ഓപ്പണ്‍ ഓഫീസ്



മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ഏറ്റവും ജനപ്രിയമായ സോഫ്റ്റ് വെയര്‍ ഏതെന്നു ചോദിച്ചാല്‍ എല്ലാവരും അംഗീകരിക്കും അത് എം എസ് ഓഫീസ് ആണെന്നു.  വിന്‍ഡോസില്‍ നിന്നും ലിനക്സിലേക്കു മാറാന്‍ താല്പര്യം ഉള്ളവര്‍ പലരും അതില്‍ നിന്നു പലപ്പോഴും മാറി നില്‍ക്കുന്നതു ഇതിനു തുല്യമായ ഒരു സൊഫ്റ്റ് വെയര്‍ ലിനക്സില്‍ ലഭിക്കുമൊ എന്ന സംശയത്താലാണ്.  ഇതിനുള്ള പരിഹാരമാണു ഓപ്പണ്‍ ഓഫീസ്. സണ്‍ മൈക്രോസിസ്റ്റംസ് എന്ന കമ്പനിയാണു ഓപ്പണ്‍ ഓഫീസ്  നിര്‍മിക്കുന്നതും പുറത്തിറക്കുന്നതും.  എം എസ് ഓഫീസ് പോലെ ഇതും ഒരു സോഫ്റ്റ് വെയര്‍ സ്യൂട്ട്  ( നിരവധി സൊഫ്റ്റ് വെയറുകളുടെ ഒരു കൂട്ടം ) ആണ്.  എം എസ് ഓഫീസിലെ ചില സോഫ്റ്റ് വെയറുകളും അതിനു തുല്ല്യമായ ഓപ്പണ്‍ ഓഫീസ് സോഫ്റ്റ് വെയറുകളും താഴെ കൊടുക്കുന്നു.
എം എസ് ഓഫീസ് ഓപ്പൺ ഓഫീസ്ഉപയോഗം
 വേർഡ്     റൈറ്റർ   വേര്‍ഡ് പ്രോസെസ്സിങ്ങ് -ഡോക്യുമെന്റുകള്‍ നിര്‍മ്മിക്കുക
 എക്സല്‍   കാല്‍ക് സ്പ്രെഡ് ഷീറ്റ് - കണക്കുകള്‍ ശേഖരിക്കുകയും പ്രോസെസ്സ് ചെയ്യുകയും ചെയ്യുക
 പവര്‍ പോയിന്റ്   ഇംപ്രെസ്സ്  പ്രെസെന്റഷനുകള്‍ നിര്‍മിക്കുക
 ആക്സെസ്സ്  ബെയ്സ്  ഡാറ്റാ ബെയ്സ്
 വിസിയോ   ഡ്രോ ഡയഗ്രങ്ങളും പ്ളാനുകളും വരക്കുക
                                                               
                                                                       
എം എസ് ഓഫീസിനെക്കാള്‍ ഓപ്പണ്‍ ഓഫീസിനുള്ള ചില ഗുണങ്ങള്‍ താഴെ പറയുന്നവയാണു.

എല്ലാ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളിലും ഇൻസ്റ്റാൾ ചെയ്യാന്‍ സാധിക്കും.  അതു കൊണ്ടു തന്നെ വിന്‍ഡോസില്‍ നിന്നും ഒറ്റയടിക്കു മാറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആദ്യം ഓ.ഓ. വിന്‍ഡോസില്‍ ഇന്സ്റ്റാള്‍ ചെയ്തു പരീക്ഷിക്കാവുന്നതാണു. എം എസ് ഓഫീസിലെ പ്രോഗ്രാമുകളീൽ ഉണ്ടാകിയ ഫയലുകള്‍ തത്തുല്യമായ ഓപ്പൺ ഓഫിസ് പ്രോഗ്രാമുകളീൽ  ഓപ്പൺ ചെയ്യാന്‍ സാധിക്കും.  അതു പോലെ ഓപ്പൺ ഓഫിസ്  പ്രോഗ്രാമുകളില്‍ നിര്‍മിച്ച ഫയലുകള്‍ വിന്‍ഡോസില്‍  തുറക്കാവുന്ന രീതിയില്‍ സേവ് ചെയ്യുകയുമാവാം.ഓപ്പൺ ഓഫിസ് പ്രൊഗ്രാമുകളില്‍ നിര്‍മിച്ച ഫയലുകള്‍ പി.ഡി.എഫ് ആയി സേവ് ചെയ്യാന്‍ സാധിക്കും.  ഓ.ഓ. ഇംപ്രെസ്സില്‍ ഉണ്ടാക്കിയ ഫയലുകള്‍ ഫ്ളാഷ് മൂവി ആയി സേവ് ചെയ്യാവുന്നതാണു.

ഇനിയും ഒരു പാടു പ്രത്യേകതകള്‍ ഓ.ഓ. നെക്കുറിച്ചു പറയാന്‍ സാധിക്കും.  ഇതിലെ ഓരോ പ്രോഗ്രാമുകൾ ആയി വഴിയെ പരിചയപ്പെടുത്താം.

ഓപ്പണ്‍ ഓഫീസ് വെബ്സൈറ്റ് : http://www.openoffice.org

No comments: