ഡാറ്റാബേസ്

ഒരു കമ്പ്യൂട്ടറിനുള്ളിൽ ക്രമീകരിക്കപ്പെട്ട് വെച്ചിരികുന്ന വിവരങ്ങളുടെ ശേഖരത്തിനെയാണു് ഡാറ്റാബേസ് എന്ന് വിളിക്കുന്നത്. ആവശ്യമായ വിവരങ്ങൾ വീണ്ടെടുക്കുക, തിരുത്തുകയൊ കൂട്ടീച്ചേർക്കുകയൊ തുടങ്ങിയവയെല്ലാം എളുപ്പത്തിൽ ചെയ്യാന്‍ കഴിയുന്നവിധത്തിലായിരിക്കും വിവരങ്ങളുടെ ക്രമീകരണം. ശേഖരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളുടെ സ്വഭാവമനുസരിച്ച് അവയെ വിഭാഗീകരണം നടത്തിയിരിക്കും.

ഡാറ്റാബേസുകളെ വിവരങ്ങൾ ക്രമീകരിക്കുന്ന രീതിയനുസരിച്ചും തരം തിരിച്ചിരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണു് റിലേഷണൽ ഡേറ്റാബേസ്. പട്ടികാരീതിയിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ വിവിധരീതിയിലുള്ള പുനഃക്രമീകരണവും, വീണ്ടെടുക്കലും ഇവിടെ സാധ്യമാണു്. വിവരശേഖരം നെറ്റ്‌വർക്കിലെ പല സ്ഥലങ്ങളിലായി ആവർത്തിച്ചൊ അല്ലാതെയോ സൂക്ഷിച്ചിരിക്കുന്നുണ്ടെങ്കിൽ അത്തരം ഡാറ്റാബെയിസിനെ ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാബെയിസ് എന്നറിയപ്പെടുന്നു. സോഫ്‌റ്റ്‌വെയർ പ്രോഗ്രാമുകൾ ചെയ്യുമ്പോൾ ക്രിയേറ്റ് ചെയ്യപ്പെറ്റുന്ന ഒബ്‌ജക്റ്റ് ഓറിയന്റഡായിട്ടുള്ള ഡാറ്റാബെയിസുകളാണ് ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ഡേറ്റാബേസ്

ചെറിയ ഫയലുകളുടെയോ റെക്കോഡുകളുടെയോ കൂട്ടമായിരിക്കും കമ്പ്യൂട്ടർ ഡേറ്റാബേസുകൾ. ഉദാഹരണത്തിന് വില്പന റെക്കോർഡുകൾ, ഉത്പന്നങ്ങളുടെ കാറ്റലോഗ്, ഉപഭോക്താക്കളുടെ വിവരങ്ങൾ തുടങ്ങിയവ ഉദാഹരണം. ഡാറ്റാബേസിലെ വിവരങ്ങൾ തിരുത്തുക/വീണ്ടെടുക്കുക/കൂട്ടിച്ചേർക്കുക എന്നിവയുടെ നിയന്ത്രണം, ഡാറ്റാബേസിൽ നിന്നും റിപ്പോർട്ട് ഉണ്ടാക്കുക, ശേഖരിച്ച വിവരങ്ങളുടെ അപഗ്രഥനം, തുടങ്ങിയവ നിർവ്വഹിക്കുന്ന ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന പ്രോഗ്രാമാണു് ഡാറ്റാബേസ് മാനേജർ. സാധാരണമായി ഡാറ്റാബേസുകളും ഡാറ്റാബേസ് മാനേജറും, വലിയ മെയിന്‍ഫ്രെയിം കമ്പ്യൂട്ടറുകളിലാണു് ഉപയോഗിക്കുന്നതെങ്കിലും, താരതമ്യേന ചെറിയ സിസ്റ്റങ്ങളിലും, പേഴ്സണൽ കമ്പ്യൂട്ടറുകളിലും ഉപയോഗിച്ച് വരുന്നുണ്ട് . ഇന്നുപയോഗിച്ച് വരുന്ന ഡാറ്റാബേസുകളില് ഐബിഎമ്മിന്റെ DB2, മൈക്രോസോഫ്റ്റിന്റെ Access, ഓറാക്കിളിന്റെയും സൈബേസിന്റെയും, കമ്പ്യൂട്ടർ അസ്സോസിയേറ്റ്സിന്റെയും ഡേറ്റാബെയിസുകൾ, മൈ എസ് ക്യു എൽ എന്നിവ ഉൾപ്പെടുന്നു.

No comments: