിനു ബന്ധം സ്ഥാപിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണു നെറ്റ്‌വർക്ക് ഇന്റർഫേസുകൾ. ഒരു കമ്പ്യൂട്ടറിനു ഏതൊരു നെറ്റ്‌വർക്കുമായും കണക്ഷൻ സ്ഥാപിക്കണമെങ്കിൽ നെറ്റ്‌വർക്ക് ഇന്റർഫേസ് എന്ന ഉപകരണം ആവശ്യമാണ്.
മാധ്യമം (Medium): ഒരു നെറ്റ്‌വർക്കിലെക്ക് കമ്പ്യുട്ടറിനു കണക്ഷൻ സ്ഥാപിക്കുന്നതിനായി ഒരു മാധ്യമത്തിന്റെ സഹായം അത്യാവശ്യമാണ്. ഇതു സാധാരണഗതിയിൽ കേബിളുകളൊ അതുമല്ലെങ്കിൽ വയർലെസ് സിഗ്നലുകളോ ആകാം.
ഹബ്-Hub : കമ്പ്യൂട്ടറുകൾ തമ്മിലുള്ള ഡാറ്റയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരുപകരണമാണ് ഹബ് എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഹബ് എന്നാൽ ഒരു റൌട്ടറൊ, സ്വിച്ചൊ, ബ്രിഡ്ജൊ മറ്റൊ ആയിരിക്കാം. ഇതിനുള്ളീൽ വെച്ച് കമ്പ്യൂട്ടറുകൾ തമ്മിലുള്ള ഡാറ്റയുടെ ഒഴുക്കിനെ നിയന്ത്രിക്കുകയും വിവരങ്ങൾ എത്തേണ്ട കമ്പ്യൂട്ടറിലേക്ക് റീഡയറക്റ്റ് ചെയ്തു വിടുകയും ചെയ്യുന്നു.
നെറ്റ്‌വർക്ക് എങ്ങനെയാണു പ്രവർത്തിക്കുന്നതിന്റെ ലളിതമായ ഉദാഹരണം താഴെക്കൊടുക്കുന്നു.
നാല് കമ്പ്യൂട്ടറുകൾ പരസ്പരം ഒരു ഹബ് വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഒന്നാമത്തെ കമ്പ്യൂട്ടറിനു രണ്ടാമത്തെ കമ്പ്യൂട്ടറിലേക്ക് ഒരു ഫയൽ അയക്കുന്നത് താഴെപ്പറയുന്ന രീതിയിലാണ്.
No comments:
Post a Comment