സ്പാം മെയിലുകള്‍

ഇന്റർനെറ്റും ഇമെയിലും ഉപയോഗിക്കുന്ന എല്ലാവർക്കും സുപരിചിതമായ ഒന്നാണ് സ്പാം മെയിലുകൾ. ഒരു സ്പാം മെയിൽ പോലും ലഭിക്കാത്ത ഉപയോക്താക്കൾ ആരും തന്നെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ഉണ്ടായിരിക്കുകയില്ല ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ( ജാർഗൺ) ഒന്നാണ് സ്പാം.ഇന്റര്നെറ്റിന്റെ തുടക്കം മുതൽ തന്നെ ആരംഭിക്കുന്നു സ്പാം മെയിലുകളുടെ ചരിത്രം. പക്ഷെ ആദ്യകാലങ്ങളിൽ ഇതിനൊരു തട്ടിപ്പിന്റെ മുഖം ഉണ്ടായിരുന്നില്ല. ARPANET (ഇന്റര്നെറ്റിന്റെ ആദ്യ രൂപം) വഴി ഒട്ടനവധി പേർക്ക് ഒരു സമയം തന്നെ മെയിലുകൾ അയക്കുന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നു സ്പാമുകളുടെ തുടക്കം. ആദ്യകാലങ്ങളിൽ ഇമെയിലുകൾ ഒരു ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഒരുമിച്ച് മെയിലുകളയക്കാനാണ് ഇത്തരമൊരു സംവിധാനം ഉപയോഗിച്ചിരുന്നതെങ്കിൽ പിന്നീട് അതു ദുരുപയോഗം ചെയ്യാന് ആരംഭിച്ചു.

1986 ൽ ഡേവ് റോഡ്സ് (Dave Rhodes) എന്ന ഒരു വിദ്യാർത്ഥിയാണ് ആദ്യമായി സ്പാം മെയിലുകൾ അയക്കുവാൻ ആരംഭിച്ചതു. മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെ രീതിയിലുള്ള ഒരു വ്യാജ ഇമെയിൽ സന്ദേശം ആയിരുന്നു ഡേവ് ഇതിനായി ഉപയോഗിച്ചതു. പിന്നീട് 1994 ൽ ക്ലാരൻസ് എൽ തോമസ് IV എന്നയാൾ യൂസ് നെറ്റ് ഉപയോഗിച്ച് അയച്ച സ്പാം മെയിലിന്റെ സബ് ജക്റ്റ് "Global Alert For All: Jesus is Coming Soon" എന്നായിരുന്നു. ഇതിന്റെ ഉള്ളടക്കം ലോകാവസാനത്തെ സംബന്ധിച്ചുള്ളതായിരുന്നു clarence at orion dot cc dot andrews dot edu എന്ന ഇമെയിൽ വിലാസത്തിൽ നിന്നും sci.stat.edu എന്ന ന്യൂസ് ഗ്രൂപ്പിലേക്കായിരുന്നു ക്ലാരൻസ് ഈ സ്പാം മെയിൽ അയച്ചത്.

സ്പാം മെയിലുകൾ അതിന്റെ പൂർണ്ണരൂപത്തിൽ തട്ടിപ്പിനായി ഉപയോഗിച്ചു തുടങ്ങിയതു 1994, ഏപ്രിൽ മാസത്തിൽ കാന്റർ എന്നും സീഗൾ (Cantor and Siegel) എന്നുമറിയപ്പെടുന്ന രണ്ടു പേർ ഗ്രീൻ കാര്ഡ് ലോട്ടറി (Green Card Lottery - Final One) എന്ന പേരിൽ മെയിലുകൾ ഏകദേശം 6000 ന്യൂസ് ഗ്രൂപ്പിലേക്ക് ഒരേസമയം അയച്ചു കൊണ്ടായിരുന്നു. ഒട്ടനവധി പേരുടെ പണം ഈ രണ്ടു പേരും ചേർന്ന് കൈക്കലാക്കുകയുണ്ടായി. കാന്ററും സീഗളും പിന്നീട് പോലീസ് പിടിയിലാകുകയുണ്ടായി.ജയിൽ മോചിതരായ കാന്ററും സീഗറും അതിനു ശേഷം "How to Make a Fortune on Information Superhighway" എന്ന പുസ്തകം എഴുതുകയും ഇതു വഴി എങ്ങനെയൊക്കെ ഇന്റർനെറ്റിൽ തട്ടിപ്പു നടക്കുന്നു എന്നുൾളതിനെക്കുറിച്ചുൾള ഏകദേശ രൂപം ജനത്തിന് ലഭിക്കുകയുണ്ടായി. ഇന്ന് ഇന്റർനെറ്റിലൂടെ പ്രവഹിക്കുന്ന സ്പാം മെയിലുകളുടെ ഏറ്റവും വലിയ ഉറവിടങ്ങളിലൊന്ന് അമേരിക്കയും, അതു കഴിഞ്ഞാൽ ചൈനയും റഷ്യയുമാണ്.

എന്താണു സ്പാമുകൾ (SPAM)
നമുക്കറിയില്ലാത്തതൊ, നമുക്കാവശ്യമില്ലാത്തതൊ (Unsolicited Email) ആരെയും പ്രത്യേകിച്ച് അഡ്രസ് ചെയ്യാതെയൊ ലഭിക്കുന്ന ഇമെയിലുകളെയാണ് സ്പാമുകൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഇമെയിലുകളിൽ ഭൂരിഭാഗവും പരസ്യങ്ങളൊ, സേവനങ്ങളൊ,അതുമൽലെങ്കിൽ നിയമവിരുദ്ധമായ പ്രവര്‍ത്തികൾ‍ക്കു പ്രേരിപ്പിച്ചു കൊണ്ടുള്ളതൊ ആയിരിക്കും.. ഇത്തരത്തിലുള്ള ഇമെയിലുകൾ അയക്കുന്നവരെ പൊതുവെ അറിയപ്പെടുന്നവർ അറിയപ്പെടുന്നത് സ്പാമർ എന്നാണ്. സ്പാമർമാർ ഇതിനായി കമ്പ്യൂട്ടർ ജനറേറ്റഡ് പ്രൊഗ്രാമുകളൊ (ബോട്ടുകൾ) മറ്റൊ ആയിരിക്കും ഉപയോഗിക്കുന്നത്. 2008 ഏപ്രിൽ വരെയുള്ള കണക്കുകളനുസരിച്ച് ഒരു ദിവസം 100 ബില്യണിന് മുകളിൽ സ്പാം മെയിലുകൾ അയക്കപ്പെടുന്നുവെന്നാണ്! ഇതിൽ 80 ശതമാനത്തിൽ താഴെ സ്പാം മെയിലുകളും അയക്കുന്നതു 200 ൽ താഴെയുൾള സ്പാമർമാരാണ് .സാധാരണഗതിയിൽ ലഭിക്കുന്ന സ്പാം മെയിലുകൾ താഴെപ്പറയുന്ന ഗണത്തിൽ പെടുന്നവയായിരിക്കും

ഫിഷിംഗ് സ്പാമുകൾ, വളരെ പ്രചാരത്തിലുള്ളതും, അപകടകാരികളായ തട്ടിപ്പുകാർ അയക്കുന്നതുമായ ഇമെയിൽ സ്പാമുകൾ
നൈജീരിയന് സ്കാമുകൾ പോലുള്ള സ്പാം മെയിലുകൾ
മൾട്ടി ലെവൽ മാർക്കറ്റിംഗിലേക്ക് വാഗ്ദാനം ചെയ്തു കൊണ്ടുൾള സ്പാമുകൾ
എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വഴികൾ വാഗ്ദാനം ചെയ്തു കൊണ്ടുൾള സ്പാമുകൾ
വയാഗ്ര പോലുൾള ഉത്തേജ ഔഷധങ്ങളുടെ പരസ്യങ്ങൾ
പോര്ണോഗ്രാഫിക് വെബ് സൈറ്റുകളുടെ പരസ്യങ്ങൾ
പൈറേറ്റഡ് സോഫ്റ്റവെയറുകൾ വാഗദാനം ചെയ്തു കൊണ്ടുള്ള പരസ്യങ്ങൾ
നിയമവിരുദ്ധമായ പ്രവര്ത്തികൾക്ക് പ്രേരിപ്പിച്ചു കൊണ്ടുള്ള സ്പാം മെയിലുകൾ


സ്പാമർമാരുടെ പ്രവർത്തനശൈലി.

