മൈക്രോസൊഫ്റ്റ് വിൻഡോസിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ വിൻഡോസ് 7 റിലീസ് കാൻഡിഡേറ്റ് കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് പുറത്തിറക്കുകയുണ്ടായി. ഈ മാസം അവസാനം വരെ വിൻഡോസ് 7 പ്രീ റിലീസ് വേർഷൻ ഉപയോക്താക്കൾക്ക് സൌജന്യമായി തന്നെ മൈക്രോസോഫ്റ്റിന്റെ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തുപയോഗിക്കാനായി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ എത്ര വേണമെങ്കിലും പ്രോഡക്റ്റ് കീ സൌജന്യമായി തന്നെ ലഭിക്കും. 2010 ജൂൺ ഒന്നാം തീയതി വരെ റിലീസ് കാൻഡിഡേറ്റ് ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയും. എക്സ്പയറി ഡേറ്റിനു ഒരു മാസം മുൻപ് (മാർച്ച് ഒന്നാം തീയതി) മുതൽ തന്നെ വിൻഡോസ് 7 ഓരൊ രണ്ടു മണിക്കൂറിലും ഷട് ഡൌൺ ആവുകയും ചെയ്യുന്ന തരത്തിലാണു പ്രീ റിലീസ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഒരുവർഷകാലയളവിൽ വിൻഡോസ് 7 ന്റെ എല്ലാ അപ്‌ഡേറ്റുകളൂം ഉപയോക്താവിനു ലഭിക്കുകയും ചെയ്യും. ഈ വർഷം ഒക്റ്റോബർ മധ്യത്തോടെ വിൻഡോസ് സെവൻ ഔദ്യോഗികമായി പുറത്തിറക്കാനാണു മൈക്രോസോഫ്റ്റിന്റെ പദ്ധതി.
മൈക്രോസോഫ്റ്റിന്റെ മറ്റു ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളായ വിൻഡോസ് എക്സ് പി, വിസ്റ്റ എന്നിവയുടെ ഒരു സങ്കര രൂപം എന്നു വേണമെങ്കിൽ വിൻഡോസ് ഏഴിനെ വിശേഷിപ്പിക്കാം. എക് സ് പിക്ക് ശേഷം വന്ന വിസ്റ്റ ഓപറേറ്റിംഗ് സോഫ്റ്റ്‌വെയറിനു തുടക്കത്തിൽ ഉപയോക്താക്കളിൽ നിന്നും നല്ല പ്രതികരണമായിരുന്നെങ്കിലും പിന്നീട് ഒരു പാടു പ്രശ്നങ്ങൾ വിസ്റ്റ സൃഷ്ടിച്ചു. അസാധാരണമായിട്ടുള്ള സ്പീഡ് കുറവ്. ബഗുകൾ, മറ്റൊരുപാട് സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങൾ ഇതെല്ലാം വിസ്റ്റയുടെ ജനപ്രീതി കുറച്ചു.
വിൻഡോസ് സെവൻ ഇൻസ്റ്റലേഷനു വേണ്ടി ആകെയെടുത്ത സമയം 30 മിനിട്ടിൽ താഴെ മാത്രമാണു. വിസ്റ്റയെ അപേക്ഷിച്ച് നോക്കുമ്പോൾ ഡ്രൈവർ കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങൾ ഒന്നും തന്നെ സെവനുണ്ടായിരുന്നില്ല. ചിപ്‌സെറ്റ് ഡ്രൈവറും ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യം വന്നില്ല. അതില്ലാതെ എല്ലാ കമ്പൊണന്റ്സും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇൻസ്റ്റാൾ ചെയ്യേണ്ട ഡ്രൈവ് കാണിച്ച് കൊടുത്ത് കഴിഞ്ഞാൽ പ്രത്യേകിച്ചൊന്നും തന്നെ സെവൻ ഇൻസ്റ്റാൾ ചെയ്യാനായി ചെയ്യേണ്ടി വന്നില്ല. രൂപവും ഭാവവുമൊക്കെ വിസ്റ്റയുടേതിനു സമാനമായി തോന്നുന്നുമെങ്കിലും വിസ്റ്റയേക്കാളും മനോഹാരിതയുണ്ട് വിൻഡോസ് ഏഴിന്.
വിൻഡോസ് ഏഴ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞ് സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ ഒരു നല്ല അപ്പിയറൻസോട് കൂടിയാണു.
ചില പ്രത്യേകതകൾ
സാധാരണഗതിയിൽ നിന്നും വ്യത്യസ്തമായി ക്യൂക് ലോഞ്ച് ഐക്കൺ (Quick Launch) ഓപ്ഷൻ വിൻഡോസ് സെവനിലെ ടാസ്ക് ബാറിൽ കാണാനില്ല. ടാസ്ക് ബാറിൽ റൺ
മൌസിന്റെ കഴ്സർ ടാസ്ക് ബാറിൽ കൊണ്ടു വന്നു വെക്കുമ്പോഴെക്കും തന്നെ റൺ ചെയ്തു കൊണ്ടിരിക്കുന്ന പ്രോഗ്രാമുകളൂടെ ഫുൾ പേജ് പ്രിവ്യൂകൾ കാണാൻ സാധിക്കുന്ന തരത്തിലാണു ടാസ്ക് ബാർ ബിൽഡ് ചെയ്തിരിക്കുന്നത്. മറ്റൊന്നു “ Show Desktop" ഐക്കൺ ടാസ്ക് ഇത്തവണ ടാസ്ക് ബാറിന്റെ വലത്തേയറ്റത്തായിട്ടാണു സ്ഥാനം പിടിച്ചിരിക്കുന്നത്.
സ്നിപ്പിംഗ് ടൂൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്ക്രീൻ ഷോട്ടുകൾ എടുക്കുവാനുള്ള സൌകര്യം
Running Program Preview
Show Desktop
Download Status
Personalization window
സെവനിലെ പെയിന്റ് പുതിയ രൂപത്തിലും ഭാവത്തിലുമാണു വന്നിരിക്കുന്നതു. ക്രോപ്പ് ചെയ്യാനും റിസൈസ് ചെയ്യാനുമുള്ള സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഏ സി ഡി സീ ഉപയോഗീച്ച് ചെയ്യാൻ കഴിയുന്ന എല്ലാം വിൻഡോസ് ഏഴിലെ പെയിന്റ് ഉപയോഗിച്ച് ചെയ്യാൻ കഴിയും. വിൻഡോസ് മീഡിയ പ്ലേയർ വഴി ഒട്ടുമിക്ക വീഡിയോ ഫയൽ , ആഡിയോ ഫയൽ ഏക്സ്റ്റൻഷുകളും പ്ലേ ചെയ്യാനായി സാധിക്കുന്നുണ്ട്, അഡിഷണൽ പ്ലഗിനുകൾ ഒന്നും തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.
Windows Media Player
ഒരു ക്ലിക്കിൽ തന്നെ കൺട്രോൾ പാനൽ ഓപ്ഷനുകൾ തുറന്നു വരുന്ന രീതിയിലാണു ഡിസൈൻ ചെയ്തിരിക്കുന്നതെന്നതിനാൽ വളരെ ഈസിയായി തന്നെ എല്ലാം കോൺഫിഗർ ചെയ്യാൻ സാധിക്കുന്നുണ്ട്.
Control Panel
All Control Panel Items
Devices and Printers
Action Center
ഡിഫാൾട്ട് പ്രോഗ്രാമുകൾ സെറ്റ് ചെയ്യാനും, നോട്ടിഫിക്കേഷൻ ഏരിയ, ടാസ്ക് ബാറിൽ സെറ്റ് ചെയ്തു കൊടുക്കാനും വളരെ ഈസിയായി തന്നെ കഴിയുന്നുണ്ട്. ഡെസ്ക്ടോപ്പ് ഗാഡ്ജറ്റുകൾ ( ക്ലോക്ക്, സി പി യു മീറ്റർ, കലണ്ടർ.. മുതലായവ), പാരന്റൽ കൺട്രോൾ ടാസ്കുകൾ, ആട്ടൊ പ്ലേ ഓപ്ഷനുകൾ ലിമിറ്റ് ചെയ്യുക, ഫോൾഡർ ഓപ്ഷനുകൾ,സിസ്റ്റം പെർഫോമൻസ് ഇൻഫർമെഷൻ ടൂളുകൾ, ബാക്കപ്പ് & റീസ്റ്റോർ ഓപ്ഷനുകൾ എല്ലാം തന്നെ കൺട്രോൽ പാനൽ വിൻഡോയിൽ നിന്നും എളുപ്പത്തിൽ അക്സസ് ചെയ്യാൻ സാധിക്കുന്നുണ്ട്. ബേസിക് നോളജ് മാത്രം ഉള്ളവർക്ക് വരെ വളരെ ഈസിയായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണു കൺട്രോൾ പാനൽ ഡിസൈൻ ചെയ്തിരിക്കുന്നത്.
Turn Windows Features On or Off
വിൻഡോസിന്റെ തന്നെ ബ്രൌസർ ആയ ഇന്റർനെറ്റ് എക്സ്പ്ലോറർ ഡിസേബിൾ ചെയ്യാൻ സാധിക്കുമെന്നുള്ളതാണു വിൻഡോസ് ഏഴിന്റെ ഒരു പ്രത്യേകത, ഇതുവരെ വിൻഡോസിൽ നിന്നും എക്സ്പ്ലോറർ ഡിസേബിൾ ചെയ്യാനുള്ള സൌകര്യം മൈക്രോസോഫ്റ്റിന്റെ ഒരു ഓ എസിന്റെ കൂടെയും ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ താൽകാലികമായിട്ടെങ്കിലും അതിനുള്ള സൌകര്യം കൂടെ മൈക്രോസോഫ്റ്റ് ഒരുക്കുന്നുണ്ട്, ഇതെടുക്കുന്നതിനായി കൺട്രോൾ പാനലിലെ പ്രോഗ്രാംസ് & ഫീച്ചേഴ്സ് ഓപ്ഷനിലെ ഇടതു വശത്തായി കാണുന്ന “Turn Windows Features On or Off" ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഒരു പുതിയ വിൻഡോ അപ്പിയർ ചെയ്യുകയും അതിലെ "Internet Explorer 8 " എന്ന ചെക്ക് ബോക്സ് അൺ ചെക്ക് ചെയ്താൽ എക്സ്പ്ലോറർ ഡിസേബിൾ ആകുകയും ചെയ്യും. പിന്നീടെപ്പോഴെങ്കിലും വേണമെന്നുണ്ടെങ്കിൽ അതേ ചെക്ക് ബോക്സ് ചെക്ക് ചെയ്തുകൊടുത്താൽ മതിയാകും. ഇതേ വഴി തന്നെ മറ്റു ചില സർവിസുകൾ കൂടി ഡിസേബിൾ ചെയ്യാനായി സാധിക്കും.
യുണീക്കോഡിലുള്ള എല്ലാം തന്നെ സുഗമമായി വായിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ആസ്കി ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നവ വായിക്കുവാൻ സാധിക്കുന്നില്ല.
സെക്യൂരി ഫീച്ചറുകൾ:
വിൻഡോസ് ഡിഫന്റർ സർവീസ് എനേബിൾ ചെയ്തിട്ടുള്ളതിനാൽ താൽക്കാലികമായിട്ടുള്ള ഒരു സുരക്ഷ ലഭിക്കും, ഫയർ വാളുകൾ ഡിഫാൾടായി എനേബിൾ ചെയ്താണു വന്നിരിക്കുന്നതു. ബിറ്റ് ലോക്കർ ഡ്രൈവർ എൻക്രിപ്ഷൻ സൌകര്യമുള്ളതിനാൽ ഡ്രൈവുകൾ പാസ്‌വേഡുപയോഗിച്ച് ലോക്ക് ചെയ്യാനും അതു വഴി മറ്റുള്ളവർ ഡ്രൈവുകൾ അക്സസ് ചെയ്യുന്നതു തടയാനും സാധിക്കും.
Bit Locker
Windows Defender
വിൻഡോസ് സെവന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയതു അതിന്റെ സ്പീഡ് തന്നെയാണു. എക്സ് പി, വിസ്റ്റ, മാക്, റെഡ്‌ഹാറ്റ് എന്റർപ്രൈസസ് എഡിഷൻ 5 എന്നീ ഓ എസുകളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ വിൻഡോസ് ഏഴിനു തന്നെയാണു സ്പീഡ് കൂടൂതൽ( രണ്ടാഴ്ചത്തെ എക്സ്പീരിയൻസ് മാത്രം).
രണ്ടു വേർഷനുകളായാണു വിൻഡോസ് 7 ലോഞ്ച് ചെയ്യുന്നതു. 32 ബിറ്റ് ഇവിടെ നിന്നും 64 ബിറ്റ് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്തുപയോഗിക്കാം. നോർമൽ യൂസേഴ്സിനു 32 ബിറ്റ് മതിയാവും. പ്രോഡക്റ്റ് കീ ലഭിക്കാനായി നിങ്ങൽക്കാകെ വേണ്ടതു ഒരു എം എസ് എൻ/ഹോട്മെയിൽ ഐഡി മാത്രം. ഡൌൺലോഡ് ചെയ്യുന്ന സമയത്ത് ഒരു പുതിയ വിൻഡോ ഡൌൺലോഡ് മാനേജർ എന്ന പേരിൽ ഓപ്പൺ ആവുകയും അതു വഴി വിൻഡോസ് സെവൻ ഡൌൺലോഡ് ചെയ്തെടുക്കാം. കറന്റ് പോവുകയൊ , നെറ്റ് കണക്ഷൻ വിച്ഛേദിച്ച് പോവുകയൊ ചെയ്താലും ഡൌൺലോഡ് ചെയ്തു നിർത്തിയ ഭാഗം മുതൽ തന്നെ ഡൌൺലോഡ് പിന്നീട് തുടരാവുന്നതാണു.ഏകദേശം രണ്ടര ജീബിയോളമുണ്ട് ഏഴിന്റെ ഇൻസ്റ്റലേഷൻ സെറ്റപ്പ് ഇമേജിന്. വിൻഡോസ് 7 ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട മിനിമം റിക്വയർമെന്റ് ഇവയാണു. മുന്നറിയിപ്പ് |
വിൻഡോസ് 7
Subscribe to:
Post Comments (Atom)
No comments:
Post a Comment