വളരെ വേഗത്തിലും ലളിതമായും വിവരങ്ങൾ സുക്ഷിച്ച് വെക്കുവാനുപയോഗിക്കുന്ന ഒരു സ്റ്റോറേജ് ഉപകരണമാണു ഫ്ലാഷ് മെമ്മറികൾ. ഒരു സോളിഡ് സ്റ്റേറ്റ് മെമ്മറി ഡിവൈസ് കൂടിയാണിത് ഫ്ലാഷ് മെമ്മറിയിൽ സാധാരണ ഹാർഡ് ഡിസ്കുകളിൽ ഉള്ളത് പോലെ പ്ലാറ്ററുകളൊ, സിലിണ്ടറുകളൊ ഉപയോഗിച്ചല്ല വിവരങ്ങൾ എഴുതുന്നത്.ഫ്ലാഷ് മെമ്മറിയിലെ കമ്പണന്റുകൾ എല്ലാം തന്നെ ഇലക്ട്രോണിക് കമ്പണന്റുകളായിരിക്കും. EEPROM (Electronically Erasable Programmable Read Only Memory) ചിപ്പുകളുടെ ഒരു വകഭേദം കൂടിയാണ് ഫ്ലാഷ് മെമ്മറി. ഇപ്രോം ചിപ്പുകളിൽ പ്രോഗ്രാമുകൾ എഴുതുകയും നീക്കം ചെയ്യുകയും ചെയ്യുന്നത് ബൈറ്റുകളായിട്ടാണ്. അത് കൊണ്ട് തന്നെ സാധാരണ ഇപ്രോം ചിപ്പുകൾക്ക് വേഗത കുറവായിരിക്കും. എന്നാൽ ഇപ്രോം ചിപ്പുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ തന്നെ വിവരങ്ങൾ എഴുതുന്നതിനൊ മായ്ച്ച് കളയുന്നതിനൊ കഴിയുന്ന ബ്ലോക്കുകളാണു ഫ്ലാഷ് മെമ്മറിയിലുള്ളത്. ഈ ബ്ലോക്കുകളെ സെല്ലുകളായി തിരിച്ചിരിക്കും.
ഫ്ലാഷ് മെമ്മറിയിൽ വിവരങ്ങൾ എഴുതപ്പെടുന്നത് ഫ്ലോട്ടിംഗ് ഗേറ്റ് (Floating Gate) എന്നറിയപ്പെടുന്ന ട്രാൻസിസ്റ്ററുകളിൽ ഇലക്ട്രോണുകളെ കടത്തിവിട്ടാണ്. കൺട്രോൾ ഗേറ്റ് (Control Gate) എന്നറിയപ്പെടുന്ന മറ്റൊരു ട്രാൻസിസ്റ്റർ വഴിയാണ് ഫ്ലോട്ടിംഗ് ഗേറ്റിൽലേക്ക് ഇലക്ടോണുകൾ പ്രവേശിക്കുന്നത്. ഫ്ലോട്ടിംഗ് ഗേറ്റിനെയും കണ്ട്രോൾ ഗേറ്റിനെയും ഒരു നേരിയ ഓക്സൈഡ് ലെയർ കൊണ്ട് വേർതിരിച്ചിരിക്കും കൺട്രോൾ ഗേറ്റ് വഴി ഇലക്ട്രോണുകൾ ഫ്ലോട്ടിംഗ് ഗേറ്റിലേക്ക് പ്രവേശിക്കുന്ന പ്രവർത്തിയെ ഫൌളർ നോർദെം ടണലിംഗ് (Fowler-Nordheim tunneling) എന്നാറിയപ്പെടുന്നു . ഇലക്ടോണുകൾ ടണലിംഗ് പ്രോസസ് ഉപയോഗിച്ച് ഫ്ലോട്ടിംഗ് ഗേറ്റിലേക്ക് പ്രവേശിപ്പിക്കുന്നതിനെ ഫ്ലാഷിംഗ് എന്നുമറിയപ്പെടുന്നു . ടണലിംഗ് പ്രോസസ് ഉപയോഗിച്ച് കണ്ട്രോൾ ഗേറ്റിൽ നിന്നും ഫ്ലോട്ടിംഗ് ഗേറ്റിലേക്ക് ഇലക്ട്രോണൂകളെ കടത്തിവിടുകയും അവ ഫ്ലോട്ടീംഗ് ഗേറ്റ് എന്നറിയപ്പെടുന്ന ട്രാൻസിസ്റ്ററുകളെ സെല്ലുകളിൽ വിവരങ്ങൾ എഴുതിച്ചേർക്കുകയൊ നീക്കം ചെയ്യുകയൊ ചെയ്യുന്നു. ഫ്ലാഷ് മെമ്മറി എന്ന് ഇത്തരം ചിപ്പുകൾക്ക് പേരു വരാനുള്ള കാരണം ഇതാണ്.
ഫ്ലാഷ് മെമ്മറികൾക്കുദാഹരണങ്ങളാണ് ബയോസ്, വീഡീയോ ക്യാമറകളിലും മറ്റുമുപയോഗിക്കുന്ന കോമ്പാക്റ്റ് ഫ്ലാഷ് ഡിവൈസുകൾ, പെൻഡ്രൈവുകൾ, പി സി എം സി എ കാർഡുകൾ തുടങ്ങിയവ

No comments:
Post a Comment