സ്പാമുകൾ അയക്കുന്നതിനു വേണ്ട ഭൂരിഭാഗം ഇമെയിലുകളൂം സ്പാമേഴ്സ് സംഘടിപ്പിക്കുന്നതു മെയിൽ സെർവറുകളുടെ മെയിലിംഗ് ലിസ്റ്റും, യൂസ് നെറ്റുകളും (usenet) ഉപയോഗിച്ചാണ്. ( മോഡറേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ന്യൂസ് ഗ്രൂപ്പുകളുടെ ഒരു കൂട്ടമാണ് യൂസ് നെറ്റുകൾ എന്നറിയപ്പെടുന്നത്) ഇതിനായി സ്പാമിംഗ് സോഫ്റ്റ് വെയറുകൾ ഉപയോഗീച്ച് ന്യുസ് ഗ്രൂപ്പുകൾ വഴി അയക്കപ്പെടുന്ന ആർട്ടിക്കിളുകളുടെ ഫ്രം ,റ്റു അഡ്രസുകൾ (From, To) ശേഖരിക്കുന്നു. കൂട്ടത്തിൽ ഇവയുടെ ബോഡിയിൽ നിന്നും അറ്റ് സൈന് (@) ഉള്ള എന്തും ഈ പ്രോഗ്രാമുകൾ വഴി സ്പാമർമാർ ശേഖരിക്കുന്നു. സോഷ്യൽ കമ്മ്യൂണിറ്റി സൈറ്റുകൾ, സെർച്ച് എഞ്ചിനുകൾ, ചാറ്റ് റൂമുകൾ , ഡിസ്കഷന് ഫോറങ്ങൾ കൂടാതെ മറ്റു നിരവധി ടെക്നിക്കൽ വിദ്യകളും (Spidering, CGI Scripting) ഇമെയിൽ വിലാസങ്ങൾ കൈക്കലാക്കുന്നതിനായി സ്പാമേഴ്സ് ഉപയോഗിക്കുന്നു.

ഇമെയിൽ വഴി ലഭിക്കുന്ന ഓൺലൈൻ ഫോമുകൾ പൂരിപ്പിച്ചയക്കുമ്പോൾ അതു വഴിയും സ്പാമുകൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നു മിക്കവാറുമെല്ലാ അറിയപ്പെടുന്ന സൈറ്റുകളും പ്രൈവസി ഉറപ്പു വരുത്തുന്നുണ്ട്. ഉപയോക്താവ് നൽകുന്ന വിവരങ്ങൾ ഒരിക്കലും തന്നെ മൂന്നാമതൊരു കക്ഷിക്കു ഇത്തരം കമ്പനികൾ നൽകുകയില്ല എന്നാൽ എതൊക്കെ സൈറ്റുകളിലേക്ക് വിവരങ്ങൾ കൊടൂക്കണമെന്നുള്ളത് ഉപയോക്താവിന്റെ തീരുമാനമാണ്.മറ്റൊരു വസ്തുത സ്പാം മെയിലുകൾ അറിയപ്പെടുന്ന സ്ഥാപങ്ങളുടെ പേരിൽ വരുന്നവയാണ്. ഇമെയിൽ വിലാസങ്ങൾ കൈവശപ്പെടുത്താനുപയോഗിക്കുന്ന ഫലപ്രദമായ മറ്റൊരു വഴിയാണ് ബോട് നെറ്റുകളും വൈറസ് ബാധിച്ചിരിക്കുന്ന സിസ്റ്റങ്ങളും. ഇതു വഴി ബോട് നെറ്റ് കമാന്റര്മാരും വൈറസ് എഴുത്തുകാരും സോംബി സിസ്റ്റങ്ങൾ ഉപയോഗിച്ചു ഇമെയിൽ അഡ്രസുകൾ ശേഖരിക്കുന്നു.

ഇത്തരത്തിൽ ലഭിക്കുന്ന ഇമെയിൽ വിലാസങ്ങൾ യഥാര്ത്ഥത്തിൽ നിലവിലുള്ളതാണൊ എന്നു സ്പാമർമാർ പരിശോധിക്കുന്നില്ല പകരം, ലഭിച്ച ഇമെയിൽ വിലാസങ്ങളിലേക്കു കൂട്ടത്തോടെ മെയിലുകൾ അയക്കുന്നു. ചിലപ്പോൾ ലഭിക്കുന്ന സ്പാം മെയിലുകൾ സ്വീകർത്താവിനെ അഡ്രസ് ചെയ്തു ആയിരിക്കും ലഭിക്കുന്നതു. ഉദാഹരണത്തിനു 123 at gamail dot com എന്ന വിലാസത്തിലേക്കു ഒരു സ്പാം മെയിൽ അയക്കുമ്പോൾ Hello 123!!എന്നൊ മറ്റൊ അഡ്രസ് ചെയ്തായിരിക്കും ഇമെയിലുകൾ ലഭിക്കുന്നത്. ഇതിനായി ഇമെയിൽ വിലാസങ്ങളിൽ നിന്നും അവരുടെ പേരുകൾ ഊഹിച്ചെടുക്കാന് സാധിക്കുന്ന വിധത്തിലുള്ള സോഫ്റ്റ് വെയറുകൾ സ്പാമർമാർ ഉപയോഗിക്കുന്നു. ഇങ്ങനെ ഇമെയിൽ വിലാസങ്ങളിലേക്കു സ്പാം മെയിലുകൾ അയക്കുമ്പോൾ അതിലുൾപ്പെട്ടിരിക്കുന്ന ഒരു മെയിൽ നിലവിലില്ലാത്തതാണെങ്കിൽ സ്പാമർമാർക്ക് അവ ബൌൺസ്ചെയ്തതായി അറിയിപ്പ് ലഭിക്കുന്നു. ഇതു വഴി ഏതൊക്കെ ഇമെയിൽ വിലാസങ്ങളാണ് യഥാർത്ഥത്തിൽ നിലവിലുള്ളതെന്ന് ഇവർക്ക് അറിയാന് സാധിക്കുന്നു. ഇവയെ ഫിൽറ്റര് ചെയ്തു മാറ്റിയതിനു ശേഷം മറ്റുള്ള ഇമെയിൽ വിലാസങ്ങൾ സ്പാമർമാർ തങ്ങളുടെ ഡാറ്റാ ബെയിസിലേക്കു മാറ്റുകയും തുടര്ന്ന് അവയിലുള്ള ഇമെയിൽ വിലാസങ്ങളിലേക്ക് തുടർച്ചയായി സ്പാം മെയിലുകൾ അയ്ച്ചു കൊണ്ടെയിരിക്കുകയും ചെയ്യുന്നു.

സ്പാം മെയിലുകൾ ലഭിക്കുന്ന സ്വീകര്ത്താവ് അവ തുറന്നു പരിശോധിക്കുന്നതിനായി നിരവധി വിദ്യകളും സ്പാമർമാർ പ്രയോഗിക്കുന്നു.സാധാരണഗതിയിൽ സ്പാമുകൾ അയക്കുന്നതിനായി സ്പാമർമാർ ഉപയോഗിക്കുന്നതു തങ്ങളുടെ കമ്പ്യൂട്ടറുകളായിരിക്കില്ല പകരം സോംബികൾ എന്നറിയപ്പെടുന്ന , കമ്പ്യൂട്ടറുകളോ വൈറസ് ബാധിച്ച സിസ്റ്റങ്ങളൊ ആയിരിക്കും. ഇതിനായി ഉപയോഗിക്കുന്നതു. ഇതു വഴി ഒരു വെടിക്കു രണ്ട് പക്ഷി എന്ന നിലയിലുള്ളഒരു നേട്ടം സ്പാമർമാർക്ക് ലഭിക്കുന്നു. സ്വീകർത്താവിന്റെ സിസ്റ്റത്തിലേക്കും, സ്പാമുകൾ അയക്കുന്നതിനുപയോഗിക്കുന്ന സിസ്റ്റത്തിലേക്കും സ്പാം മെയിലുകൾ കൊണ്ട് നിറക്കുവാനായി സാധിക്കുന്നു. അതു കൊണ്ട് തന്നെ ഇവയുടെ ഉറവിടം പരിശോധിക്കുമ്പോൾ ലഭിക്കുന്നത് ഇത്തരത്തിൽ അധീനപ്പെടുത്തിയ സിസ്റ്റങ്ങളായിരിക്കും.

സ്പാമുകൾ അയക്കുന്നതിനായി സ്പാമർമാർ യാഹു, എ ഒ എൽ, ഹോട് മെയിൽ മുതലായ സൈറ്റുകളിലെ ഫ്രീ അക്കൌണ്ടുകൾ ഉപയോഗിക്കുകയും, സ്പാം മെയിലുകൾ അയച്ചതിനു ശേഷം ക്രിയേറ്റ് ചെയ്യുന്ന ഫ്രീ അക്കൌണ്ടുകൾ പിന്നീട് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു. ഈ പ്രോസസ് തുടർന്ന് കൊണ്ടെയിരിക്കും.സ്പാമര്മാരുപയോഗിക്കുന്ന്ന മറ്റൊരു വിദ്യ സ്പൂഫ് ചെയ്ത ഇമെയിൽ ഉപയോഗിക്കുക എന്നുള്ളതാണ്.ഇതിനായി ഇമെയിലുകളുടെ മെസ്സേജ് ഹെഡറിനെ വിവിധതരത്തിലുള്ള സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് മാറ്റം വരുത്തി അവയുപയോഗിച്ച് സ്പാം മെയിലുകൾ അയക്കുന്നു.

ഇന്റർനെറ്റിലെ വര്ദ്ധിച്ചു കൊണ്ടിരിക്കുന്ന വളരെ വലിയ പ്രശ്നങ്ങളിലൊന്നാണ് സ്പാം മെയിലുകൾ ഓരൊ ദിവസവും സ്പാം മെയിലുകളെ തടയുന്നതിനു വേണ്ട സോഫ്റ്റ് വെയറുകൾ വികസീപ്പിക്കുന്നുണ്ടെങ്കിലും സ്പാമർമാർ അടുത്ത നിമിഷം തന്നെ ഇവയെ മറികടന്ന് സ്പാം മെയിലുകൾ അയച്ചു കൊണ്ടെയിരിക്കുന്നു .ഇതു സൂചിപ്പിക്കുന്നതു എങ്ങനെയൊക്കെ ശ്രമിച്ചാലും ഇന്റര്നെറ്റ് ഉപയോഗിച്ചാൽ സ്പാം മെയിലുകൾ ലഭിക്കും എന്നുള്ളത് തന്നെയാണ്.

എല്ലാ മെയിൽ സര്‍വീസ് പ്രൊവൈഡർമാരും വെബിൽ പ്രവർത്തിക്കുന്ന കമ്പനികളുമെല്ലാം തന്നെ സ്പാമുകൾ കുറക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാറുണ്ട് എന്നാൽ ഇത്തരത്തിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ ഏതു ഡൊമൈനിൽ നിന്നുമാണ് സ്പാമുകൾ അയക്കുന്നതെന്നു അറിയേണ്ടതു അത്യാവശ്യമാണ്. അതു കൊണ്ട് ഒരു സ്പാം മെയിൽ ലഭിച്ചാൽ അതിനെ റിപ്പോർട്ട് സ്പാം എന്ന സെക്ഷനിലേക്കു മാറ്റേണ്ടതാണ്. ഇതു വഴി ഒരു പരിധി വരെ സ്പാമുകൾ ലഭിക്കുന്നതിൽ നിന്നും തടയിടാൻ സാധിക്കൂം . ഉദാഹരണത്തിനു മൈക്രോസോഫ്റ്റിൽ ഉപയോഗിക്കുന്ന ( MSN & Hotmail ID) സ്പാം ഫിൽറ്റര് സര്‍വീസ് ആണു Microsoft SmartScreen എന്നറിയപ്പെടുന്നതു. ഇതു സാധിക്കുന്നതു ആയിരക്കണക്കിനു വരുന്ന ഉപയോക്താക്കൾ വഴി ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാണ്. എന്നാൽ ഒരിക്കലും സ്പാമുകളെ പൂര്ണ്ണമായും ഒഴിവാക്കാന് സാധിക്കുകയില്ല

സ്പാം മെയിലുകളുടെ ഉദ്ദേശം
ഇവയുടെ ഉദ്ദേശം നിയമവിരുദ്ധമായ ബിസിനസുകൾ നടത്താനൊ, ഐഡന്റിറ്റി തെഫ്റ്റ് പോലുള്ള കുറ്റകൃത്യങ്ങൾക്കൊ, വൈറസുകളൊ അൽലെങ്കിൽ ട്രോജനുകളൊ ഇന്സ്റ്റാൾ ചെയ്യാനൊ പോർണോ സൈറ്റുകളുടെ വിപണനത്തിനൊ, ലൈംഗിക ഉത്തേജക ഔഷധങ്ങളുടെ വിപണനത്തിനൊ ആയിരിക്കും.

എങ്ങനെയൊക്കെ സ്പാം മെയിലുകൾ ലഭിക്കുന്നതു കുറക്കാം.!
ഇമെയിൽ വിലാസങ്ങൾ അറിയാവുന്ന ആൾക്കാരുമായി മാത്രം പങ്കു വെക്കുക.
ഇമെയിൽ വിലാസങ്ങൾ ഇന്റര്നെറ്റ് ഡയറക്ടറികളിലും, സോഷ്യൽ കമ്മ്യൂണിറ്റി സൈറ്റുകളിലും ലിസ്റ്റ് ചെയ്യുന്നതു പരമാവധി ഒഴിവാക്കുക.
സോഷ്യൽ കമ്മ്യൂണിറ്റി സൈറ്റുകളിലും മറ്റൂം കൊടുക്കുന്നതിനായി സെക്കന്ററി ഇമെയിൽ വിലാസം ഉപയോഗിക്കുക., ഇതു വഴി നിങ്ങളുടെ പ്രൈമറി ഇമെയിൽ വിലാസത്തിലേക്കുൾള സ്പാം മെയിലുകളുടെ വരവു ഒരു പരിധി വരെ തടയാന് കഴിയും.
എളുപ്പത്തിൽ ഐഡന്റിഫൈ ചെയ്യാന് സാധിക്കാത്ത വിധത്തിലുൾള ഇമെയിൽ വിലാസങ്ങളുപയോഗിക്കുക. ഇതിനായി അക്ഷരങ്ങളുടെയും അക്കങ്ങളുടെയും കോംബിനേഷനുകൾ ഉപയോഗിക്കുക. എവിടെയെങ്കിലും ഇമെയിൽ വിലാസം നൽകേണ്ടി വരികയാണെങ്കിൽ, ( ഉദാഹരണമായി ന്യൂസ് ഗ്രൂപ്പുകളിലേക്കൊ, ഡിസ്കഷന് ഫോറങ്ങളിലേക്കൊ) അതൊരു ഇമെയിൽ വിലാസമാണ് എന്നു സ്പാമെഴ്സിന്റെ പ്രോഗ്രാമുകൾക്ക് കണ്ടു പിടിക്കാന് സാധിക്കാത്ത വിധത്തിൽ എഴുതുക.(ഉദാ: 123 at Gmail Dot Com).
നിങ്ങൾകാവശ്യമുള്ള ഡിസ്കഷന് ലിസ്റ്റുകളുടെയും ന്യൂസ് ഗ്രൂപ്പുകളിലും മാത്രം അംഗമാവുക. അതു പോലെ അവ മോഡറേറ്റ് ചെയ്യപ്പെട്ടിട്ടുൾളതാണെന്നും ഉറപ്പു വരുത്തുക.
ഇമെയിലായൊ മറ്റൊ ഓണ് ലൈന് ഫോറങ്ങൾ പൂരിപ്പിച്ചു കൊടൂക്കാന് ആവശ്യപ്പെടുമ്പോൾ അതു ചെയ്യുന്നതിനു മുന്പ് അവയുടെ പ്രൈവസി പോളിസി പരിശോധിക്കുന്നതു വഴി സ്പാമുകൾ ലഭിക്കുന്നതു ഒഴിവാക്കാന് സാധിക്കും.
ഏതെങ്കിലും ഒരു സ്പാം മെയിലിനു മറുപടി അയക്കുകയാണെങ്കിൽ സ്പാമർമാർക്കു അത് നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു ഇമെയിൽ വിലാസമാണെന്ന് മനസ്സിലാക്കാന് സാധിക്കുകയും തുടർന്ന് വൻ‌തോതിലുള്ള സ്പാമുകൾ തുടർച്ചയായി ലഭിച്ചു കൊണ്ടെയിരിക്കുകയും ചെയ്യും. അതു പോലെ മറ്റുള്ള സ്പാമേഴ്സിനും ഈ മെയിൽ വിലാസങ്ങൾ നൽകുന്നു
ജങ്ക് ഇമെയിലുകൾ തുറന്നു നോക്കാതെ തന്നെ ഡിലീറ്റ് ചെയ്യുക., അറിയാന് പാടില്ലാത്ത ആൾകാരിൽ നിന്നും ലഭിക്കുന്ന ഇമെയിലുകളൊ അവയിലുള്ള അറ്റാച്മെന്റുകളൊ ഒന്നും തന്നെ തുറന്നു നോക്കാതിരിക്കുക.

No comments: