അടിസ്ഥാനപരമായി കേബിളുകള്‍ വഴിയൊ വയർലെസ് കണക്ഷനുകൾ വഴിയൊ അല്ലെങ്കിൽ മറ്റേതെങ്കിലും കമ്മ്യൂണിക്കേഷൻ മീഡിയകൾ വഴിയൊ ബന്ധിപ്പിക്കപ്പെട്ട കംപ്യൂട്ടറുകളുടെ കൂട്ടത്തിനെയാണ് നെറ്റ് വര്‍ക് (Network) എന്നു പറയുന്നത്. ഇത്തരം നെറ്റ് വര്‍ക്കുകളിലെ ഓരോ കംപ്യൂട്ടറുകളെയും പ്രത്യേകം തിരിച്ചറിയുന്നതിനാണു ഐ.പി അഡ്രസ്സുകള്‍ (I.P. Address) ഉപയോഗിക്കുന്നതു്. ഇതു ഒരു പ്രത്യേക രീതിയില്‍ എഴുതിയിട്ടുള്ള ഒരു നമ്പര്‍ ആണ്. ഐ.പി അഡ്രസിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ഒരു ഉപമ ഉപയോഗിച്ച് നോക്കാം .നെറ്റ് വര്‍ക് എന്നത് ഇൻഡ്യ ആണെന്നും നെറ്റ്‌വർക്കിലെ ഓരോ കംപ്യൂട്ടറും ഒരു പോസ്റ്റ് ഓഫീസ് ആണെന്നും വിചാരിക്കുക. അങ്ങനെയാണെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഐ.പി അഡ്രസ് ആ പോസ്റ്റ് ഓഫീസിന്റെ പിന്‍ കോഡിനു തുല്യമാണ്. പോസ്റ്റ് ഓഫീസിന്റെ അതേ പിന്‍കോഡ് ഇന്‍ഡ്യയിലെ വേറെ ഒരു പോസ്റ്റ് ഓഫീസിനും ഉണ്ടാകില്ല. വേറൊരു രീതിയില്‍ പറഞാല്‍ നിങ്ങളുടെ പിന്‍കോഡ് മാത്രമുപയോഗിച്ചു ഇന്‍ഡ്യയിലെവിടെ നിന്നും ആര്‍ക്കും നിങ്ങളുടെ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാന്‍ സാധിക്കും. ഇതു പോലെ ഒരു നെറ്റ് വര്‍ക്കിലുള്ള ഏത് കംപ്യൂട്ടറുമായും ബന്ധപ്പെടാന്‍ ആ കംപ്യൂട്ടറിന്റെ ഐ.പി അറിഞ്ഞാല്‍ മതി.
ഒരു ഐ.പി അഡ്രസ് നാലു ഭാഗങ്ങളുള്ള ഒരു സംഖ്യ ആണ്. ഈ നാലു ഭാഗങ്ങളെയും ഓരോ ദശാംശ ചിഹ്നം കൊണ്ടു വേര്‍തിരിച്ചിരിക്കും. ഇതിലെ ഓരോ ഭാഗവും ഒരു "ഒക്റ്ററ്റ് "(Octet) എന്നാണു അറിയപ്പെടുന്നത്. ഒരു ഒക്റ്ററ്റിന്റെ വില പൂജ്യം (0) മുതല്‍ ഇരുനൂറ്റി അന്‍പത്തി അഞ്ച് (255) വരെ ആവാം. ഐ.പി. അഡ്രസ്സുകള്‍ യഥാര്‍ഥത്തില്‍ ബൈനറി സംഖ്യകളെ അടിസ്ഥാനമാക്കിയാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവിടെ തല്ക്കാലം നമുക്കു അതിനു തുല്യമായ ഡെസിമല്‍ നമ്പറുകള്‍ മാത്രം ഉപയോഗിക്കാം. ഐ.പി അഡ്രസ്സിന്റെ ഒരു ഉദാഹരണം ഇതാ: "124.13.0.9" - ഇതിലെ നാലു ഒക്റ്ററ്റുകള്‍ യഥാക്രമം 124, 13, 0, 9 എന്നിവയാണു.
ഐ.പി ക്ളാസുകള്‍
ആദ്യത്തെ ഒക്റ്ററ്റിന്റെ വിലയെ അടിസ്ഥാനപ്പെടുത്തി ഐ.പി. അഡ്രസ്സുകളെ വിവിധ ക്ളാസ്സുകളായി (Class) തിരിച്ചിരിക്കുന്നു. അവ താഴെ കൊടുക്കും വിധമാണു:
ക്ളാസ്സ് എ (Claas A) : ആദ്യത്തെ ഒക്റ്ററ്റിന്റെ വില പൂജ്യം മുതല്‍ നൂറ്റി ഇരുപത്തി ഏഴു വരെ ആണെങ്കില്‍ ആ ഐ.പി അഡ്രസ്സുകള്‍ ക്ലാസ്സ് എ യില്‍ പെടും.
ക്ളാസ്സ് ബി (Class B) : ആദ്യത്തെ ഒക്റ്ററ്റിന്റെ വില നൂറ്റി ഇരുപത്തി എട്ടു മുതല്‍ നൂറ്റി തൊണ്ണൂറ്റി ഒന്നു വരെ ആണെങ്കില്‍ ആ ഐ.പി അഡ്രസ്സുകള്‍ ക്ലാസ്സ് ബി യില്‍ പെടും.
ക്ളാസ്സ് സി (Class C) : ആദ്യത്തെ ഒക്റ്ററ്റിന്റെ വില നൂറ്റി തൊണ്ണൂറ്റി രണ്ടു മുതല്‍ ഇരുനൂറ്റി ഇരുപത്തി മൂന്നു വരെ ആണെങ്കില്‍ ആ ഐ.പി അഡ്രസ്സുകള്‍ ക്ലാസ്സ് സി യില്‍ പെടും.
ക്ളാസ്സ് ഡി (Class D) : ആദ്യത്തെ ഒക്റ്ററ്റിന്റെ വില ഇരുനൂറ്റി ഇരുപത്തി നാലു മുതല്‍ ഇരുനൂറ്റി മുപ്പത്തി ഒന്‍പതു വരെ ആണെങ്കില്‍ ആ ഐ.പി അഡ്രസ്സുകള്‍ ക്ലാസ്സ് ഡി യില്‍ പെടും.
ക്ളാസ്സ് ഇ (Class E) : ആദ്യത്തെ ഒക്റ്ററ്റിന്റെ വില ഇരുനൂറ്റി നാല്‍പതു മുതല്‍ ഇരുനൂറ്റി അന്‍പത്തി അഞ്ചു വരെ ആണെങ്കില്‍ ആ ഐ.പി അഡ്രസ്സുകള്‍ ക്ലാസ്സ് ഇ യില്‍ പെടും.
ഈ ക്ളാസ്സുകളില്‍ എ,ബി,സി എന്നിവ മാത്രമേ നെറ്റ് വര്‍ക്കിലുള്ള കംപ്യൂടറുകളെ തിരിച്ചറിയാന്‍ വേണ്ടി ഉപയോഗിക്കുന്നുള്ളു. ക്ളാസ്സ് ഡി "മള്‍ടികാസ്റ്റിങ്ങ്" (Multicasting) എന്നറിയപ്പെടുന്ന നെറ്റ് വര്‍ക്കിങ്ങ് സാങ്കേതിക വിദ്യയില്‍ ഉപയോഗിക്കാനുള്ളതാണ്. ക്ളാസ്സ് ഇ ഗവേഷണ ആവശ്യങ്ങള്‍ക്കു വേണ്ടിയാണു ഉപയോഗിക്കുന്നത്.
ഐ.പി. നെറ്റ് വര്‍ക്കുകള്‍
മുകളില്‍ പറഞ്ഞ ക്ളാസ്സുകളെ വീണ്ടും വിഭജിച്ച് വിവിധ ഐ.പി നെറ്റ് വര്‍ക്കുകള്‍ ആയി തിരിച്ചിരിക്കുന്നു. ഇതും ചെയ്തിരിക്കുന്നത് ഒക്റ്ററ്റുകളെ അടിസ്ഥാനപ്പെടുത്തിയാണു. ഐ.പി അഡ്രസ്സിലെ നാലു ഒക്റ്ററ്റുകളില്‍ ഇടതുവശത്തു നിന്ന് തുടങ്ങി ഒരു നിശ്ചിത എണ്ണത്തിനെ നെറ്റ് വര്‍ക്ക് ഒക്റ്ററ്റുകള്‍ (Network Octet) എന്നും ബാക്കിയുള്ളവയെ ഹോസ്റ്റ് ഒക്റ്ററ്റുകള്‍ (Host Octet) എന്നും തരം തിരിക്കുന്നു. ഇതില്‍ നെറ്റ് വര്‍ക് ഒക്റ്ററ്റുകള്‍ക്ക് ഒരേ വില ഉള്ള എല്ലാ ഐ.പി. കളും ചേര്‍ന്നതാണ് ഒരു ഐ.പി. നെറ്റ് വര്‍ക്. ഒരു ഐ.പി. നെറ്റ് വര്‍കിലെ ആദ്യത്തെ ഐ.പി. അഡ്രസ് ആ നെറ്റ് വര്‍ക്കിന്റെ ഐ.ഡി/അഡ്രസ് ആയി അറിയപ്പെടുന്നു. നെറ്റ് വര്‍ക് അഡ്രസ്സിലെ ഹോസ്റ്റ് ഒക്റ്ററ്റുകളുടെ വില പൂജ്യം ആയിരിക്കും. അവസാനത്തെ ഐ.പി. അഡ്രസ് ആ നെറ്റ് വര്‍ക്കിന്റെ ബ്രോഡ്കാസ്റ്റ് അഡ്രസ് എന്നു അറിയപ്പെടുന്നു. ബ്രോഡ്കാസ്റ്റ് അഡ്രസ്സിലെ ഹോസ്റ്റ് ഒക്റ്ററ്റുകളുടെ വില 255 ആയിരിക്കും. ഈ രണ്ടു ഐ.പി. അഡ്രസ്സുകളും നമുക്കു കംപ്യൂട്ടറുകള്‍ക്ക് നല്‍കാന്‍ സാധ്യമല്ല. ഒരു ഐ.പി നെറ്റ് വര്‍ക്കിനകത്ത് നെറ്റ് വര്‍ക് ഒക്റ്ററ്റുകളുടെ വില മാറാതിരിക്കുകയും ഹോസ്റ്റ് ഒക്റ്ററ്റുകളുടെ വില പൂജ്യത്തില്‍ തുടങ്ങി ഇരുനൂറ്റി അന്‍പത്തി അഞ്ചില്‍ അവസാനിക്കുകയും ചെയ്യുന്നു.
ഈ കാര്യങ്ങളെ അടിസ്ഥാനമാക്കി നമുക്കു ഏ,ബി,സി നെറ്റ് വര്‍ക്കുകളെ ഇങ്ങനെ സംഗ്രഹിക്കാം:
എ ക്ളാസിലെ ഓരോ ഐ.പി നെറ്റ് വര്‍ക്കിനും ഒറ്റ നെറ്റ് വര്‍ക് ഒക്റ്ററ്റ് മാത്രമെയുലള്ളു. ഇതിന്റെ വില 0 മുതല്‍ 127 വരെ ആവാം. ബാക്കിയുള്ള മൂന്ന് ഒക്റ്ററ്റുകള്‍ ഹോസ്റ്റ് ഒക്റ്ററ്റുകളായിരിക്കും. ഇവയുടെ വില 0 മുതല്‍ 255 വരെ ആകാം. അതായത് ആകെ128 വ്യത്യസ്ത എ ക്ളാസ് നെറ്റ് വര്‍ക്കുകള്‍ മാത്രമെ ഉണ്ടാക്കാനാവു. ഇതിലെ ഓരോ നെറ്റ് വര്‍ക്കിലും 16777216 ( 256*256*256 - മൂന്നു ഹോസ്റ്റ് ഒക്റ്ററ്റുകളില്‍ നിന്നായി) ഐ.പി കള്‍ ഉണ്ടാവും. ഉദാ: 72.10.29.31 - ഇതിലെ നെറ്റ് വര്‍ക് ഒക്റ്ററ്റ് 72 ഉം ഹോസ്റ്റ് ഒക്റ്ററ്റുകള്‍ 10,29,31 എന്നിവയും ആണ്. ഈ ഐ.പി. 72.0.0.0 എന്ന നെറ്റ് വര്‍ക്കിന്റെ ഭാഗമാണ്.
ബി ക്ളാസിലെ ഓരോ ഐ.പി നെറ്റ് വര്‍ക്കിനും രണ്ട് നെറ്റ് വര്‍ക് ഒക്റ്ററ്റുകള്‍ ഉണ്ടു്. ഇതില്‍ ഒന്നാമത്തെ ഒക്റ്ററ്റിന്റെ വില 128 മുതല്‍ 191 വരെയാകാം. രണ്ടാമതെ ഒക്റ്ററ്റിന്റെ വില 0 മുതല് 255 വരെയും. ബാക്കിയുള്ള രണ്ട് ഒക്റ്ററ്റുകള്‍ ഹോസ്റ്റ് ഒക്റ്ററ്റുകളായിരിക്കും. ഇവയുടെ വില 0 മുതല്‍ 255 വരെ ആകാം. ആകെ 16384 ( 64 * 256 ) വ്യത്യസ്ത ബി ക്ളാസ് നെറ്റ് വര്‍ക്കുകളെ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. ഇതിലെ ഓരോ നെറ്റ് വര്‍ക്കിലും 65536 ( 256*256 - രണ്ട് ഹോസ്റ്റ് ഒക്റ്ററ്റുകളില്‍ നിന്നായി) ഐ.പി കള്‍ ഉണ്ടാവും. ഉദാ: 130.210.12.94 - ഇതിലെ നെറ്റ് വര്‍ക് ഒക്റ്ററ്റുകള്‍ 130,210 എന്നിവയും ഹോസ്റ്റ് ഒക്റ്ററ്റുകള്‍ 12,94 എന്നിവയും ആണ്. ഈ ഐ.പി. 130.210.0.0 എന്ന നെറ്റ് വര്‍ക്കിന്റെ ഭാഗമാണ്.
സി ക്ളാസിലെ ഓരോ ഐ.പി നെറ്റ്വര്ക്കിനും മൂന്ന് നെറ്റ്വര്‍ക് ഒക്റ്ററ്റുകള്‍ ഉണ്ടു്. ഇതില്‍ ഒന്നാമത്തെ ഒക്റ്ററ്റുന്റെ വില 192 മുതല്‍ 223 വരെയാകാം. രണ്ടാമത്തെയും മൂന്നാമതെയും ഒക്റ്ററ്റുകളുടെ വില 0 മുതല് 255 വരെയും. ആകെ 2097152 ( 32*256*256 ) വ്യത്യസ്ത ബി ക്ളാസ് നെറ്റ് വര്‍ക്കുകളെ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. ബാക്കിയുള്ള ഒരു ഒക്റ്ററ്റ് ഹോസ്റ്റ് ഒക്റ്ററ്റ് ആണ്. ഇതിന്റെ വില 0 മുതക്ല് 255 വരെ ആവാം. ഇതിലെ ഓരോ നെറ്റ് വര്‍ക്കിലും 256 ( ഒറ്റ ഹോസ്റ്റ് ഒക്റ്ററ്റ് മാത്രം) ഐ.പി കള്‍ വീതം ഉണ്ടാകും. ഉദാ: 197.7.200.3 - ഇതിലെ നെറ്റ് വര്‍ക് ഒക്റ്ററ്റുകള്‍ 197,7,200 എന്നിവയും ഹോസ്റ്റ് ഒക്റ്ററ്റ് 3 ഉം ആണ്. ഈ ഐ.പി. 197.7.200.0 എന്ന നെറ്റ് വര്‍ക്കിന്റെ ഭാഗമാണ്.
