യു എസ് ബി വഴിയുള്ള വൈറസുകളുടെ ശല്യത്തിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടുന്നതിനായി ഒരു ചെറിയ സോഫ്റ്റ്‌വെയറുപയോഗിച്ച് നമുക്ക് സാധിക്കുന്നതാണ്. ZBSharewarelab പുറത്തിറക്കിയിരിക്കുന്ന യു എസ് ബി ഡിസ്ക് സെക്യൂരിറ്റി എന്നറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയർ നമ്മുടെ സിസ്റ്റത്തിലേക്കുള്ള വൈറസുകളെയും ട്രോജനുകളെയും തടയുന്നുണ്ട്. വളരെ സിമ്പിളായിട്ടാണ് യു എസ് ബി ഡിസ്ക് സെക്യൂരിറ്റി എന്ന ഈ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത്.
ഇവിടെ നിന്നും യു എസ് ബി ഡിസ്ക് സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിലേക്ക് ഒരു യു എസ് ബി ഡ്രൈവ് ഇൻസർട്ട് ചെയ്യുമ്പോൾ തന്നെ ഒരു പുതിയ വിൻഡോ പോപ്പ് ചെയ്തു വരികയും ഡിസ്കിലുള്ള വൈറസുകളെയും അവയുടെ ത്രെട്ട് ലെവലും ഈ വിൻഡൊയിൽ കാണിക്കുകയും ചെയ്യുന്നു. ഡിലീറ്റ് ആൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ലിസ്റ്റ് ചെയ്യപ്പെട്ട വൈറസുകൾ യു എസ് ബി ഡ്രൈവിൽ നിന്നും നീക്കം ചെയ്യപ്പെടുന്നു. തുടർന്ന് യു എസ് ബി സിസ്റ്റത്തിൽ നിന്നും ഡിസകണക്റ്റ് ചെയ്തതിനു ശേഷം ഒരിക്കൽ കൂടീ ഇൻസർട്ട് ചെയ്ത് സാധാരണഗതിയിൽ തുറക്കുന്നത് പോലെ ഫയലുകൾ ട്രാൻസ്ഫർ ചെയ്താൽ മതിയാകും.
രണ്ട് വേർഷനിലാണ് യു എസ് ബി ഡിസ്ക് സെക്യുരിറ്റി പുറത്തിറക്കിയിരിക്കുന്നത്. ഫ്രീ വേർഷനും, പെയ്ഡ് വേർഷനും. പെയ്ഡ് വേർഷനിൽ തുടർച്ചയായി ഈ സോഫ്റ്റ്‌വെയറിന്റെ വൈറസ് സിഗ്നേചർ അപ്ഡേറ്റ് ചെയ്യപ്പെടുകയും പുതിയ ഏതെങ്കിലും വൈറസുകൾ യു എസ് ബി വഴി പരത്തപ്പെടുന്നത് തടയുകയും ചെയ്യുന്നു.
No comments:
Post a Comment