റിയാക്ട് ഓ.എസ് – വിൻഡോസിന് ഒരു ബദൽ



E-mail


വിൻഡോസ് ഇല്ലാതെ തന്നെ വിൻഡോസ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കണമെന്നുണ്ടോ. എന്നാൽ ഇതാ മൈക്രോസോഫ്റ്റിനു വെല്ലുവിളി ഉയർത്തിക്കൊണ്ട് (?) തികച്ചും സൌജന്യമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വരുന്നു.
വിൻഡോസ് എക്സ്പി,എൻടി പ്ലാറ്റ്ഫോമുകൾക്ക് സമാനമായ അതേ ആർക്കിടെക്ചറിങ്ങ് രീതിയിൽ വികസിപ്പിച്ച ഒരു പുതിയ ഫ്രീവെയർ സംരഭമാണ് റിയാക്ട് ഓ.എസ്. (React OS) ഇത് ലിനക്സിന്റെയോ യുണിക്സിന്റേയോ ഒരു ക്ലോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റമല്ല. തികച്ചും പുതിയതായി മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ അതേ ഡിസൈൻ ആർക്കിടെക്ചറിൽ ആണ് ഇത് ഡെവലപ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ആൽഫാ സ്റ്റേജിലുള്ള ഈ പ്രൊജക്ട് വിൻഡോസ് എക്സ്പിയുമായി എല്ലാത്തരത്തിലും കോംപാറ്റിബിൾ ആണ്. അതായത് വിൻഡോസ് എക്സ്പി,എൻടി എന്നീ ഓ.എസുകളിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന എല്ലാ പ്രോഗ്രാമുകളും വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യുന്ന അതേ രീതിയിൽ ഈ പുതിയ ഓ.എസിലും ഇൻസ്റ്റാൾ ചെയ്യാം, അതേ ഡിവൈസ് ഡ്രൈവറുകൾ ഉപയോഗിക്കാം. വിൻഡോസ് ഓ.എസുകളുടെ പൊതുവായ യൂസർ ഇന്റർഫേസ് പാറ്റേൺ പോലും അതേ പടി നിലനിർത്തിക്കൊണ്ടാണ് ഈ ഓ.എസ് തയാറാക്കിയിരിക്കുന്നത്.മൈക്രോസോഫ്റ്റിന്റെ ലൈസൻസിങ്ങ് പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുവെങ്കിൽ തീർച്ചയായും ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. ഈ ഓ.എസിന്റെ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത ഇതിന്റെ വളരെ ചെറിയ പ്രോഗ്രാം സൈസ് ആണ്.  ഇനി ഇപ്പോഴുള്ള വിൻഡോസിൽ മാറ്റങ്ങളൊന്നു വരുത്താതെ തന്നെ ഇതൊന്ന് പരീക്ഷിക്കണമെന്നുള്ളവർക്ക്റിയാക്ട് ഓ.എസ് ലൈവ് സി.ഡി ഉപയോഗിക്കാവുന്നതാണ് (~35 MB zip file). 


റിയാക്ട് ഓ.എസ് ഡെസ്ക്ടോപ്പ്
ചില പ്രധാന വിൻഡോസ് ആപ്ലിക്കേഷനുകൾ റിയാക്ട് ഓ.എസിൽ പ്രവർത്തിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ താഴെ കാണാം.


റിയാക്ട് ഓ.എസ് എക്സ്പ്ലോറർ


നെറ്റ്സ്കേപ് നാവിഗേറ്റർ 


വി.എൽ.സി പ്ലേയർ


ഒറാക്കിൾ ഡിസ്കവറർ

No comments: