ഒരു നെറ്റ്‌വർക്കുമായി കണക്റ്റ് ചെയ്തിരിക്കുന്ന മറ്റു കമ്പ്യൂട്ടറുകൾക്കൊ അവയിലുപയോഗിക്കുന്ന പ്രോഗ്രാമുകൾക്കൊ ആവശ്യമായ സർവീസുകൾ നൽകുന്നതിനു ഉപയോഗിക്കപ്പെടുന്ന പ്രധാനകമ്പ്യൂട്ടറിനെയൊ/സർവീസുകളെയൊ ആണ് സാധാരണഗതിയിൽ സെർവർ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു ഫയൽ സെർവർ വഴി ഉപയോക്താക്കൾക്ക് ഫയലുകൾ സ്വീകരിക്കാനും നൽകുവാനും സാധിക്കുന്നു ഒരു പ്രിന്റ് സെർവർ ഒന്നൊ അതിലധികമൊ പ്രിന്ററുകളെ മാനേജ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറായിരിക്കും. സെർവറുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റു കമ്പ്യൂട്ടറുകളെ/പ്രോഗ്രാമുകളെ ക്ലയന്റ് കമ്പ്യൂട്ടറുകൾ/പ്രോഗ്രാമുകൾ എന്നറിയപ്പെടുന്നു. ക്ലയന്റ് കമ്പ്യുട്ടറുകളിൽ നിന്നുള്ള റിക്വസ്റ്റുകൾ അനുസരിച്ച് സെർവറുകൾ പ്രവർത്തിക്കുകയും വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഓരൊ ക്ലയന്റുകളെയും അനുവദിക്കുകയും ചെയ്യുന്നു
No comments:
Post a Comment