വിശദമായ ഒരു ഉദാഹരണം നോക്കാം:
15 എന്ന ഒക്റ്ററ്റില്‍ തുടങ്ങുന്ന എ ക്ളാസ്സ് ഐ.പി. നെറ്റ് വര്‍ക് :
ഇതിലെ ആദ്യത്തെ ഐ.പി. 15.0.0.0 ആയിരിക്കും. ഇതേ ഐ.പി തന്നെ ആണു ഈ നെറ്റ് വര്‍ക്കിന്റെ ഐ.ഡി ( നെറ്റ് വര്‍ക് അഡ്രസ് ). ഈ നെറ്റ് വര്‍ക്കിലെ അടുത്ത ഐ.പി കിട്ടാന്‍ ഏറ്റവും വലതു വശത്തുള്ള ഒക്റ്ററ്റിനോട് (നിലവില്‍ പൂജ്യം) ഒന്നു ചേര്‍ക്കുക. അതായത് 15.0.0.1,അതിനു ശേഷമുള്ള ഐ.പി. 15.0.0.2 എന്നിങ്ങനെ ആയിരിക്കും. എന്നാല്‍ അവസാനത്തെ ഒക്റ്ററ്റിന്റെ വില 255 ആയിക്കഴിഞ്ഞാല്‍ ആ ഒക്റ്ററ്റിനോട് പിന്നെ ഒന്നു കൂട്ടാന്‍ പാടില്ല. പകരം ഈ ഒക്റ്ററ്റ് പൂജ്യം ആക്കി മാറ്റുകയും അതിനു തൊട്ടു ഇടതു വശത്തുള്ള ഒക്റ്ററ്റിനോടു ഒന്നു കൂട്ടുകയും വേണം. അപ്പോള്‍ 15.0.1.0 എന്നു കിട്ടും ( ഇതിനെ സാധാരണ 9 നോട് 1 കൂട്ടുന്നതിനോട് താരതമ്യം ചെയ്യാവുന്നതാണു ). അടുത്ത ഐ.പി കിട്ടാന്‍ വീണ്ടും ഏറ്റവും വലതു വശത്തുള്ള ഒക്റ്ററ്റിനോട് ഒന്നു ചേര്‍ക്കുക. അതായത് 15.0.1.1, ഇങ്ങനെ 15.0.1.255 ല്‍ എത്തിയാല്‍ അടുത്തത് 15.0.2.0 ആകും. ഇങ്ങനെ 15.0.255.255 ആയി കഴിഞ്ഞാല്‍ അടുത്തത് 15.1.0.0 ആകും. അവസാനം ഇത് 15.255.255.255 വരെ എത്തും. ഇതാണ് ഈ നെറ്റ് വര്‍ക്കിന്റെ ബ്രോഡ്കാസ്റ്റ് അഡ്രസ് . ഈ നെറ്റ് വര്‍ക്കിലെ ഐ.പി കളുടെ ശ്രേണി താഴെ കൊടുക്കും വിധം ആയിരിക്കും.
15.0.0.0
15.0.0.1
........
15.0.0.255
15.0.1.0
15.0.1.1
........
15.0.1.255
15.0.2.0
15.0.2.1
......
......
15.0.255.255
15.1.0.0
15.1.0.1
......
......
15.1.255.255
15.2.0.0
15.2.0.1
......
......
......
......
15.255.255.254
15.255.255.255
ഈ നെറ്റ് വര്‍ക്കിന്റെ നെറ്റ് വര്‍ക്ക് അഡ്രസ് 15.0.0.0 ഉം ബ്രോഡ്കാസ്റ്റ് അഡ്രസ് 15.255.255.255 ഉം ആണ്. ഈ രണ്ട് അഡ്രസുകളും നെറ്റ് വര്‍ക്കിലെ ഒരു കംപ്യൂട്ടറിനും നല്‍കാന്‍ പാടില്ല. ഈ നെറ്റ് വര്‍ക്കിലെ ഉപയോഗ യോഗ്യമായ ( കംപ്യൂടറിനു നല്‍കാവുന്ന ) ആദ്യത്തെ ഐ.പി. 15.0.0.1 ഉം അവസാനത്തേത് 15.255.255.254 ഉം ആണ്. ഇതു പോലെ ഓരോ നെറ്റ് വര്‍ക്കിലുമുള്ള ഉപയോഗ യോഗ്യമായ ഐ.പി. കളുടെ എണ്ണം നെറ്റ് വര്‍ക്കിലുള്ള ആകെ ഐ.പി. കളുടെ എണ്ണത്തില്‍ നിന്നു രണ്ടു കുറച്ചതായിരിക്കും.
ഒക്റ്ററ്റുകളിലെ കൂട്ടലും കിഴിക്കലും പൊതുവെ പലര്‍ക്കും ബുദ്ധിമുട്ടായി തോന്നാം. ഇതു മാറ്റാന്‍ ഒരു എളുപ്പ വഴി ഉണ്ട്. ഐ.പി. അഡ്രസ് ഒരു സധാരണ നാലക്ക സംഖ്യ ആണെന്നു വിചാരിക്കുക. ഓരോ ഒക്റ്ററ്റിനേയും ഒറ്റ അക്കമായും കണക്കാക്കുക. ഒരു ഒക്റ്ററ്റിന്റെ വില 255 ആണെങ്കില്‍ അതിനോട് ഒന്നു കൂട്ടാന്‍ "സാധാരണ കണക്കു കൂട്ടലില്‍ ഒന്‍പതിനോടു ഒന്നു കൂട്ടാന്‍ ഒറ്റയുടെ സ്ഥാനത്ത് പൂജ്യം എഴുതി പത്തിന്റെ സ്ഥാനത്ത് ഒന്നു കൂട്ടുന്ന" അതേ രീതിയില്‍ ആ ഒക്റ്ററ്റിന്റെ സ്ഥാനത്ത് പൂജ്യം എഴുതുകയും ആ ഒക്റ്ററ്റിന്റെ ഇടതു വശത്തുള്ള ഒക്റ്ററ്റിനോട് ഒന്നു കൂടുകയും വേണം. അതു പോലെ ഓരോ നെറ്റ് വര്‍ക്കിലും ലഭ്യമായ ഐ.പി കള്‍ കണക്കു കൂട്ടാന്‍ ആ നെറ്റ് വര്‍ക്കിലെ ഹോസ്റ്റ് ഒക്റ്ററ്റുകളുടെ എണ്ണത്തെ 256 കൊണ്ടു ഗുണിച്ചാല്‍ മതി.
ഒരു കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിലെ എല്ലാ കംപ്യൂട്ടറുകള്‍ക്കും ഒരേ "ഐ പി നെറ്റ് വര്‍ക്ക്" ലെ വ്യത്യസ്ത ഐ പി കള്‍ ആണു നല്‍കേണ്ടത്. രണ്ടു വ്യത്യസ്ത നെറ്റ് വര്‍ക്കുകളിലെ ഐ.പി കള്‍ നല്‍കാന്‍ സാധിക്കുക ഇല്ല. അതു കൊണ്ടു തന്നെ ആദ്യം നെറ്റ് വര്‍ക്കില്‍ ഉള്ള കമ്പ്യട്ടറുകളുടെ എണ്ണം കണക്കാക്കിയ ശേഷം അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു ഐ.പി നെറ്റ് വര്‍ക്ക് ആണ് തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് 254 ലോ അതില്‍ കുറവോ കംപ്യൂട്ടറുകളെ ഉള്ളുവെങ്കില്‍ ക്ളാസ് സി യിലെ ഏതെങ്കിലും ഐ.പി. നെറ്റ് വര്‍ക്ക് ഉപയോഗിച്ചാല്‍ മതി.
രണ്ടോ അതില്‍ കൂടുതലോ നെറ്റ് വര്‍ക്കുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ റൌട്ടറുകള്‍ എന്നറിയപ്പെടുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള ഒരു പാടു നെറ്റ് വര്‍ക്കുകളെ കൂടിയിണക്കിയതാണു ഇന്റര്‍നെറ്റ് .
സബ് നെറ്റിങ്ങും സബ് നെറ്റ് മാസ്കും
നേരത്തെ വിവരിച്ച നെറ്റ് വര്‍ക്കിങ്ങ് രീതിയുടെ ഒരു പ്രശ്നം ഇതു ഇന്റര്‍നെറ്റിന്റെ തുടക്കത്തില്‍ നിലവില്‍ വന്നതായതിനാല്‍ പിന്നീട് കമ്പ്യൂട്ടറുകളുടെയും നെറ്റ് വര്‍ക്കുകളുടെയും എണ്ണത്തിലുണ്ടായ വന്‍ വര്‍ധന മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല എന്നതാണ്. അതിനാല്‍ മിക്കപ്പോഴും നെറ്റ് വര്‍ക്കുകളില്‍ ഒരു പാടു ഐ.പി കള്‍ ഉപയോഗിക്കപ്പെടാതെ പാഴാവുകയൊ അല്ലെങ്കില്‍ ഐ.പി കളുടെ കുറവു മൂലം ചെറിയ നെറ്റ് വര്‍ക്കുകളെ വികസിപ്പിക്കാന്‍ സാധിക്കാതിരിക്കുകയോ ചെയ്തു. ഉദാഹരണത്തിന് ഒരു നെറ്റ് വര്‍ക്കില്‍ 250 കംപ്യൂട്ടറുകള്‍ ഉണ്ടായിരുന്നു എന്നു വെക്കുക. ഇവക്കു ആവശ്യമുള്ള ഐ.പി. നല്‍കാന്‍ ഒരു സി ക്ളാസ് നെറ്റ് വര്‍ക് (254 ഉപയോഗ യോഗ്യമായ ഐ.പി. കള്‍ ) ഉപയോഗിച്ചാല്‍ മതി. ഈ നെറ്റ് വര്‍ക്കില്‍ 10 കംപ്യൂട്ടറുകള്‍ കൂടി വരുന്നു എന്നു വെക്കുക, അപ്പോള്‍ സി ക്ളാസ് നെറ്റ് വര്‍ക്കിലെ ഐ.പി കളുടെ എണ്ണം കൊണ്ടു മതിയാകാതെ വരുകയും ബി ക്ലാസ്സ് നെറ്റ് വര്‍ക് ഉപയോഗിക്കെണ്ട അവസ്ഥ സംജാതമാകുകയും ചെയ്യും. പക്ഷെ ബി ക്ളാസ് നെറ്റ് വര്‍ക്കിലെ 65534 ഉപയോഗ യോഗ്യമായ ഐ.പി കളില്‍ 260 എണ്ണം മാത്രമേ നമുക്കാവശ്യമുള്ളു. എന്നാല്‍ ഈ ഐ.പി നെറ്റ് വര്‍ക് വേറോരു കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കാന്‍ ഇനി സാധിക്കുകയുമില്ല. അതിനാല്‍ ഈ ബി ക്ളാസ് നെറ്റ് വര്‍ക്കിലെ ബാക്കി 65276 ഐ.പി കളും പാഴായി പോകും.
നിലവിലുള്ള ഐ.പി നെറ്റ് വര്‍ക്കുകള്‍ പരമാവധി ഉപയോഗിച്ചു കൊണ്ടു തന്നെ ഈ ന്യൂനത പരിഹരിക്കാന്‍ വേണ്ടി കണ്ടെത്തിയതാണു സബ് നെറ്റിങ്ങ് (Subnetting) അഥവാ ക്ളാസ് ലെസ്സ് ഇന്റര്‍ ഡൊമൈന്‍ റൌടിങ്ങ് -സി ഐ ഡി ആര്‍ - (Classless Inter Domain Routing - CIDR) എന്ന സാങ്കേതിക വിദ്യ. ഇതില്‍ നിലവിലുള്ള ഐ.പി. നെറ്റ് വര്‍ക്കുകളെ ക്ളാസുകള്‍ അടിസ്ഥാനമായല്ലതെ വീണ്ടും ആവശ്യാനുസരണം വിഭജിക്കാന്‍ ഉള്ള സൌകര്യം ഉണ്ട്. കുറേക്കൂടി സങ്കീര്‍ണമായ ഈ വിദ്യയാണ് നിലവില്‍ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്നത്. എങ്കിലും നെറ്റ് വര്‍ക്കിങ്ങിന്റെ അടിസ്ഥാനം മേല്‍പറഞ്ഞ രീതി തന്നെ ആണ്. പുതിയ രീതി നിലവില്‍ വന്നെങ്കിലും സങ്കീര്‍ണമല്ലാത്ത നെറ്റ് വര്‍ക്കുകളില്‍ ഇപ്പൊഴും പഴയ രീതി തന്നെ ആണ് തുടരുന്നത്. പഴയ രീതിയും പുതിയ രീതിയും ഒന്നിച്ചു കൊണ്ടു പോകുന്നതിനു വേണ്ടി കമ്പ്യൂട്ടറുകളുടെ ഐ.പി. അഡ്രസ്സിനോടൊപ്പം സബ് നെറ്റ് മാസ്ക് (Subnet Mask) എന്ന ഒരു നമ്പര്‍ കൂടി നല്കാന്‍ തുടങ്ങി. ഒരേ ക്ലാസിലുള്ള ഐ.പി കള്‍ക്ക് ഒരേ സബ്നെറ്റ് മാസ്ക് ആയിരിക്കും ഉപയോഗിക്കുക. അതു താഴെ പറയും വിധം ആണ്.
ക്ളാസ് എ - 255.0.0.0
ക്ളാസ് ബി - 255.255.0.0
ക്ളാസ് സി - 255.255.255.0

No comments:
Post a Comment