ISO സോഫ്റ്റ്‌വെയര്‍സ് ഫ്രീയായി ലഭിക്കാന്‍


ഇന്ന് ഒരുവിധം എല്ലാ  ആളുകളും നേരിടുന്ന പ്രശ്നം അവര്‍ക്ക് വേണ്ട സോഫ്റ്റ്‌വെയര്‍ അവരുടെ പക്കല്‍ ആവിശ്യത്തിന് ഇല്ല  എന്നതാണ് .ഒറിജിനല്‍ ആണെങ്കിലും അല്ലങ്കിലും അവര്‍ക്ക് വേണ്ടത് അവരുടെ സമയത്ത് കിട്ടാറില്ല .ഇന്ന് ഡി വി ഡി റീ റൈറ്റര്‍ ഇല്ലാത്ത കമ്പ്യൂട്ടര്‍ ഇല്ല എന്ന് തന്നെ പറയാം ..അത്യാവിശ്യത്തിനു ബ്ലാങ്ക് സി ഡിയും ഡി വി ഡിയും എല്ലാവരും സ്റ്റോക്ക്‌ ചെയ്യുന്നുമുണ്ട് ..പക്ഷെ സോഫ്റ്റ്‌വെയര്‍ ഇല്ല , .അതിനു ഒരു പരിധിവരെ സഹായമാവുന്ന ചില  വെബ്സൈറ്റിനെ നമുക്ക് ഇന്ന് പരിചയപ്പെടാം ..ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്നത് തന്നെയാണ് ..അറിയാത്തവര്‍ക്ക് വേണ്ടി .....isohunt.com , Thepiratebay.org , Torrentz.com എന്നീ  സൈറ്റില്‍ നിങ്ങള്ക്ക് വേണ്ട ഒരു വിധം എല്ലാ സോഫ്റ്റ്‌വെയറും നിങ്ങള്ക്ക് ലഭ്യമാണ് ...ബിറ്റ്‌ ടോറന്റ്  ഇന്സ്ടാള്‍ ചെയ്തു  രജിസ്റെര്‍ ചെയ്തു ഉപയോഗിക്കുക വഴി isohunt.com ല്‍ നിന്നും  നിങ്ങള്ക്ക് കൂടുതല്‍ സ്പീഡില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും .ടോറന്റ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നതിനായി ഇന്നു നിരവധി ടോറന്റ് സോഫ്റ്റ്‌വെയര്‍ ലഭ്യമാണ് ബിറ്റ് ടോറന്റ്അസൂറിയസ്, ഏരിസ്, എന്നിവ അതില്‍ ചിലത് മാത്രം ..ഇനി എളുപ്പത്തില്‍ ഇതൊന്നും ഇല്ലാതെയും നമുക്ക് .isohunt.com ല്‍ നിന്നും ഡൌണ്‍ ലോഡ്‌ ചെയ്യാന്‍ ഒപേരയുടെ ബ്രൌസര്‍ ഉപയോഗിച്ചാല്‍ മതി . .എല്ലാം നിങ്ങളുടെ റിസ്കില്‍ ചെയ്യുക ..ഇവിടെ നിന്നും സിനിമകളും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും ..പക്ഷെ അതൊക്കെ നിയമപരമായി തെറ്റാണ് എന്ന് കൂടി ഓര്‍ക്കുക .



സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ലിങ്ക്

അധികം ആരും ശ്രദ്ധിക്കാതെ പോയതും എന്നാല്‍ നമുക്ക് വേണ്ട ഏകദേശം എല്ലാ ഫ്രീ സോഫ്റ്റ്‌വെയര്‍കളും  ഈസിയായി ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന ഒരു വെബ്‌ സൈറ്റ്‌ ആണ് http://www.filehippo.com/ ..
ഇവിടെ നിങ്ങള്ക്ക് വേണ്ടതും വേണ്ടാത്തതുമായ എല്ലാ സോഫ്റ്റ്‌വെയര്‍കളും കാണാം ..ആവിശ്യമുള്ളത് മാത്രം ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുക ..അതാണ്‌ നമ്മുടെ സിസ്റ്റത്തിനും നമുക്കും നല്ലത് ...
ഒരു താങ്ക്സ് പറയാന്‍ മടിക്കേണ്ട ...ഇതില്‍ പോപ്പുലര്‍ സോഫ്റ്റ്‌വെയര്‍ മാത്രമേ നമുക്ക് ആവിശ്യമുള്ളതായിട്ടുള്ളൂ ...പഴയ സോഫ്റ്റ്‌വെയര്‍ മാറ്റി പുതിയവ ഇന്സ്ടാള്‍ ചെയ്യൂ ...മാത്രമല്ല ccleaner എല്ലാവര്ക്കും വളരെ ഉപകാരപ്പെടും ..അതും ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാള്‍ ചെയ്യാന്‍ മറക്കേണ്ട ..ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ ...ആന്‍റി വൈറസ്‌ ഒന്നില്‍ കൂടുതല്‍ ഇന്സ്ടാള്‍ ചെയ്യരുത് .. 

ക്ലയന്റ്/സെർവർ

ഒരു ക്ലയന്റ്/സെർവർ ബന്ധത്തിൽ ഒരു ക്ലയന്റ് പ്രോഗ്രാം സെർവർ പ്രോഗ്രാമിനോട് ഒരു സേവനം ആവശ്യപ്പെടുകയും, സെർവർ പ്രോഗ്രാം അത് നിറവേറ്റുകയും ചെയ്യുന്നു. ഈ ബന്ധം ഒരേ കമ്പ്യൂട്ടറിൽ തന്നെയുള്ള പ്രോഗ്രാമുകൾ തമ്മിൽ സാധ്യമാണെങ്കിലും, ഒരു നെറ്റ്‌വർക്കിലാണ് ഇതിനു കൂടുതലും പ്രസക്തിയുള്ളത്. വ്യത്യസ്ത സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഒരു നെറ്റ്‌വർക്കിലെ പ്രോഗ്രാമുകളെ കൂട്ടിയിണക്കാനായി ഉപയോഗിക്കുന്ന സൗകര്യപ്രദമായ ഒരു രീതിയാണ് ക്ലയന്റ്/സെർവർ മാതൃകകൾ. ക്ലയന്റ്/സെർവർ മാതൃകക്ക് ഏറ്റവും നല്ല ഉദാഹരണം ഓൺലൈൻ ബാങ്കിന്റെതാണ്. ഒരാൾ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇന്റർനെറ്റിലൂടെ പരിശോധിക്കുമ്പോൾ ഉപയോക്താവ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ ഒരു ക്ലയന്റ് പ്രോഗ്രാം ബാങ്കിലെ ഒരു സെർവർ പ്രോഗ്രാമിനോട് ഈ വിവരം ആവശ്യപ്പെടുകയാണു് ചെയ്യുന്നത്. ബാങ്കിലെ സെർവർ പ്രോഗ്രാം, ഒരു ക്ലയന്റ് പ്രോഗ്രാം വഴി വിവരപ്പട്ടിക സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സെർവറുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരം ശേഖരിക്കുന്നു. തുടർന്ന് ഈ വിവരം ഉപയോക്താവിന്റെ കമ്പ്യൂട്ടറിലുള്ള ക്ലയന്റ് പ്രോഗ്രാമിലേയ്ക്ക് അയയ്ക്കുകയും, ക്ലയന്റ് പ്രോഗ്രാം അത് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

വെബ് സെർവർ

ഇന്റർനെറ്റിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന വെബ് പേജുകളെ ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലുള്ള വെബ് ക്ലയന്റ് പ്രോഗ്രാമുകളിലേയ്ക്ക് (ബ്രൌസർ) എത്തിയ്ക്കുന്ന സെർവർ പ്രോഗ്രാമുകളെയാണ് വെബ് സെർവറുകൾ എന്ന് പൊതുവെ അറിയപ്പെടുന്നത്. ഇത് ക്ലയന്റ്/സെർവർ മാതൃകയും, വേൾഡ് വൈഡ് വെബിന്റെ ഹൈപ്പർ ടെൿസ്റ്റ് ട്രാൻസ്‌ഫർ പ്രോട്ടോക്കോൾ (HTTP), അനുസരിച്ചാണു് പ്രവർത്തിക്കുന്നത്. ഇന്റർ നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന വെബ്‌‌‌പേജുകൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും ഒരു വെബ് സെർവർ പ്രോഗ്രാം ഉണ്ടായിരിക്കണം. ഇന്നുള്ളതിൽ വച്ച് മുന്‍നിരയിൽ നില്ക്കുന്ന രണ്ടു വെബ്‌‌സെർവറുകളാണു് അപ്പാഷേ (ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന വെബ്‌‌സെർവര്), മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് ഇന്‍ഫോര്മേഷന്‍ സെർവർ (IIS)എന്നിവ. മറ്റുള്ള പ്രധാനപ്പെട്ട വെബ്‌‌സെർവറുകളിൽ നോവൽ കമ്പനിയുടെ അവരുടെ തന്നെ നെറ്റ്‌‌വെയർ ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള വെബ്‌സെർ‌വർ, ഐബിഎമ്മിന്റെ OS/390, AS/400 ഉപയോക്തക്കൾക്കായുള്ള, ലോട്ടസ് ഡോമിനൊ സെർവറുകൾ എന്നിവ ഉൾപ്പെടുന്നു.

പലപ്പോഴും, വെബ്‌സൈറ്റുകൾ നിർമ്മിക്കുവാനും പ്രസിദ്ധീകരിക്കുവാനും സഹായിക്കുന്ന സോഫ്‌റ്റ്‌വെയറുകൾ വെബ് സൈറ്റിൽ നിന്നും ഫയൽ ട്രാന്സ്ഫർ പ്രോട്ടോകോൾ (FTP) അനുസരിച്ച് ഫയൽ ഡൌൺ‌ലോഡ് ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമുകൾ, ഇ-മെയിൽ സെർവറുകൾ, തുടങ്ങിയ ഇന്റർനെറ്റിൽ ഉപയോഗിക്കുന്ന പ്രോഗ്രാമുകളുടെ ഒരു പാക്കേജിന്റെ ഭാഗമായിട്ട് വെബ് സെർവറുകളും ഉണ്ടാവും. വെബ് സെർവറുകൾ തെരഞ്ഞെടുക്കുമ്പോൾ, അത് ഓപ്പറേറ്റിങ് സിസ്റ്റവുമായി എപ്രകാരമാണ് പ്രവർത്തിക്കുന്നത് , സെർവർ പ്രോഗ്രാമിംഗിനുള്ള സൗകര്യം, വെബ് സെർവറിന്റെ സുരക്ഷിതത്വം, സെർച്ച് എഞ്ചിനുകൾ, അതിനൊപ്പം വരുന്ന വെബ്‌സൈറ്റുകൾ നിർമ്മിക്കുവാനുള്ള മറ്റ് സോഫ്റ്റ്‌‌വെയർ ടൂളുകൾ എന്നിവ കൂടി പരിഗണിക്കേണ്ടതുണ്ട്.

ഫ്ലാഷ് മെമ്മറി

വളരെ വേഗത്തിലും ലളിതമായും വിവരങ്ങൾ സുക്ഷിച്ച് വെക്കുവാനുപയോഗിക്കുന്ന ഒരു സ്റ്റോറേജ് ഉപകരണമാണു ഫ്ലാഷ് മെമ്മറികൾ. ഒരു സോളിഡ് സ്റ്റേറ്റ് മെമ്മറി ഡിവൈസ് കൂടിയാണിത് ഫ്ലാഷ് മെമ്മറിയിൽ സാധാരണ ഹാർഡ് ഡിസ്കുകളിൽ ഉള്ളത് പോലെ പ്ലാറ്ററുകളൊ, സിലിണ്ടറുകളൊ ഉപയോഗിച്ചല്ല വിവരങ്ങൾ എഴുതുന്നത്.ഫ്ലാഷ് മെമ്മറിയിലെ കമ്പണന്റുകൾ എല്ലാം തന്നെ ഇലക്ട്രോണിക് കമ്പണന്റുകളായിരിക്കും. EEPROM (Electronically Erasable Programmable Read Only Memory) ചിപ്പുകളുടെ ഒരു വകഭേദം കൂടിയാണ് ഫ്ലാഷ് മെമ്മറി. ഇപ്രോം ചിപ്പുകളിൽ പ്രോഗ്രാമുകൾ എഴുതുകയും നീക്കം ചെയ്യുകയും ചെയ്യുന്നത് ബൈറ്റുകളായിട്ടാണ്. അത് കൊണ്ട് തന്നെ സാധാരണ ഇപ്രോം ചിപ്പുകൾക്ക് വേഗത കുറവായിരിക്കും. എന്നാൽ ഇപ്രോം ചിപ്പുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ തന്നെ വിവരങ്ങൾ എഴുതുന്നതിനൊ മായ്ച്ച് കളയുന്നതിനൊ കഴിയുന്ന ബ്ലോക്കുകളാണു ഫ്ലാഷ് മെമ്മറിയിലുള്ളത്. ഈ ബ്ലോക്കുകളെ സെല്ലുകളായി തിരിച്ചിരിക്കും.


ഫ്ലാഷ് മെമ്മറിയിൽ വിവരങ്ങൾ എഴുതപ്പെടുന്നത് ഫ്ലോട്ടിംഗ് ഗേറ്റ് (Floating Gate) എന്നറിയപ്പെടുന്ന ട്രാൻസിസ്റ്ററുകളിൽ ഇലക്ട്രോണുകളെ കടത്തിവിട്ടാണ്. കൺ‌ട്രോൾ ഗേറ്റ് (Control Gate) എന്നറിയപ്പെടുന്ന മറ്റൊരു ട്രാൻസിസ്റ്റർ വഴിയാണ് ഫ്ലോട്ടിംഗ് ഗേറ്റിൽലേക്ക് ഇലക്ടോണുകൾ പ്രവേശിക്കുന്നത്. ഫ്ലോട്ടിംഗ് ഗേറ്റിനെയും കണ്ട്രോൾ ഗേറ്റിനെയും ഒരു നേരിയ ഓക്സൈഡ് ലെയർ കൊണ്ട് വേർതിരിച്ചിരിക്കും കൺ‌ട്രോൾ ഗേറ്റ് വഴി ഇലക്ട്രോണുകൾ ഫ്ലോട്ടിംഗ് ഗേറ്റിലേക്ക് പ്രവേശിക്കുന്ന പ്രവർത്തിയെ ഫൌളർ നോർദെം ടണലിംഗ് (Fowler-Nordheim tunneling) എന്നാറിയപ്പെടുന്നു . ഇലക്ടോണുകൾ ടണലിംഗ് പ്രോസസ് ഉപയോഗിച്ച് ഫ്ലോട്ടിംഗ് ഗേറ്റിലേക്ക് പ്രവേശിപ്പിക്കുന്നതിനെ ഫ്ലാഷിംഗ് എന്നുമറിയപ്പെടുന്നു . ടണലിംഗ് പ്രോസസ് ഉപയോഗിച്ച് കണ്ട്രോൾ ഗേറ്റിൽ നിന്നും ഫ്ലോട്ടിംഗ് ഗേറ്റിലേക്ക് ഇലക്ട്രോണൂകളെ കടത്തിവിടുകയും അവ ഫ്ലോട്ടീംഗ് ഗേറ്റ് എന്നറിയപ്പെടുന്ന ട്രാൻസിസ്റ്ററുകളെ സെല്ലുകളിൽ വിവരങ്ങൾ എഴുതിച്ചേർക്കുകയൊ നീക്കം ചെയ്യുകയൊ ചെയ്യുന്നു. ഫ്ലാഷ് മെമ്മറി എന്ന് ഇത്തരം ചിപ്പുകൾക്ക് പേരു വരാനുള്ള കാരണം ഇതാണ്.

ഫ്ലാഷ് മെമ്മറികൾക്കുദാഹരണങ്ങളാണ് ബയോസ്, വീഡീയോ ക്യാമറകളിലും മറ്റുമുപയോഗിക്കുന്ന കോമ്പാക്റ്റ് ഫ്ലാഷ് ഡിവൈസുകൾ, പെൻഡ്രൈവുകൾ, പി സി എം സി എ കാർഡുകൾ തുടങ്ങിയവ

ബയോസ്

ബയോസ് (Basic Input Output System): ബേസിക് ഇൻ‌പുട്ട്, ഔട്ട് പുട്ട് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണ് ബയോസ്. നേരത്തെ തന്നെ സുക്ഷിച്ചിരിക്കുന്ന ചില പ്രോഗ്രാമുകളൂടെ അടിസ്ഥാനത്തിലാണു ബയോസ് പ്രവർത്തിക്കുന്നത്. ഒരു കമ്പ്യൂട്ടർ സ്റ്റാർട്ട് ചെയ്തു തുടങ്ങുമ്പോൾ ബയോസിനുള്ളീലെ പ്രോഗ്രാമിൽ എഴുതപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഏതു സ്റ്റോറേജ് ഉപകരണത്തിലാണു ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയർ സൂക്ഷിച്ചീരിക്കുന്നതെന്ന് കമ്പ്യൂട്ടർ മനസ്സിലാക്കുകയും തുടർന്ന് കമ്പ്യൂട്ടർ അതനുസരിച്ച് പ്രവർത്തിച്ച് തുടങ്ങുകയും ചെയ്യുന്നു. മദർബോർഡിനുള്ളീലെ റോം (ROM)എന്ന ചിപ്പിലായിരിക്കും ബയോസ് സൂക്ഷിച്ചിരിക്കുന്നത്.

കാഷെ

കാഷ് എന്ന സാങ്കേതിക പദം കംപ്യൂട്ടറുമായ ബന്ധപ്പെട്ട് പലയിടങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനമായ തത്വം നമ്മള്‍ ഒരിക്കല്‍ ഉപയോഗിച്ച ഡാറ്റ ( കംപ്യൂട്ടറില്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍ ) അടുത്തു തന്നെ വീണ്ടും ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നതാണ്.

സാധാരണ ഉപയോക്താക്കൾക്ക് പെട്ടന്ന് മനസ്സിലാകുന്ന ഒരുദാഹരണമാണ് വെബ് ബ്രൗസറിലെ കാഷ്. നിങ്ങള്‍ ഫയര്‍ഫോക്സ് , എക്സ്പ്ളോറര്‍ തുടങ്ങിയ ഏതെങ്കിലും ബ്രൗസര്‍ ഉപയോഗിച്ചു ഒരു വെബ്സൈറ്റ് ബ്രൗസ് ചെയ്യുന്നു എന്നു കരുതുക. നിങ്ങള്‍ കണ്ട ഒരു വെബ്പേജിലെ ഡാറ്റയുടെ ഒരു ഭാഗം കംപ്യൂട്ടറില്‍ ശേഖരിക്കപ്പെടും. അടുത്ത തവണ നിങ്ങള്‍ ആ വെബ്പേജ് തുറക്കുമ്പോള്‍ ബ്രൗസര്‍ ആദ്യം ഈ വെബ്സൈറ്റിലെ വിവരങ്ങള്‍ സ്വന്തം കാഷില്‍ ലഭ്യമാണോ എന്നു പരിശോധിക്കും, ആണെങ്കില്‍ അത്രയും ഭാഗം കാഷില്‍ നിന്നെടുക്കും , ഇല്ലെങ്കില്‍ നേരിട്ട് വെബ് സൈറ്റില്‍ നിന്നെടുക്കും. ഇതു ബാന്‍ഡ് വിഡ്ത്ത് ,സി.പി.യു തുടങ്ങിയ വിലപ്പെട്ട കംപ്യൂട്ടര്‍ റിസോഴ്സുകള്‍ ലാഭിക്കാന്‍ സഹായിക്കും.

കാഷ് മെമ്മറി
ഇതേ സാങ്കേതിക വിദ്യ ഹാര്‍ഡ് വെയറുകളിലും സോഫ്റ്റ് വെയറുകളിലും പല രീതികളില്‍ ഉപയോഗിക്കുന്നുണ്ട്. ഹാര്‍ഡ് വെയറില്‍ ഇതിന്റെ ഉദാഹരണമാണ് കാഷ് മെമ്മറി ( Cache Memory) . ഓപറേറ്റിങ്ങ് സിസ്റ്റവും ഉപയോക്താക്കളും നല്കുന്ന ഡാറ്റ പ്രോസസ് ചെയ്ത ശേഷം അതിന്റെ ഔട്പുട്ട് നല്കുകയാണല്ലോ പ്രോസസര്‍ (സി.പി.യു.) ന്റെ ജോലി. ഇതിനു വേണ്ടി റാം മെമ്മറിയില്‍ ( RAM - Random Access Memory ) ഉള്ള ഡാറ്റ പല തവണ ഉപയോഗിക്കേണ്ടീ വരും. ആ സമയത്ത് നേരത്തെ പറഞ്ഞ കാഷെയുടെ അടിസ്ഥാന തത്വമനുസരിച്ച് ഒരിക്കല്‍ ഉപയോഗിച്ച ഡാറ്റ വീണ്ടും ഉപയോഗിക്കാന്‍ ഉള്ള സാധ്യത കൂടൂതലാണ്. ഇതു മുതലെടുക്കാനും അതു വഴി കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന മികവ് കൂട്ടാനും റാമിനും പ്രോസസറിനുമിടയില്‍ ഒരു മെമ്മറി അധികമായി കൊണ്ടു വരാന്‍ സാധിക്കും. റാമിനെക്കാള്‍ ചെറുതും എന്നാല്‍ വേഗത കൂടിയതുമായ ഈ മെമ്മറിയെ ആണ് കാഷ് മെമ്മറി എന്നു പറയുന്നതു. ഒരിക്കല്‍ പ്രോസസര്‍ റാമില്‍ നിന്ന് എടുത്ത ഡാറ്റയാണ് അതിനു ശേഷം ഈ മെമ്മറി കാഷിലേക്കു മാറ്റുന്നത്. അല്പ സമയത്തിനകം വീണ്ടും പ്രോസസറിന് ഈ ഡാറ്റ ആവശ്യമായി വന്നാല്‍ അതു റാമില്‍ നിന്ന് എടുക്കുന്നതിനെക്കാള്‍ വേഗത്തില്‍ കാഷില്‍ നിന്ന് എടുക്കാന്‍ സാധിക്കും.

ഒറ്റ നോട്ടത്തില്‍ തന്നെ കാഷെയുടെ ഉപയോഗം വളരെ ആകര്‍ഷകമായി തോന്നാം. പക്ഷെ ഇതു പ്രായോഗികമാക്കുന്നതില്‍ ഒരുപാടു സങ്കീര്‍ണതകളുണ്ട്. ഒരു കാഷ് മെമ്മറിയുടെ പ്രവര്‍ത്തന മികവു് പ്രധാനമായും അത് മദര്‍ ബോര്‍ഡില്‍ പ്രോസസ്സറിനോട് എത്രത്തോളം അടുത്താണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് . ഈ കാഷെകളെല്ലാം ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുപയോഗിക്കുന്ന ചിപ്പുകള്‍ ( Integrated Circuit Chip ) ആയിരിക്കും. ഈ ചിപ് പ്രോസസറിനടുത്തു സ്ഥാപിക്കുക എന്നത് സാങ്കേതികമായും സാമ്പത്തികമായും ചിലവുള്ള കാര്യമാണ്. അതു കൊണ്ടു തന്നെ വേഗതക്കും വിലക്കുമിടയില്‍ ന്യായമെന്നു തോന്നുന്ന ഒരു സന്തുലനം ( Reasonable Balance ) നടത്താന്‍ ഹാര്‍ഡ് വെയര്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവും.

കാഷ് പ്രോസസറിനടുത്താവുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അവ തമ്മില്‍ ഭൗതികമായ ദൂരം ( Physical distance ) എത്ര ഉണ്ടെന്നതല്ല, മറിച്ച് ഇവക്കു തമ്മില്‍ എത്രത്തോളം വേഗതയില്‍ വിവര വിനിമയം ( Information Exchange ) നടത്താന്‍ സാധിക്കും എന്നതാണ്. നെറ്റ് വര്‍ക്കുകളില്‍ വിവര വിനിമയം നടത്താന്‍ കേബിളുകള്‍ ഉപയോഗിക്കുന്നതു പോലെ മദര്‍ബോര്‍ഡിലെ വിവിധ ഘടകങ്ങള്‍ ആശയ വിനിമയം നടത്തുന്നത് ബസ് ( Bus ) എന്നറിയപ്പെടുന്ന സംവിധാനം ഉപയോഗിച്ചാണ്. പ്രോസസറിനെയും കാഷ്യെയും വേര്‍ത്തിരിക്കുന്ന ബസ്സുകളുടെ വേഗതക്ക് കാഷെയുടെ പ്രവര്‍ത്തന മികവില്‍ പങ്കുണ്ടെന്നു സാരം.

സാങ്കേതിക വിദ്യകള്‍ കൂടുതല്‍ മെച്ചപ്പെട്ടു വന്നതോടെ കാഷെയുടെ കാര്യത്തിലും പുരോഗതികള്‍ ഉണ്ടായി. പ്രോസസറിനും റാമിനുമിടയില്‍ ഒന്നില്‍ കൂടുതല്‍ കാഷെകള്‍ ഉപയോഗിച്ചു തുടങ്ങി. ഇതില്‍ പ്രോസസ്സറിനോട് ഏറ്റവും അടുത്തു കിടക്കുന്ന കാഷെയെ ലെവല്‍ വണ്‍ ( Level 1 ) അഥവാ എല്‍ വണ്‍ ( L1 ) കാഷ് എന്നു വിളിക്കുന്നു. മറ്റ് കാഷെകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗത കൂടുതലും ശേഖരിക്കാവുന്ന ഡാറ്റയുടെ അളവ് കുറവും ഉള്ളതാണ് ഈ കാഷ്. ഇതിന് മുകളില്‍ എല്‍ ടൂ കാഷെയും അതിനുമപ്പുറം എല്‍ ത്രീ കാഷെയും ഉണ്ടാവാം. കാഷ് ഏതു ലെവെലില്‍ ആണ് എന്നതനുസരിച്ച് - ലെവലിന്റെ എണ്ണം കൂടുംതോറും - ശേഖരിച്ചു വെക്കാന്‍ കഴിയുന്ന ഡാറ്റയുടെ അളവു കൂടുകയും പ്രോസസറുമായി ഡാറ്റ വിനിമയം നടത്തുന്നതിലുള്ള വേഗത കുറയുകയും ചെയ്യും. ഇത്തരം ഒരു സംവിധാനത്തില്‍ പ്രോസസറിന് എന്തെങ്കിലും വിവരം ആവശ്യമായി വന്നാല്‍ ആദ്യം എല്‍ വണ്‍ കാഷെയിലും പിന്നീട് എല്‍ ടു വിലും അതിനു ശേഷം എല്‍ ത്രീ യിലും നോക്കുകയും ഇവിടെയൊന്നും ലഭ്യമല്ലെങ്കില്‍ റാമില്‍ നിന്ന് കൊണ്ടു വരികയും ചെയ്യും. മിക്ക പ്രോസസ്സറുകളിലും എല്‍ വണ്‍ കാഷ് ചിപ് പ്രോസസറില്‍ നേരിട്ട് പിടിപ്പിച്ചതായിരിക്കും ( Integrated ).

ഇതുപോലെ തന്നെ ഡിസ്ക് കാഷ് എന്ന സംവിധാനം ഹാര്‍ഡ് ഡിസ്കുകളില്‍ ഒരിക്കല്‍ ഉപയോഗിക്കപ്പെട്ട ഡാറ്റ നിശ്ചിത സമയത്തേക്കു കാഷ് ആയി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു. സോഫ്റ്റ് വെയര്‍ തലത്തിലുള്ള കാഷെയുടെ ഒരു ഉദാഹരണമാണ് ഡി.എന്‍.എസ് കാഷ്.

കാഷ് ലൈഫ്
കാഷ് ചെയ്ത ഡാറ്റ ഒരിക്കലും നമുക്കു ഒരുപാടു സമയത്തേക്കു കാഷ് മെമ്മറിയില്‍ സൂക്ഷിക്കാന്‍ പറ്റില്ല. കാരണം കാഷ് ചെയ്ത ഡാറ്റയുടെ യഥാര്‍ഥ കോപ്പിയില്‍ ( റാമില്‍ ഉള്ള ) മാറ്റം വന്നിട്ടുണ്ടെങ്കില്‍ ആ മാറ്റം കഴിയുന്നതും വേഗം ആ ഡാറ്റ ഉപയോഗിക്കുന്ന ഹാര്‍ഡ് വെയര്‍ / സോഫ്റ്റ് വെയറിനു ലഭ്യമാകണം. ഇല്ലെങ്കില്‍ ഉപയോക്താവിന് തെറ്റായ ഔട്പുട്ട് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഇതു കൊണ്ടു തന്നെ കാഷെ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ / ഹാര്‍ഡ് വെയറുകള്‍ ഒരു നിശ്ചിത ഡാറ്റ എത്ര സമയം വരെ കാഷ് ആയി സൂക്ഷിക്കാം എന്നതിന് അതിന്റേതായ ഒരു പരിധി വെക്കാറുണ്ട്. ഇതിനെ പൊതുവെ കാഷ് ലൈഫ് ( Cache Life) എന്നു പരയുന്നു.

കാഷ് ഹിറ്റ് / മിസ്
കാഷ് സൗകര്യമുള്ള ഒരു സോഫ്റ്റ് വെയര്‍ / ഹാര്‍ഡ് വെയര്‍ അതിനു ആവശ്യമുള്ള ഡാറ്റ ആദ്യം തിരയുന്നതു അതിന്റെ കാഷെയില്‍ ആയിരിക്കും.അവിടെ ലഭ്യമല്ലെങ്കില്‍ മാത്രമേ ആ ഡാറ്റയുടെ യഥാര്‍ഥ ഉറവിടത്തില്‍ ( Source ) നിന്നും ഡാറ്റ എടുക്കുകയുള്ളു. ഇങ്ങനെ തിരയുന്ന ഡാറ്റ കാഷില്‍ നിന്നു തന്നെ ലഭിക്കുകയാണെങ്കില്‍ അതിനെ കാഷ് ഹിറ്റ് ( Cache Hit ) എന്നും അല്ലെങ്കില്‍ കാഷ് മിസ് ( Cache Miss ) എന്നും പറയുന്നു.

വൈ ഫൈ അഥവാ വയര്‍ലെസ് ഫിഡെലിറ്റി

വയര്‍ലെസ് ഫിഡെലിറ്റി (wireless fidelity) എന്നതിന്റെ ചുരുക്കരൂപമാണ് വൈ ഫൈ (Wi-Fi). 1997 ല് IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയര്‍ലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യില്‍ ഉപയൊഗിക്കുന്നത്. ലോകമെമ്പാടും നെറ്റ് വര്‍ക്കുകളീല്‍ ഇന്ന് വൈ ഫൈ സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു. വൈ ഫൈ നെറ്റ് വര്‍ക്ക് കാര്‍ഡുകള് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഏത് സിസ്റ്റത്തിനും ഒരു വൈ ഫൈ നെറ്റ് വര്‍ക്കിലേക്കു വയര്‍‌ലെസ് റൌട്ടര്‍ വഴി കണക്സ്റ്റ് ചെയ്യാവുന്നതാണ്. ഈ വയര്‍ലെസ് റൌട്ടറുകള് വഴി ലോക്കല് നെറ്റ് വര്‍ക്കിലെക്കൊ അല്ലെങ്കില്‍ ഇന്റര്‍നെറ്റിലേക്കൊ ഒരു യൂസര്‍ക്ക് പ്രവേശിക്കുവാന് സാധിക്കും.
ഇന്ന് മിക്കവാറുമെല്ലാ ലാപ് ടോപ്പുകളും (Lap Tops), പി.ഡി.എ (Personal Digital Assistant) കളും, മൊബൈല് ഫോണുകളും വൈ ഫൈ സൌകര്യം സ്വീകരിക്കുവാന് കഴിവുള്ളവയാണ്. വയര്‍ലെസ് നെറ്റ് വര്‍ക്ക് കാര്‍ഡുകള് ഉപയോഗിക്കുന്ന ഏതു ഉപയോക്താവിനും ഒരു വൈ ഫൈ കണക്ഷനിലേക്ക് പ്രവേശിച്ച് ഇന്റര്‍നെറ്റിലേക്കു കടക്കുവാന് സാധിക്കും. മറിച്ചു പാസ് വേഡുകള്‍ നല്‍കി സുരക്ഷിതമാക്കിയ വയര്‍ലെസ് നെറ്റ്‌വവര്‍ക്കാണെങ്കില്‍ അത്തരമൊരു നെറ്റ് വര്‍ക്കിലേക്ക് പ്രവേശിക്കണമെന്നുണ്ടെങ്കില് അവയില് സെറ്റ് ചെയ്തിരിക്കുന്ന പാസ് വേഡുകള് നല്‍കിയല് മാത്രമെ ഒരു വൈ ഫൈ നെറ്റ്‌വര്‍ക്കും ഒരു സിസ്റ്റവും തമ്മില് ബന്ധം സ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ.

ഇത്തരമൊരു വയര്‍ലെസ് നെറ്റ് വര്‍ക്കുകളീല്‍ വയറുകള്‍ ഉപയോഗിചുള്ള കണക്ഷനില്‍ ചെയ്യാവുന്ന ഒരു വിധപ്പെട്ട എല്ലാ പ്രവര്‍ത്തികളും ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ വയറുകള്‍ ഉപയോഗിചുള്ള കണക്ഷനുകളെ അപേക്ഷിച്ച് ഇവ വഴിയുള്ള ഡാറ്റാ ട്രാന്‍സഫര്‍ താരതമ്യേന കുറവായിരിക്കും.ഒരു വൈ ഫൈ കണക്ഷന് വഴി സിസ്റ്റത്തിനു പ്രവേശിക്കുവാന് കഴിയുന്ന അത്രയും ഏരിയയെ വയർലെസ്ഹോട് സ്പോട് (wireless Hot spot) എന്നു പറയുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളില് ഒരു നഗരം മുഴുവന് ചിലപ്പോള് വയര്‍ലെസ് ഹോട്സ്പോട്ടുകള് ആയിരിക്കും. ഉദാഹരണമായി സൻ‌ഫ്രാന്‍സ്സിക്കൊ നഗരം ഇത്തരത്തിലുള്ള ഒരു ഹോട് സ്പോട് ആണ്

സെൽ ഫോണുകളിലും മറ്റുമുപയോഗിക്കുന്ന തരത്തിലുള്ള റേഡിയൊ തരംഗങ്ങള്‍ തന്നെയാണ് വൈ ഫൈ യിലും ഉപയോഗിക്കുന്നതു. എന്നാല്‍ ഇവയുടെ തരംഗ ദൈര്‍ഘ്യം മറ്റുള്ള റേഡിയൊ നെറ്റ് വര്‍ക്കുകളേക്കാളും കൂടുതലായിരിക്കും. അതു കൊണ്ട് തന്നെ കൂടുതല് ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി ഇതു വഴി സാധിക്കുന്നു.വൈ ഫൈ യില് 2.4 GHz മുതല് 5 GHz വരെയുള്ള ഫ്രീക്വന്‍സിയാണ് ഉപയൊഗിക്കുന്നതു. 802.11 എന്ന വയര്‍ലെസ് നെറ്റ്‌വര്‍ക്കിംഗ് സ്റ്റാന്‌ഡേഡ് ആണു വൈ ഫൈ യില്‍ ഉപയോഗിക്കുന്നതു. അതിനെ ഫ്രീക്വന്‍സിയുടെ അടിസ്ഥാനത്തില് വീണ്ടും തരംതിരിച്ചിരിക്കുന്നു.

802.11a : ഇതു വഴിയുള്ള ഡാറ്റ ട്രാന്‍ഫര്‍ നടക്കുന്നതു 5 GHz എന്ന ഫ്രീക്വന്‍സിയി ആയിരിക്കും. ഒരു സെക്കന്റില് 54 മെഗാബിറ്റ്സ് (54 Megabits) ഡാറ്റ ഇതു വഴി ട്രാന്‍സ്ഫര് ചെയ്യാന് സാധിക്കും. ഇതില് OFDM (orthogonal frequency-division multiplexing ) എന്ന സാങ്കേതിക് വിദ്യ കുടി ഉപയോഗിച്ചിരിക്കുന്നു. ഇത് വഴി ട്രാന്‍സ്മിറ്റ് ചെയ്യുന്ന സിഗ്നലുകളെ റീസിവറിലെത്തുന്നതിനു മുന്‍പ് വിഭജിച്ച് നിരവധി സബ് സിഗനലുകളാക്കി മാറ്റുന്നു. അതു വഴി ഡാറ്റ ട്രാന്‍സ്ഫര് ചെയ്യുമ്പോഴുണ്ടാകുന്ന നിരവധി തടസങ്ങള് ഒഴിവാക്കാന് സാധിക്കുന്നു.
802.11 b: ഈ സ്റ്റാന്റേഡില് ട്രാന്‍സ്മിറ്റു ചെയ്യുന്നതു 2.4 GHz എന്ന ഫ്രീക്വന്‍സിയിലായിരിക്കും. ഇതു വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയുടെ അളവു സെക്കന്റില് 11 മെഗാബിറ്റ്സ് ആണ്. ഇതില്‍ complementary code keying (CCK) എന്ന സാങ്കേതികവിദ്യ ഇതിന്റെ സ്പീഡ് കൂട്ടുവാനായി ഉപയൊഗിക്കുന്നു. എന്നാല് 802.11a സ്റ്റാന്‍ഡേഡിനെ അപേക്ഷിച്ചു ഇതിന്റെ ഫ്രിക്വന്‍സി കുറവായതിനാല് സ്പീഡും കുറവായിരിക്കും, എന്നാല്‍ ചിലവു കുറഞ്ഞതായിരിക്കും 802.11 b സ്റ്റാൻഡേഡ്
802.11g : ഇതില്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്ന ഫ്രീക്വന്‍സി 802.11b സ്റ്റാന്‍ഡേഡില്‍ പോലെ തന്നെ 2.4 GHz ആയിരിക്കും. എന്നാല്‍ ഈ സ്റ്റാന്ഡേഡില്‍ 54 മെഗാബിറ്റ്സ് ഡാറ്റ കൈകാര്യം ചെയ്യാന് സാധിക്കുന്നു. ഇതിലും 802.11a പോലെ തന്നെ OFDM കോഡിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
802.15: വയര്‍ലെസ് പെഴ്സണല്‍ ഏരിയ നെറ്റ് വര്‍ക്കിനുപയോഗിക്കുന്ന (WPANs) വയര്‍ലെസ് സ്റ്റാന്‌ഡേഡ് ആണു ഇവ.
802.16: വളരെ വലിയ ഒരു സ്ഥലത്തേക്കു ഉപയോഗിക്കുന്ന വൈ ഫൈ സാങ്കേതിക വിദ്യയാണ് വൈ മാക്സ് (WiMax). ഇതിലുപയോഗിക്കുന്ന സ്റ്റാന്‌ഡേഡ് 802.16 ആണ്. ഇതുവഴി കൂടിയ വേഗതയിലുള്ള ഒരു ഡാറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകുന്നു. കൂടുതല്‍ പ്രദേശങ്ങളെ ഈ നിലവാരമുയൊഗിച്ച് വയര്‍ലെസ് നെറ്റ് വര്‍ക്കിന്റെ പരിധിയില്‍ കൊണ്ടു വരാന്‍ സാധിക്കുന്നു.

ഫയര്‍വാള്‍

നെറ്റ്‌വർക്കുകളുമായി കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറുകളെ അനധികൃതമായി ഉപയോഗിക്കുന്നതിൽ നിന്നും അവയിൽ നിന്ന് വിവരങ്ങൾ മോഷ്ടിക്കുന്നതിൽ നിന്നും കമ്പ്യൂട്ടറിലേക്കുള്ള സർവീസുകൾ തടയുന്നതിൽ നിന്നും രക്ഷിക്കുന്നതിനുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളൊ ഹാർഡ് വെയറുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറുകളൊ ആണ് ഫയർ വാളുകൾ (Firewall) എന്നറിയപ്പെടുന്നത്. നെറ്റ്‌വർക്കിലേക്കുള്ള ഡാറ്റായുടെ ഒഴുക്കിനെ ചില നിയമങ്ങൾക്ക് വിധേയമായി പരിശോധിക്കുകയാണ് ഫയർ വാളുകൾ ചെയ്യുന്നത്. ഡാറ്റ പാക്കറ്റുകൾ ഫയർ വാളുകളിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടങ്കിൽ മാത്രം ഇവയെ നെറ്റ്‌വർക്കിലേക്കൊ കമ്പ്യൂട്ടറുകളിലേക്കൊ കടത്തി വിടുന്നു. ഫയർ‌വാളുകൾ കമ്പ്യൂട്ടറിൽ നിന്നോ നെറ്റ് വർക്കിൽ നിന്നോ ഉള്ള ഡാറ്റാ പാക്കറ്റുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള എല്ലാം തന്നെ പരിശോധിക്കുന്നു. ഫയർ വാളുകൾ ഒരു കമ്പ്യൂട്ടറിലേക്കൊ നെറ്റ്‌വർക്കിലേക്കോ ഉള്ള ഡാറ്റാ പാക്കറ്റുകളുടെ എല്ലാത്തരം പ്രവർത്തികളും നേരത്തെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയും അവയെ രേഖപ്പെടുത്തുകയും ചെയ്യുന്നു. നെറ്റ്‌വർക്കുകളുടെ എൻ‌ട്രി പോയിന്റിലൊ പെഴ്സണൽ കമ്പ്യൂട്ടറുകളിൽ തന്നെയൊ ഫയർവാളുകൾ ഉപയോഗിക്കാവുന്നതാണ്.

ഫയർ വാളുകൾ പാക്കറ്റുകളെ അവയുടെ സോഴ്സ് അഡ്രസും ഡെസ്റ്റിനേഷൻ അഡ്രസും പോർട്ട് നമ്പരുകളെയും അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഈ പ്രവർത്തിയെ അഡ്രസ് ഫിൽറ്ററിംഗ് എന്നു പറയുന്നു. പ്രോട്ടോക്കോളുകളെ അടിസ്ഥാനപ്പെടുത്തി ഫയർ വാളുകൾ പ്രവർത്തിക്കുന്നതിനെ പ്രോട്ടോക്കോൾ ഫിൽറ്ററിംഗ് എന്നു പറയുന്നു. HTTP, ftp,telnet മുതലായ പ്രോട്ടോക്കോളുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രോട്ടോക്കോൾ ഫിൽറ്ററിംഗ് നടക്കുക.

ഓരൊ ലെയറിനും വ്യത്യസ്തമായ മാനദണ്ടങ്ങളാണ് ട്രാഫിക് നിയന്ത്രിക്കുന്നതിനായി ഫയര് വാളുകള് ഉപയോഗിക്കുന്നത്. റ്റി സി പി ഐപി ലെയറിൽ വച്ച് ഫയർ വാളുകൾ പാക്കറ്റുകളെ ഇവ ഒരു ട്രസ്റ്റഡ് സോഴ്സിൽ നിന്നാണൊ വരുന്നതെന്ന് പരിശോധ്ക്കുന്നു. ട്രാൻസ്പോർട്ട് ലെയറിനുള്ളിൽ വെച്ച് ഫയർ വാളുകൾ പാക്കറ്റുകളെ വിശദമായി പരിശോധിക്കുകയും ഈ പാക്കറ്റുകൾക്ക് ഒരു ചില നിബന്ധനകൾ നിശ്ച്ചയിച്ച് നൽകുകയും ചെയ്യുന്നു. ആപ്ലിക്കേഷൻ ലെയറിൽ വെച്ച് ഫയർവാളുകൾക്ക് പാക്കറ്റുകളെക്കുറിച്ച് ശരിയായ ഒരു ധാരണ ലഭിക്കുകയും തുടർന്ന് ഈ പാക്കറ്റുകളെ അകത്തേക്ക് പോകുവാനൊ പുറത്തേക്ക് പ്രവേശിക്കുവാനൊ ഉള്ള അനുമതി കൊടുക്കുകയൊ കൊടുക്കാതിരിക്കുകയൊ ചെയ്യുന്നു.

സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഫയർ വാളുകൾ ഓരൊ നെറ്റ് വർക്ക് പാക്കറ്റുകളും പിടിച്ചെടുക്കുന്നു. അതു കൊണ്ട് തന്നെ കണക്ഷനുകൾക്ക് ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറുകളുമായി നേരിട്ടുള്ള ഒരു ബന്ധം സ്ഥാപിക്കാൻ കഴിയില്ല. ഫയർ വാളുകൾ പാക്കറ്റുകൾ പരിശോധിച്ച് അവക്ക് ഓരൊ ക്രൈറ്റീരിയ നിശ്ചയിച്ച് നൽകിയാൽ മാത്രമെ സിസ്റ്റത്തിനുള്ളീലേക്ക് കടക്കുവാൻ ഈ പാക്കറ്റുകൾക്ക് കഴിയുകയുള്ളൂ


ഫയർ വാളുകളെ നാല് കാറ്റഗറികളായി തിരിച്ചിരിക്കുന്നു

പാക്കറ്റ് ഫിൽറ്ററിംഗ്(Packet filters)
സർക്യൂട്ട് ലെവൽ ഗേറ്റ്‌വേകൾ (Circuit level gateways)
ആപ്ലീക്കേഷൻ ലെവൽ ഗേറ്റ്‌വേകൾ (Application level gateways)
സ്റ്റാറ്റ്ഫുൾ മൾട്ടിലെയർ ഇൻസ്പെക്ഷൻ ഫയർ വാളുകൾ (Stateful multilayer inspection firewalls)
പാക്കറ്റ് ഫിൽറ്ററിംഗ് ഫയർ വാളുകൾ (packet filterering Firewalls): ഓ എസ് ഐ മോഡലിന്റെ നെറ്റ് വർക്ക് ലെയറിലാണു ഇവ പ്രവർത്തിക്കുന്നത്. ഈ ടൈപ്പ് ഫയർ വാളുകൾ സാധാരണഗതിയിൽ റൌട്ടറുകളുടെ ഭാഗമായിരിക്കും, റൌട്ടറുകൾ ഒരു നെറ്റ് വർക്കിൽ നിന്നും മറ്റൊരു നെറ്റ് വർക്കിലേക്ക് പാക്കറ്റുകൾ അയക്കുന്നതിനു സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.

പാക്കറ്റ് ഫിൽറ്ററിംഗ് ഫയർവാളുകൾ ഓരൊ പാക്കറ്റുകളും ഫോർവേഡ് ചെയ്യുന്നതിനു മുൻപായി ചില നിബന്ധനകൾക്ക് വിധേയമാ‍യി പരിശോധിക്കുന്നു. അതിനു ശേഷം ഈ പാക്കറ്റുകൾ നിബന്ധനകൾക്ക് വിധേയമായിട്ടുള്ളവയാണങ്കിൽ അതിനെ സ്വീകരിക്കുകയൊ, കടത്തിവിടുകയൊ അല്ലെങ്കിൽ തടയുകയൊ ചെയ്യുന്നു.ഈ നിബന്ധനകളിൽ സോഴ്സ് ഐപി അഡ്രസുകൾ, ഡെസ്റ്റിനേഷൻ ഐപി അഡ്രസുകൾ, സോഴ്സ്/ഡെസ്റ്റിനേഷൻ പോർട്ട് നമ്പരുകൾ പ്രോട്ടോകോളുടെ വിവരങ്ങൾ എന്നിവയടങ്ങിയിരിക്കുന്നു

പാക്കറ്റ് ഫിൽറ്ററിംഗിന്റെ പ്രധാന ഗുണം ഇവ ചിലവ് കുറഞ്ഞതും നെറ്റ്‌വർക്കിന്റെ പെർഫോമൻസിന്റെ വലുതായി പ്രശ്നങ്ങളുണ്ടാക്കാത്തവയുമാണ് എന്നുള്ളതാണ്. മിക്കവാറുമെല്ലാ റൌട്ടറുകളും പാക്കറ്റ് ഫിൽറ്ററിംഗിനെ സപ്പോർട്ട് ചെയ്യുന്നവയാണ്. പാക്കറ്റ് ഫിൽറ്ററിംഗ് റൌട്ടറുകൾ കോൺഫിഗർ ചെയ്യുന്നതു വഴി ഏറ്റവും താഴെ തട്ട് മുതലുള്ള സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കുന്നു. എന്നാൽ ഈ ടൈപ്പ് ഫയർ വാളുകൾ നെറ്റ് വർക്ക് ലെയറിൽ മാത്രമെ പ്രവർത്തിക്കുന്നുള്ളൂ. ഇവ കർശനമായ നിയമങ്ങൾ സപ്പോർട്ട് ചെയ്യുന്നവയല്ല.


സർക്യൂട്ട് ലെവൽ ഗേറ്റ്‌വേകൾ (Circuit Level Gateways):ഓ എസ് ഐ മോഡൽ ലെയറിന്റെ സെഷണൽ ലെയറിലാണ് ഇവ പ്രവർത്തിക്കുന്നത്. അല്ലെങ്കിൽ റ്റിസിപി/ഐപി ലെയറിന്റെ റ്റി സി പി ലെയറിലും. ഇവ പാക്കറ്റുകൾ യഥാർത്ഥത്തിൽ ഉള്ളവയാണൊ എന്നു പരിശോധിക്കുകയാണ് ചെയ്യുന്നതു. സർക്യൂട്ട് ലെവൽ ഗേറ്റ്‌വേകൾ സാധരണ ഗതിയിൽ ചെലവു കുറഞ്ഞതാണ്. ഇവ നെറ്റ് വർക്കിന്റെ വിവരങ്ങൾ ഒളിപ്പിച്ച് വെക്കുവാനായി സഹായിക്കുനു. എന്നാൽ ഈ ടൈപ്പ് ഫയർ വാളുകൾ പാക്കറ്റുകളെ ഓരൊന്നായി ഫിൽറ്റർ ചെയ്യുന്നില്ല.


ആപ്ലീക്കേഷൻ ലെവൽ ഗേറ്റ്‌വേകൾ(Application level Gateways): പ്രോക്സി എന്നും വിളിപ്പേരുണ്ട് ഈ ടൈപ്പ് ഫയർ വാളുകൾക്ക്, ഇവ ഏകദേശം സർക്യൂട്ട് ലെവൽ ഗേറ്റ്‌വേ ഫയർവാളുകളെ പോലെ തന്നെയാണ്. എന്നാൽ ഇവ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ ലെവൽ ഗേറ്റ്‌വേകൾ ഓ എസ് ഐ മോഡലിന്റെ ആപ്ലിക്കേഷൻ ലെയറിൽ വെച്ച് പാക്കറ്റുകലെ ഫിൽറ്റർ ചെയ്യുന്നു. ഈ ടൈപ്പ് ഫയർവാളുകൾ ഉപയോഗിക്കുമ്പോൾ പ്രോക്സികൾ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തില്ലായെങ്കിൽ വരുന്നതൊ പോകുന്നതൊ ആയ പാക്കറ്റുകൾ സർവീസുകൾ സ്വീകരിക്കാൻ സാധിക്കുകയില്ല.

ഒരു ഉപയോക്താവിന്റെ പ്രവർത്തികളെല്ലാം തന്നെ ആപ്ലിക്കേഷൻ ലെവൽ ഗേറ്റ്‌വേകൾ രേഖപ്പെടുത്തി വെക്കുന്നു. വലിയ ഒരളവിലുള്ള സുരക്ഷ ആപ്ലിക്കേഷൻ ലെവൽ ഗേറ്റ്‌വേകൾ പ്രദാനം ചെയ്യുന്നു. ഈ രീതിയിലുള്ള ഫയർവാളുകൾ ഉപയോഗിക്കുമ്പോൾ ഓരൊ ക്ലയന്റ് കമ്പ്യൂട്ടറുകളിലും മാനുവലായ ഒരു കോൺഫിഗറേഷൻ ആണു ചെയ്യേണ്ടത്. കമ്പ്യൂട്ടറുകളുടെയും ഉപയോക്താവിന്റെയും ആവശ്യത്തെ ആശ്രയിച്ചാണു ഈ ടൈപ്പ് ഫയർവാളുകൾ കോൺഫിഗർ ചെയ്യുന്നത്.


സ്റ്റാറ്റ്ഫുൾ മൾടിലെയർ ഇൻസ്പെക്ഷൻ ഫയർവാളുകൾ (Statefull Multi Layer Inspection Firewalls): മുകളിൽ പറഞ്ഞ മൂന്ന് തരത്തിലുമുള്ള ഫയർവാളുകളുടെയും ഒരു സങ്കരരൂപമാണു സ്റ്റാറ്റ്ഫുൾ മൾടിലെയർ ഇൻസ്പെക്ഷൻ ഫയർവാളുകൾ. ഇവ ആദ്യം പാക്കറ്റുകളെ യഥാർത്ഥത്തിലുള്ളതാണൊ എന്നു പരിശോധിക്കുന്നു. അതിനു ശേഷം പാക്കറ്റുകളിലെ ഉള്ളടക്കത്തെ ആപ്ലിക്കേഷൻ ലെയറിൽ വച്ച് പരിശോധിക്കുന്നു. ഈ ഫയർ വാളുകൾ ക്ലയന്റ് കമ്പ്യൂട്ടറും ഹോസ്റ്റ് കമ്പ്യൂട്ടറുമായി നേരിട്ടുള്ള ഒരു കണക്ഷൻ അനുവദിക്കുന്നു. അതു വഴി കാലതാമസം ഒഴിവാക്കാൻ സാധിക്കുന്നു.

മറ്റുള്ള ഫയർവാളുകളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള ഒരു സുരക്ഷിതത്വം ഇവ പ്രദാനം ചെയ്യുന്നു. മാത്രമല്ല നല്ല പ്രവർത്തനശേഷിയും ഉപയോക്താവിനു നൽകുന്നു. എന്നാൽ മറ്റുള്ളവയെ അപേക്ഷിച്ച് ഈ ടൈപ്പ് ഫയർവാളുകൾ വളരെയധികം ചെലവ് കൂടിയതും, കോമ്പ്ല്ക്സിറ്റി കൂടിയതിനാൽ ഉയർന്ന തലത്തിലുള്ള ഒരു കോൺഫിഗറേഷൻ ആവശ്യമുള്ളതുമാണ്.

ഒരു വിധപ്പെട്ട എല്ലാ ഫയർവാളുകളും പാക്കറ്റുകളുടെ സോഴ്സ് ഐപി അഡ്രസുകൾ ശരിയണൊ എന്നു പരിശോധിക്കുന്നു. ഫയർവാളുകൾ നേരത്തെ നിർദ്ദേശിച്ചിരിക്കുന്ന ഒരു കൂട്ടം നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രവർത്തിക്കുന്നത്. മറ്റുള്ള എല്ലാ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾക്കുമുള്ളതു പോലുള്ള ദൌർബല്യങ്ങളും ഫയർവാളുകൾക്കൂണ്ട്.

ഐ.പി അഡ്രസുകളും നെറ്റ് വര്‍ക്കുകളും

അടിസ്ഥാനപരമായി കേബിളുകള്‍ വഴിയൊ വയർലെസ് കണക്ഷനുകൾ വഴിയൊ അല്ലെങ്കിൽ മറ്റേതെങ്കിലും കമ്മ്യൂണിക്കേഷൻ മീഡിയകൾ വഴിയൊ ബന്ധിപ്പിക്കപ്പെട്ട കംപ്യൂട്ടറുകളുടെ കൂട്ടത്തിനെയാണ് നെറ്റ് വര്‍ക് (Network) എന്നു പറയുന്നത്. ഇത്തരം നെറ്റ് വര്‍ക്കുകളിലെ ഓരോ കംപ്യൂട്ടറുകളെയും പ്രത്യേകം തിരിച്ചറിയുന്നതിനാണു ഐ.പി അഡ്രസ്സുകള്‍ (I.P. Address) ഉപയോഗിക്കുന്നതു്. ഇതു ഒരു പ്രത്യേക രീതിയില്‍ എഴുതിയിട്ടുള്ള ഒരു നമ്പര്‍ ആണ്. ഐ.പി അഡ്രസിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ഒരു ഉപമ ഉപയോഗിച്ച് നോക്കാം .നെറ്റ് വര്‍ക് എന്നത് ഇൻ‌ഡ്യ ആണെന്നും നെറ്റ്‌വർക്കിലെ ഓരോ കംപ്യൂട്ടറും ഒരു പോസ്റ്റ് ഓഫീസ് ആണെന്നും വിചാരിക്കുക. അങ്ങനെയാണെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഐ.പി അഡ്രസ് ആ പോസ്റ്റ് ഓഫീസിന്റെ പിന്‍ കോഡിനു തുല്യമാണ്. പോസ്റ്റ് ഓഫീസിന്റെ അതേ പിന്‍കോഡ് ഇന്‍ഡ്യയിലെ വേറെ ഒരു പോസ്റ്റ് ഓഫീസിനും ഉണ്ടാകില്ല. വേറൊരു രീതിയില്‍ പറഞാല്‍ നിങ്ങളുടെ പിന്‍കോഡ് മാത്രമുപയോഗിച്ചു ഇന്‍ഡ്യയിലെവിടെ നിന്നും ആര്‍ക്കും നിങ്ങളുടെ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാന്‍ സാധിക്കും. ഇതു പോലെ ഒരു നെറ്റ് വര്‍ക്കിലുള്ള ഏത് കംപ്യൂട്ടറുമായും ബന്ധപ്പെടാന്‍ ആ കംപ്യൂട്ടറിന്റെ ഐ.പി അറിഞ്ഞാല്‍ മതി.

ഒരു ഐ.പി അഡ്രസ് നാലു ഭാഗങ്ങളുള്ള ഒരു സംഖ്യ ആണ്. ഈ നാലു ഭാഗങ്ങളെയും ഓരോ ദശാംശ ചിഹ്നം കൊണ്ടു വേര്‍തിരിച്ചിരിക്കും. ഇതിലെ ഓരോ ഭാഗവും ഒരു "ഒക്റ്ററ്റ് "(Octet) എന്നാണു അറിയപ്പെടുന്നത്. ഒരു ഒക്റ്ററ്റിന്റെ വില പൂജ്യം (0) മുതല്‍ ഇരുനൂറ്റി അന്‍പത്തി അഞ്ച് (255) വരെ ആവാം. ഐ.പി. അഡ്രസ്സുകള്‍ യഥാര്‍ഥത്തില്‍ ബൈനറി സംഖ്യകളെ അടിസ്ഥാനമാക്കിയാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവിടെ തല്ക്കാലം നമുക്കു അതിനു തുല്യമായ ഡെസിമല്‍ നമ്പറുകള്‍ മാത്രം ഉപയോഗിക്കാം. ഐ.പി അഡ്രസ്സിന്റെ ഒരു ഉദാഹരണം ഇതാ: "124.13.0.9" - ഇതിലെ നാലു ഒക്റ്ററ്റുകള്‍ യഥാക്രമം 124, 13, 0, 9 എന്നിവയാണു.

ഐ.പി ക്ളാസുകള്‍

ആദ്യത്തെ ഒക്റ്ററ്റിന്റെ വിലയെ അടിസ്ഥാനപ്പെടുത്തി ഐ.പി. അഡ്രസ്സുകളെ വിവിധ ക്ളാസ്സുകളായി (Class) തിരിച്ചിരിക്കുന്നു. അവ താഴെ കൊടുക്കും വിധമാണു:

ക്ളാസ്സ് എ (Claas A) : ആദ്യത്തെ ഒക്റ്ററ്റിന്റെ വില പൂജ്യം മുതല്‍ നൂറ്റി ഇരുപത്തി ഏഴു വരെ ആണെങ്കില്‍ ആ ഐ.പി അഡ്രസ്സുകള്‍ ക്ലാസ്സ് എ യില്‍ പെടും.
ക്ളാസ്സ് ബി (Class B) : ആദ്യത്തെ ഒക്റ്ററ്റിന്റെ വില നൂറ്റി ഇരുപത്തി എട്ടു മുതല്‍ നൂറ്റി തൊണ്ണൂറ്റി ഒന്നു വരെ ആണെങ്കില്‍ ആ ഐ.പി അഡ്രസ്സുകള്‍ ക്ലാസ്സ് ബി യില്‍ പെടും.
ക്ളാസ്സ് സി (Class C) : ആദ്യത്തെ ഒക്റ്ററ്റിന്റെ വില നൂറ്റി തൊണ്ണൂറ്റി രണ്ടു മുതല്‍ ഇരുനൂറ്റി ഇരുപത്തി മൂന്നു വരെ ആണെങ്കില്‍ ആ ഐ.പി അഡ്രസ്സുകള്‍ ക്ലാസ്സ് സി യില്‍ പെടും.
ക്ളാസ്സ് ഡി (Class D) : ആദ്യത്തെ ഒക്റ്ററ്റിന്റെ വില ഇരുനൂറ്റി ഇരുപത്തി നാലു മുതല്‍ ഇരുനൂറ്റി മുപ്പത്തി ഒന്‍പതു വരെ ആണെങ്കില്‍ ആ ഐ.പി അഡ്രസ്സുകള്‍ ക്ലാസ്സ് ഡി യില്‍ പെടും.
ക്ളാസ്സ് ഇ (Class E) : ആദ്യത്തെ ഒക്റ്ററ്റിന്റെ വില ഇരുനൂറ്റി നാല്‍പതു മുതല്‍ ഇരുനൂറ്റി അന്‍പത്തി അഞ്ചു വരെ ആണെങ്കില്‍ ആ ഐ.പി അഡ്രസ്സുകള്‍ ക്ലാസ്സ് ഇ യില്‍ പെടും.

ഈ ക്ളാസ്സുകളില്‍ എ,ബി,സി എന്നിവ മാത്രമേ നെറ്റ് വര്‍ക്കിലുള്ള കംപ്യൂടറുകളെ തിരിച്ചറിയാന്‍ വേണ്ടി ഉപയോഗിക്കുന്നുള്ളു. ക്ളാസ്സ് ഡി "മള്‍ടികാസ്റ്റിങ്ങ്" (Multicasting) എന്നറിയപ്പെടുന്ന നെറ്റ് വര്‍ക്കിങ്ങ് സാങ്കേതിക വിദ്യയില്‍ ഉപയോഗിക്കാനുള്ളതാണ്. ക്ളാസ്സ് ഇ ഗവേഷണ ആവശ്യങ്ങള്‍ക്കു വേണ്ടിയാണു ഉപയോഗിക്കുന്നത്.

ഐ.പി. നെറ്റ് വര്‍ക്കുകള്‍

മുകളില്‍ പറഞ്ഞ ക്ളാസ്സുകളെ വീണ്ടും വിഭജിച്ച് വിവിധ ഐ.പി നെറ്റ് വര്‍ക്കുകള്‍ ആയി തിരിച്ചിരിക്കുന്നു. ഇതും ചെയ്തിരിക്കുന്നത് ഒക്റ്ററ്റുകളെ അടിസ്ഥാനപ്പെടുത്തിയാണു. ഐ.പി അഡ്രസ്സിലെ നാലു ഒക്റ്ററ്റുകളില്‍ ഇടതുവശത്തു നിന്ന് തുടങ്ങി ഒരു നിശ്ചിത എണ്ണത്തിനെ നെറ്റ് വര്‍ക്ക് ഒക്റ്ററ്റുകള്‍ (Network Octet) എന്നും ബാക്കിയുള്ളവയെ ഹോസ്റ്റ് ഒക്റ്ററ്റുകള്‍ (Host Octet) എന്നും തരം തിരിക്കുന്നു. ഇതില്‍ നെറ്റ് വര്‍ക് ഒക്റ്ററ്റുകള്‍ക്ക് ഒരേ വില ഉള്ള എല്ലാ ഐ.പി. കളും ചേര്‍ന്നതാണ് ഒരു ഐ.പി. നെറ്റ് വര്‍ക്. ഒരു ഐ.പി. നെറ്റ് വര്‍കിലെ ആദ്യത്തെ ഐ.പി. അഡ്രസ് ആ നെറ്റ് വര്‍ക്കിന്റെ ഐ.ഡി/അഡ്രസ് ആയി അറിയപ്പെടുന്നു. നെറ്റ് വര്‍ക് അഡ്രസ്സിലെ ഹോസ്റ്റ് ഒക്റ്ററ്റുകളുടെ വില പൂജ്യം ആയിരിക്കും. അവസാനത്തെ ഐ.പി. അഡ്രസ് ആ നെറ്റ് വര്‍ക്കിന്റെ ബ്രോഡ്കാസ്റ്റ് അഡ്രസ് എന്നു അറിയപ്പെടുന്നു. ബ്രോഡ്കാസ്റ്റ് അഡ്രസ്സിലെ ഹോസ്റ്റ് ഒക്റ്ററ്റുകളുടെ വില 255 ആയിരിക്കും. ഈ രണ്ടു ഐ.പി. അഡ്രസ്സുകളും നമുക്കു കംപ്യൂട്ടറുകള്‍ക്ക് നല്‍കാന്‍ സാധ്യമല്ല. ഒരു ഐ.പി നെറ്റ് വര്‍ക്കിനകത്ത് നെറ്റ് വര്‍ക് ഒക്റ്ററ്റുകളുടെ വില മാറാതിരിക്കുകയും ഹോസ്റ്റ് ഒക്റ്ററ്റുകളുടെ വില പൂജ്യത്തില്‍ തുടങ്ങി ഇരുനൂറ്റി അന്‍പത്തി അഞ്ചില്‍ അവസാനിക്കുകയും ചെയ്യുന്നു.

ഈ കാര്യങ്ങളെ അടിസ്ഥാനമാക്കി നമുക്കു ഏ,ബി,സി നെറ്റ് വര്‍ക്കുകളെ ഇങ്ങനെ സംഗ്രഹിക്കാം:
എ ക്ളാസിലെ ഓരോ ഐ.പി നെറ്റ് വര്‍ക്കിനും ഒറ്റ നെറ്റ് വര്‍ക് ഒക്റ്ററ്റ് മാത്രമെയുലള്ളു. ഇതിന്റെ വില 0 മുതല്‍ 127 വരെ ആവാം. ബാക്കിയുള്ള മൂന്ന് ഒക്റ്ററ്റുകള്‍ ഹോസ്റ്റ് ഒക്റ്ററ്റുകളായിരിക്കും. ഇവയുടെ വില 0 മുതല്‍ 255 വരെ ആകാം. അതായത് ആകെ128 വ്യത്യസ്ത എ ക്ളാസ് നെറ്റ് വര്‍ക്കുകള്‍ മാത്രമെ ഉണ്ടാക്കാനാവു. ഇതിലെ ഓരോ നെറ്റ് വര്‍ക്കിലും 16777216 ( 256*256*256 - മൂന്നു ഹോസ്റ്റ് ഒക്റ്ററ്റുകളില്‍ നിന്നായി) ഐ.പി കള്‍ ഉണ്ടാവും. ഉദാ: 72.10.29.31 - ഇതിലെ നെറ്റ് വര്‍ക് ഒക്റ്ററ്റ് 72 ഉം ഹോസ്റ്റ് ഒക്റ്ററ്റുകള്‍ 10,29,31 എന്നിവയും ആണ്. ഈ ഐ.പി. 72.0.0.0 എന്ന നെറ്റ് വര്‍ക്കിന്റെ ഭാഗമാണ്.
ബി ക്ളാസിലെ ഓരോ ഐ.പി നെറ്റ് വര്‍ക്കിനും രണ്ട് നെറ്റ് വര്‍ക് ഒക്റ്ററ്റുകള്‍ ഉണ്ടു്. ഇതില്‍ ഒന്നാമത്തെ ഒക്റ്ററ്റിന്റെ വില 128 മുതല്‍ 191 വരെയാകാം. രണ്ടാമതെ ഒക്റ്ററ്റിന്റെ വില 0 മുതല് 255 വരെയും. ബാക്കിയുള്ള രണ്ട് ഒക്റ്ററ്റുകള്‍ ഹോസ്റ്റ് ഒക്റ്ററ്റുകളായിരിക്കും. ഇവയുടെ വില 0 മുതല്‍ 255 വരെ ആകാം. ആകെ 16384 ( 64 * 256 ) വ്യത്യസ്ത ബി ക്ളാസ് നെറ്റ് വര്‍ക്കുകളെ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. ഇതിലെ ഓരോ നെറ്റ് വര്‍ക്കിലും 65536 ( 256*256 - രണ്ട് ഹോസ്റ്റ് ഒക്റ്ററ്റുകളില്‍ നിന്നായി) ഐ.പി കള്‍ ഉണ്ടാവും. ഉദാ: 130.210.12.94 - ഇതിലെ നെറ്റ് വര്‍ക് ഒക്റ്ററ്റുകള്‍ 130,210 എന്നിവയും ഹോസ്റ്റ് ഒക്റ്ററ്റുകള്‍ 12,94 എന്നിവയും ആണ്. ഈ ഐ.പി. 130.210.0.0 എന്ന നെറ്റ് വര്‍ക്കിന്റെ ഭാഗമാണ്.
സി ക്ളാസിലെ ഓരോ ഐ.പി നെറ്റ്വര്ക്കിനും മൂന്ന് നെറ്റ്വര്‍ക് ഒക്റ്ററ്റുകള്‍ ഉണ്ടു്. ഇതില്‍ ഒന്നാമത്തെ ഒക്റ്ററ്റുന്റെ വില 192 മുതല്‍ 223 വരെയാകാം. രണ്ടാമത്തെയും മൂന്നാമതെയും ഒക്റ്ററ്റുകളുടെ വില 0 മുതല്‍ 255 വരെയും. ആകെ 2097152 ( 32*256*256 ) വ്യത്യസ്ത ബി ക്ളാസ് നെറ്റ് വര്‍ക്കുകളെ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. ബാക്കിയുള്ള ഒരു ഒക്റ്ററ്റ് ഹോസ്റ്റ് ഒക്റ്ററ്റ് ആണ്. ഇതിന്റെ വില 0 മുതക്ല് 255 വരെ ആവാം. ഇതിലെ ഓരോ നെറ്റ് വര്‍ക്കിലും 256 ( ഒറ്റ ഹോസ്റ്റ് ഒക്റ്ററ്റ് മാത്രം) ഐ.പി കള്‍ വീതം ഉണ്ടാകും. ഉദാ: 197.7.200.3 - ഇതിലെ നെറ്റ് വര്‍ക് ഒക്റ്ററ്റുകള്‍ 197,7,200 എന്നിവയും ഹോസ്റ്റ് ഒക്റ്ററ്റ് 3 ഉം ആണ്. ഈ ഐ.പി. 197.7.200.0 എന്ന നെറ്റ് വര്‍ക്കിന്റെ ഭാഗമാണ്.


വിശദമായ ഒരു ഉദാഹരണം നോക്കാം:

15 എന്ന ഒക്റ്ററ്റില്‍ തുടങ്ങുന്ന എ ക്ളാസ്സ് ഐ.പി. നെറ്റ് വര്‍ക് :

ഇതിലെ ആദ്യത്തെ ഐ.പി. 15.0.0.0 ആയിരിക്കും. ഇതേ ഐ.പി തന്നെ ആണു ഈ നെറ്റ് വര്‍ക്കിന്റെ ഐ.ഡി ( നെറ്റ് വര്‍ക് അഡ്രസ് ). ഈ നെറ്റ് വര്‍ക്കിലെ അടുത്ത ഐ.പി കിട്ടാന്‍ ഏറ്റവും വലതു വശത്തുള്ള ഒക്റ്ററ്റിനോട് (നിലവില്‍ പൂജ്യം) ഒന്നു ചേര്‍ക്കുക. അതായത് 15.0.0.1,അതിനു ശേഷമുള്ള ഐ.പി. 15.0.0.2 എന്നിങ്ങനെ ആയിരിക്കും. എന്നാല്‍ അവസാനത്തെ ഒക്റ്ററ്റിന്റെ വില 255 ആയിക്കഴിഞ്ഞാല്‍ ആ ഒക്റ്ററ്റിനോട് പിന്നെ ഒന്നു കൂട്ടാന്‍ പാടില്ല. പകരം ഈ ഒക്റ്ററ്റ് പൂജ്യം ആക്കി മാറ്റുകയും അതിനു തൊട്ടു ഇടതു വശത്തുള്ള ഒക്റ്ററ്റിനോടു ഒന്നു കൂട്ടുകയും വേണം. അപ്പോള്‍ 15.0.1.0 എന്നു കിട്ടും ( ഇതിനെ സാധാരണ 9 നോട് 1 കൂട്ടുന്നതിനോട് താരതമ്യം ചെയ്യാവുന്നതാണു ). അടുത്ത ഐ.പി കിട്ടാന്‍ വീണ്ടും ഏറ്റവും വലതു വശത്തുള്ള ഒക്റ്ററ്റിനോട് ഒന്നു ചേര്‍ക്കുക. അതായത് 15.0.1.1, ഇങ്ങനെ 15.0.1.255 ല്‍ എത്തിയാല്‍ അടുത്തത് 15.0.2.0 ആകും. ഇങ്ങനെ 15.0.255.255 ആയി കഴിഞ്ഞാല്‍ അടുത്തത് 15.1.0.0 ആകും. അവസാനം ഇത് 15.255.255.255 വരെ എത്തും. ഇതാണ് ഈ നെറ്റ് വര്‍ക്കിന്റെ ബ്രോഡ്കാസ്റ്റ് അഡ്രസ് . ഈ നെറ്റ് വര്‍ക്കിലെ ഐ.പി കളുടെ ശ്രേണി താഴെ കൊടുക്കും വിധം ആയിരിക്കും.

15.0.0.0
15.0.0.1
........
15.0.0.255
15.0.1.0
15.0.1.1
........
15.0.1.255
15.0.2.0
15.0.2.1
......
......
15.0.255.255
15.1.0.0
15.1.0.1
......
......
15.1.255.255
15.2.0.0
15.2.0.1
......
......
......
......
15.255.255.254
15.255.255.255

ഈ നെറ്റ് വര്‍ക്കിന്റെ നെറ്റ് വര്‍ക്ക് അഡ്രസ് 15.0.0.0 ഉം ബ്രോഡ്കാസ്റ്റ് അഡ്രസ് 15.255.255.255 ഉം ആണ്. ഈ രണ്ട് അഡ്രസുകളും നെറ്റ് വര്‍ക്കിലെ ഒരു കംപ്യൂട്ടറിനും നല്‍കാന്‍ പാടില്ല. ഈ നെറ്റ് വര്‍ക്കിലെ ഉപയോഗ യോഗ്യമായ ( കംപ്യൂടറിനു നല്‍കാവുന്ന ) ആദ്യത്തെ ഐ.പി. 15.0.0.1 ഉം അവസാനത്തേത് 15.255.255.254 ഉം ആണ്. ഇതു പോലെ ഓരോ നെറ്റ് വര്‍ക്കിലുമുള്ള ഉപയോഗ യോഗ്യമായ ഐ.പി. കളുടെ എണ്ണം നെറ്റ് വര്‍ക്കിലുള്ള ആകെ ഐ.പി. കളുടെ എണ്ണത്തില്‍ നിന്നു രണ്ടു കുറച്ചതായിരിക്കും.

ഒക്റ്ററ്റുകളിലെ കൂട്ടലും കിഴിക്കലും പൊതുവെ പലര്‍ക്കും ബുദ്ധിമുട്ടായി തോന്നാം. ഇതു മാറ്റാന്‍ ഒരു എളുപ്പ വഴി ഉണ്ട്. ഐ.പി. അഡ്രസ് ഒരു സധാരണ നാലക്ക സംഖ്യ ആണെന്നു വിചാരിക്കുക. ഓരോ ഒക്റ്ററ്റിനേയും ഒറ്റ അക്കമായും കണക്കാക്കുക. ഒരു ഒക്റ്ററ്റിന്റെ വില 255 ആണെങ്കില്‍ അതിനോട് ഒന്നു കൂട്ടാന്‍ "സാധാരണ കണക്കു കൂട്ടലില്‍ ഒന്‍പതിനോടു ഒന്നു കൂട്ടാന്‍ ഒറ്റയുടെ സ്ഥാനത്ത് പൂജ്യം എഴുതി പത്തിന്റെ സ്ഥാനത്ത് ഒന്നു കൂട്ടുന്ന" അതേ രീതിയില്‍ ആ ഒക്റ്ററ്റിന്റെ സ്ഥാനത്ത് പൂജ്യം എഴുതുകയും ആ ഒക്റ്ററ്റിന്റെ ഇടതു വശത്തുള്ള ഒക്റ്ററ്റിനോട് ഒന്നു കൂടുകയും വേണം. അതു പോലെ ഓരോ നെറ്റ് വര്‍ക്കിലും ലഭ്യമായ ഐ.പി കള്‍ കണക്കു കൂട്ടാന്‍ ആ നെറ്റ് വര്‍ക്കിലെ ഹോസ്റ്റ് ഒക്റ്ററ്റുകളുടെ എണ്ണത്തെ 256 കൊണ്ടു ഗുണിച്ചാല്‍ മതി.

ഒരു കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിലെ എല്ലാ കംപ്യൂട്ടറുകള്‍ക്കും ഒരേ "ഐ പി നെറ്റ് വര്‍ക്ക്" ലെ വ്യത്യസ്ത ഐ പി കള്‍ ആണു നല്‍കേണ്ടത്. രണ്ടു വ്യത്യസ്ത നെറ്റ് വര്‍ക്കുകളിലെ ഐ.പി കള്‍ നല്‍കാന്‍ സാധിക്കുക ഇല്ല. അതു കൊണ്ടു തന്നെ ആദ്യം നെറ്റ് വര്‍ക്കില്‍ ഉള്ള കമ്പ്യട്ടറുകളുടെ എണ്ണം കണക്കാക്കിയ ശേഷം അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു ഐ.പി നെറ്റ് വര്‍ക്ക് ആണ് തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് 254 ലോ അതില്‍ കുറവോ കംപ്യൂട്ടറുകളെ ഉള്ളുവെങ്കില്‍ ക്ളാസ് സി യിലെ ഏതെങ്കിലും ഐ.പി. നെറ്റ് വര്‍ക്ക് ഉപയോഗിച്ചാല്‍ മതി.

രണ്ടോ അതില്‍ കൂടുതലോ നെറ്റ് വര്‍ക്കുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ റൌട്ടറുകള്‍ എന്നറിയപ്പെടുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള ഒരു പാടു നെറ്റ് വര്‍ക്കുകളെ കൂടിയിണക്കിയതാണു ഇന്റര്‍നെറ്റ് .

സബ് നെറ്റിങ്ങും സബ് നെറ്റ് മാസ്കും

നേരത്തെ വിവരിച്ച നെറ്റ് വര്‍ക്കിങ്ങ് രീതിയുടെ ഒരു പ്രശ്നം ഇതു ഇന്റര്‍നെറ്റിന്റെ തുടക്കത്തില്‍ നിലവില്‍ വന്നതായതിനാല്‍ പിന്നീട് കമ്പ്യൂട്ടറുകളുടെയും നെറ്റ് വര്‍ക്കുകളുടെയും എണ്ണത്തിലുണ്ടായ വന്‍ വര്‍ധന മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല എന്നതാണ്. അതിനാല്‍ മിക്കപ്പോഴും നെറ്റ് വര്‍ക്കുകളില്‍ ഒരു പാടു ഐ.പി കള്‍ ഉപയോഗിക്കപ്പെടാതെ പാഴാവുകയൊ അല്ലെങ്കില്‍ ഐ.പി കളുടെ കുറവു മൂലം ചെറിയ നെറ്റ് വര്‍ക്കുകളെ വികസിപ്പിക്കാന്‍ സാധിക്കാതിരിക്കുകയോ ചെയ്തു. ഉദാഹരണത്തിന് ഒരു നെറ്റ് വര്‍ക്കില്‍ 250 കംപ്യൂട്ടറുകള്‍ ഉണ്ടായിരുന്നു എന്നു വെക്കുക. ഇവക്കു ആവശ്യമുള്ള ഐ.പി. നല്‍കാന്‍ ഒരു സി ക്ളാസ് നെറ്റ് വര്‍ക് (254 ഉപയോഗ യോഗ്യമായ ഐ.പി. കള്‍ ) ഉപയോഗിച്ചാല്‍ മതി. ഈ നെറ്റ് വര്‍ക്കില്‍ 10 കംപ്യൂട്ടറുകള്‍ കൂടി വരുന്നു എന്നു വെക്കുക, അപ്പോള്‍ സി ക്ളാസ് നെറ്റ് വര്‍ക്കിലെ ഐ.പി കളുടെ എണ്ണം കൊണ്ടു മതിയാകാതെ വരുകയും ബി ക്ലാസ്സ് നെറ്റ് വര്‍ക് ഉപയോഗിക്കെണ്ട അവസ്ഥ സംജാതമാകുകയും ചെയ്യും. പക്ഷെ ബി ക്ളാസ് നെറ്റ് വര്‍ക്കിലെ 65534 ഉപയോഗ യോഗ്യമായ ഐ.പി കളില്‍ 260 എണ്ണം മാത്രമേ നമുക്കാവശ്യമുള്ളു. എന്നാല്‍ ഈ ഐ.പി നെറ്റ് വര്‍ക് വേറോരു കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കാന്‍ ഇനി സാധിക്കുകയുമില്ല. അതിനാല്‍ ഈ ബി ക്ളാസ് നെറ്റ് വര്‍ക്കിലെ ബാക്കി 65276 ഐ.പി കളും പാഴായി പോകും.

നിലവിലുള്ള ഐ.പി നെറ്റ് വര്‍ക്കുകള്‍ പരമാവധി ഉപയോഗിച്ചു കൊണ്ടു തന്നെ ഈ ന്യൂനത പരിഹരിക്കാന്‍ വേണ്ടി കണ്ടെത്തിയതാണു സബ് നെറ്റിങ്ങ് (Subnetting) അഥവാ ക്ളാസ് ലെസ്സ് ഇന്റര്‍ ഡൊമൈന്‍ റൌടിങ്ങ് -സി ഐ ഡി ആര്‍ - (Classless Inter Domain Routing - CIDR) എന്ന സാങ്കേതിക വിദ്യ. ഇതില്‍ നിലവിലുള്ള ഐ.പി. നെറ്റ് വര്‍ക്കുകളെ ക്ളാസുകള്‍ അടിസ്ഥാനമായല്ലതെ വീണ്ടും ആവശ്യാനുസരണം വിഭജിക്കാന്‍ ഉള്ള സൌകര്യം ഉണ്ട്. കുറേക്കൂടി സങ്കീര്‍ണമായ ഈ വിദ്യയാണ് നിലവില്‍ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്നത്. എങ്കിലും നെറ്റ് വര്‍ക്കിങ്ങിന്റെ അടിസ്ഥാനം മേല്‍പറഞ്ഞ രീതി തന്നെ ആണ്. പുതിയ രീതി നിലവില്‍ വന്നെങ്കിലും സങ്കീര്‍ണമല്ലാത്ത നെറ്റ് വര്‍ക്കുകളില്‍ ഇപ്പൊഴും പഴയ രീതി തന്നെ ആണ് തുടരുന്നത്. പഴയ രീതിയും പുതിയ രീതിയും ഒന്നിച്ചു കൊണ്ടു പോകുന്നതിനു വേണ്ടി കമ്പ്യൂട്ടറുകളുടെ ഐ.പി. അഡ്രസ്സിനോടൊപ്പം സബ് നെറ്റ് മാസ്ക് (Subnet Mask) എന്ന ഒരു നമ്പര്‍ കൂടി നല്കാന്‍ തുടങ്ങി. ഒരേ ക്ലാസിലുള്ള ഐ.പി കള്‍ക്ക് ഒരേ സബ്നെറ്റ് മാസ്ക് ആയിരിക്കും ഉപയോഗിക്കുക. അതു താഴെ പറയും വിധം ആണ്.

ക്ളാസ് എ - 255.0.0.0
ക്ളാസ് ബി - 255.255.0.0
ക്ളാസ് സി - 255.255.255.0

ഇന്റര്‍നെറ്റ് ബ്രൌസിംഗ് സ്പീഡ്‌ കൂട്ടാന്‍ ഒരു ചെറിയ ട്രിക്ക്

ചെറിയ ഒരു മാറ്റം , അതിലൂടെ നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ്‌ ചെറിയ രീതിയില്‍ മാറ്റാന്‍ സാധിക്കും ..
ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഡി എന്‍ എസ് മാറ്റി ഈ ഡി എന്‍ എസ് (Preferred DNS Server 8.8.8.8, and Alteranate 8.8.4.4)കൊടുത്തു സിസ്റ്റം റീസ്റ്റാര്‍ട്ട്  ചെയ്തു നോക്കൂ,  സ്പീഡില മാറ്റം കാണാം .(കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക ).. ..ഇനി പഴയതുപോലെ മതിയെങ്കില്‍ obtain DNS server address automatically എന്നതില്‍ ക്ലിക്കി ഓക്കേ പ്രസ്‌ ചെയ്താല്‍ മതി .

ഇനി ഡി എന്‍ എസ് എവിടെയാണ് എന്നറിയാത്തവര്‍ക്ക് വേണ്ടി
വിന്‍ഡോസ്‌ എക്സ്പിയില്‍  Open My Computer, Go to My Network Places, Click View Network Connection,  Then ,  Local Area Connection ല്‍ ക്ലിക്കു ചെയ്യുക. Properties ല്‍ ക്ലിക്കു ചെയ്യുക. ഇനി Internet Protocol (TCP/IPv4) സെലക്ട്‌ ചെയ്ത് അതിനെ ഡബിള്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ അതിന്‍റെ Properties ല്‍ ക്ലിക്കു ചെയ്യുക. അവിടെ താഴെയുള്ള use following DNS server addresses എന്നതില്‍ ക്ലിക്ക് ചെയ്ത് രണ്ട് അഡ്രസുകളും  എന്‍റര്‍ ചെയ്യുക.


പ്രത്യേകം ശ്രദ്ധിക്കുക ..താഴെ ക്ലിക്ക് ചെയ്യുംമ്പോള്‍ മേലെയും Use the following IP Address  എന്നതും ചിലപ്പോള്‍ ക്ലിക്ക്‌ ആയിപ്പോവും .അങ്ങിനെ ആയാല്‍ അതിനെ (അതായത് മുകളിലെത് ) വീണ്ടും Obtain an IP Address automatically എന്നാക്കാന്‍ മറക്കരുത് ..ഇല്ലേ ഇന്റെര്‍നെറ്റ്  കിട്ടില്ല ..


'ഡി.എന്‍.എസ്. ചെയ്ഞ്ചര്‍' എന്ന വൈറസ്‌ കളയാന്‍ ഒരു എളുപ്പ വഴി

നിങ്ങളുടെ പി സി യെ   'ഡി.എന്‍.എസ്. ചെയ്ഞ്ചര്‍' എന്ന വൈറസ്‌ പിടികൂടിയിട്ടുണ്ടോ ..ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്‌ ഇത്ര മാത്രം

ആദ്യം നിങ്ങളുടെ പി സിയുടെ ഇപ്പോഴത്തെ DNS സെറ്റിംഗ്സ് നോക്കുക .
പരിശോധിക്കുന്ന വിധം
Windows Logo + Run പ്രെസ്സ് ചെയ്തു അതില്‍ "cmd" എന്ന് ടൈപ്പ് ചെയ്യുക (അതായത് കമാന്‍ഡ് പ്രോംപ്റ്റില്‍ പോവുക )
അവിടെ ipconfig /all എന്ന് ടൈപ്പ് ചെയ്യുക ..അവിടെ കാണിക്കുന്ന DNS Servers നോട്ട് ചെയ്ത ശേഷം അത് ഈ ലിങ്കില്‍്‍ പോയി അവിടെയുള്ള CHECK YOUR  DNS എന്നാ ബോക്സില്‍ ടൈപ്പ് ചെയ്യുക , പിന്നെ താഴെയുള്ള ഏതെന്കിലും ഒരു ലിങ്കില്‍ ക്ലിക്കിയാല്‍ നിങ്ങളുടെ
 സ്റ്റാറ്റസ് കാണിക്കും ..

ഇനി നിങ്ങളുടെ പി സി വൈറസ്‌ ബാധിച്ചിട്ടുണ്ടെങ്കില്‍ അല്ലങ്കില്‍ നിങ്ങള്ക്ക്
 അങ്ങിനെ സംശയം ഉണ്ടെങ്കില്‍
നിങ്ങള്ക്ക് ഈ ലിങ്കില്‍ പോയി സംശയം ദുരീകരിക്കാം ..മാത്രമല്ല വൈറസ്‌
ക്ലീന്‍ ചെയ്യാന്‍ ഇവിടെ പോയാലും മതി ..അവിടെ നിന്നും നിങ്ങള്ക്ക് ആവിശ്യമുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും ..
മാത്രമല്ല എല്ലാ ഓണ്‍ലൈന്‍ ടൂള്‍സും ലഭ്യമാണ്

ചില ടൂള്‍സ്

Hitman Pro (32bit and 64bit versions) http://www.surfright.nl/en/products/
Kaspersky Labs TDSSKiller http://support.kaspersky.com/faq/?qid=208283363
McAfee Stinger http://www.mcafee.com/us/downloads/free-tools/stinger.aspx
Microsoft Windows Defender Offline http://windows.microsoft.com/en-US/windows/what-is-windows-defender-offline
Microsoft Safety Scanner http://www.microsoft.com/security/scanner/en-us/default.aspx
Norton Power Eraser http://security.symantec.com/nbrt/npe.aspx
Trend Micro Housecall http://housecall.trendmicro.com
MacScan http://macscan.securemac.com/
Avira http://www.avira.com/en/support-for-home-knowledgebase-detail/kbid/1199 Avira’s DNS Repair-Tool

'ഡി.എന്‍.എസ്. ചെയ്ഞ്ചര്‍' എന്ന വൈറസ്‌

ഇന്റര്‍നെറ്റ് കണക്ഷന് പ്രശ്‌നമൊന്നും കാണാനുണ്ടാകില്ല. എന്നാല്‍, ആവശ്യമുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള ശ്രമം തുടര്‍ച്ചയായി പരാജയപ്പെടുന്നത് തിങ്കളാഴ്ച പലര്‍ക്കും തലവേദന സൃഷ്ടിക്കും. 'ഡി.എന്‍.എസ്. ചെയ്ഞ്ചര്‍' എന്ന ദുഷ്ടപ്രോഗ്രാം ബാധിച്ച ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകള്‍ക്ക് തിങ്കളാഴ്ച ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്‌നമാകും.

'ഡി.എന്‍.എസ്.ചെയ്ഞ്ചര്‍ ബോട്ട്‌നെറ്റ്' (DNS Changer botnet) എന്ന ദുഷ്ടപ്രോഗ്രാം ശൃംഖലയുടെ അവശേഷിപ്പാണ്, ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ തിങ്കളാഴ്ച ബുദ്ധിമുട്ടിലാക്കുകയെന്ന് 'ടെക്‌നോളജി റിവ്യൂ' റിപ്പോര്‍ട്ടു ചെയ്തു.

2007 മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെ നൂറുരാജ്യങ്ങളിലായി ഏതാണ്ട് 40 ലക്ഷം കമ്പ്യൂട്ടറുകളെ ഡി.എന്‍.എസ്.ചെയ്ഞ്ചര്‍ വൈറസ് ബാധിച്ചതായി എഫ്.ബി.ഐ. പറയുന്നു. ഉടമസ്ഥനറിയാതെ കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാനും വെബ്ബ് ട്രാഫിക് തിരിച്ചുവിടാനും സൈബര്‍ ക്രിമിനലുകള്‍ക്ക് ഇത്തരം ദുഷ്ടപ്രോഗ്രാം ശൃംഖലകള്‍ അവസരമൊരുക്കുന്നു.

ഡി.എന്‍.എസ്. സെര്‍വറുകളുടെ നിര്‍ദേശപ്രകാരം വൈറസ് ബാധിത കമ്പ്യൂട്ടറുകള്‍ ചില സൈറ്റുകള്‍ സന്ദര്‍ശിക്കുകയും, അവിടുള്ള പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുന്നു. അതുവഴി സൈബര്‍ ക്രിമനലുകള്‍ക്ക് വ്യാജമാര്‍ഗത്തിലൂടെ പരസ്യവരുമാനം ഉണ്ടാക്കാന്‍ കഴിയുന്നു.

ഡി.എന്‍.എസ്.ചെയ്ഞ്ചര്‍ ബോട്ട്‌നെറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന എസ്‌തോണിയന്‍ പൗരന്‍മാരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ എഫ്.ബി.ഐ.അറസ്റ്റു ചെയ്തിരുന്നു. അമേരിക്കയില്‍ ന്യൂയോര്‍ക്കിലും ഷിക്കാഗോയിലും പ്രവര്‍ത്തിച്ചിരുന്ന ഡി.എന്‍.എസ്.സെര്‍വറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.


ആഗോള ഡി.എന്‍.എസ്.വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളുടെ വിതരണം



സാധാരണഗതിയില്‍ ഇത്തരം ദുഷ്ടസെര്‍വറുകള്‍ അടച്ചുപൂട്ടി ബോട്ട്‌നെറ്റുകള്‍ തകര്‍ക്കാറാണ് പതിവ്. എന്നാല്‍, ഡി.എന്‍.എസ്. ചെയ്ഞ്ചര്‍ വൈറസിന്റെ പ്രത്യേകത മൂലം, സെര്‍വറുകള്‍ പൂട്ടിയതുകൊണ്ട്, വൈറസുണ്ടാക്കുന്ന നാശം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കില്ല.

ഒരിക്കല്‍ ഈ ശൃംഖലയുടെ ഭാഗമായി ഒരു കമ്പ്യൂട്ടര്‍ മാറിക്കഴിഞ്ഞാല്‍, അതിന്റെ സെറ്റിങുകളില്‍ ദുഷ്ടപ്രോഗ്രാം ഭേദഗതി വരുത്തും. ഏത് 'ഡൊമെയ്ന്‍ നെയിം സിസ്റ്റം' (ഡി.എന്‍.എസ്) ഉള്ള സെര്‍വറുമായാണ് ബന്ധപ്പെടേണ്ടതെന്ന് നിശ്ചയിക്കുന്ന സെറ്റിങിലാണ് മാറ്റമുണ്ടാവുക. ഒരു പ്രത്യേക ഐ.പി.അഡ്രസ്സ് ബ്രൗസറില്‍ ടൈപ്പ് ചെയ്താല്‍, ഡി.എന്‍.എസ്.ചെയ്ഞ്ചര്‍ ബാധിച്ച കമ്പ്യൂട്ടര്‍ ബന്ധപ്പെടുക ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന ദുഷ്ടസെര്‍വറുകളെയാകും.

ആപ്പിളിന്റെ ഐട്യൂണ്‍സ് സൈറ്റ് സന്ദര്‍ശിക്കാന്‍, ഈ ദുഷ്ടപ്രോഗ്രാം ബാധിച്ച കമ്പ്യൂട്ടര്‍ വഴി ശ്രമിക്കുന്നു എന്നിരിക്കട്ടെ. ആപ്പിളുമായി ബന്ധമില്ലാത്ത, അതേസമയം ആപ്പിളിന്റെ സോഫ്ട്‌വേര്‍ വില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജസൈറ്റിലാകും എത്തുക. എന്നുവെച്ചാല്‍, വെബ്ബ്ട്രാഫിക് തിരിച്ചുവിടുന്ന കമ്പ്യൂട്ടര്‍ സ്വിച്ച്‌ബോര്‍ഡുകള്‍ പോലെയാണ് ഡി.എന്‍.എസ്.സെര്‍വറുകള്‍ പ്രവര്‍ത്തിക്കുക.

ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകള്‍ ഡി.എന്‍.എസ്. സെര്‍വറുകളുമായി ഇങ്ങനെ തെറ്റായി ബന്ധിപ്പിക്കപ്പെട്ടിരുന്നു. അതിനാല്‍, ആ സെര്‍വറുകള്‍ ഇല്ലായ്മ ചെയ്യുന്നതിന് പകരം, നിയമപരമായി ആ സെര്‍വറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുകയാണ് അധികൃതര്‍ ചെയ്തത്.

അതുകൊണ്ടു മാത്രം പക്ഷേ, വൈറസിന് മറുമരുന്നാകുന്നില്ല. ദുഷ്ടപ്രോഗ്രാം ഒഴിവാക്കാന്‍ ചില സോഫ്ട്‌വേര്‍ ടൂളുകള്‍ ഉപയോഗിച്ച് ഡി.എന്‍.എസ്. സെര്‍വറുകളില്‍ ശുദ്ധികലശം നടത്തേണ്ടതുണ്ട്. അതിനായി അത്തരം സെര്‍വറുകള്‍ തിങ്കളാഴ്ച അമേരിക്കന്‍ അധികൃതര്‍ തത്ക്കാലത്തേക്ക് അടച്ചിടും.

എന്നുവെച്ചാല്‍, ലോകമെമ്പാടും ആ സെര്‍വറുകളിലേക്ക് തിരിച്ചുവിട്ടിട്ടുള്ള കമ്പ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കിട്ടാതെ വരും. അതാണ് തിങ്കളാഴ്ച പലര്‍ക്കും തലവേദന സൃഷ്ടിക്കുക.

ഹിഗ്സ് ബോസോണും യുക്തിയില്ലാത്ത വാദികളും

ഹിഗ്സ് ബോസോണ്‍ എന്താണെന്ന് വിശദീകരിക്കുമ്പോഴേക്കും ആളുകള്‍ ദൈവമില്ല എന്നുറപ്പിച്ചു ആഘോഷിക്കാന്‍ തുടങ്ങി ..എന്താണ് അവര്‍ വിശദീകരിച്ചതെന്നോ എന്താണ് ഹിഗ്സ് ബോസോണ്‍ എന്ന് പോലും ചിന്തിക്കാതെയാണ് ആളുകള്‍ പ്രതികരിക്കുന്നതും വെല്ലുവിളിക്കുന്നതും ..പ്രപഞ്ചോല്പത്തിയെ കുറിച്ചു പഠിക്കാന്‍ മനുഷ്യന്‍റെ ഏറ്റവും വലിയ ശ്രമമാണ് അവിടെ നടക്കുന്നത് .അല്ലാതെ ദൈവത്തെ കണ്ടെത്താനുള്ള ശ്രമമോ ദൈവമില്ല എന്ന് പറയാന്‍ ശ്രമിക്കുകയോ അല്ല ..പക്ഷെ ആളുകള്‍ അതിനെ അത്തരത്തില്‍ ചിത്രീകരിച്ചു യുക്തിവാദികളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നു എന്ന് മാത്രം ...ഒരു പാട് കാലം ജീവന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള യാത്രയിലായിരുന്നു മനുഷ്യന്‍ , അങ്ങിനെ ഒരു പരിശ്രമം വിജയിക്കില്ല എന്ന് കണ്ടപ്പോള്‍ ക്ലോണിങ്ങും മറ്റും നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു തടിതപ്പി ...ഇപ്പോള്‍ ദൈവകണം എന്ന പേര്‌ ഇട്ടു ജനങ്ങളെ വിഡ്ഢികളാക്കുന്ന ഒരു പാഴ്ശ്രമവും കാണുന്നു .ശാസ്ത്രം പുരോഗമിക്കുമ്പോള്‍ ജനങ്ങള്‍  വിഡ്ഢികള്‍ ആവുകയാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു ..ശാസ്ത്രം പറയുന്നത് നമുക്ക് അവസാന വാക്കായി കാണാന്‍ കഴിയില്ല .കാരണം ശാസ്ത്രം കണ്ടുപിടുത്തങ്ങള്‍ നടത്തികൊന്ടെയിരിക്കുന്നു ..അവരുടെ ഓരോ കണ്ടു പിടുത്തവും നമുക്ക് അഭിമാനമാണ് ...പക്ഷെ അവര്‍ കണ്ടു പിടിച്ചത് വീണ്ടും മറ്റൊരു ടെസ്റ്റ്‌ നടത്തുമ്പോള്‍ മാറ്റി പറഞ്ഞു കൊണ്ടേയിരിക്കും .കാരണം അവര്‍ കണ്ടു പിടിച്ചു കൊണ്ടെയിരിക്കുകയാണ് .അപ്പോള്‍ അവസാനം ഇതൊക്കെ ഒരു അദൃശ്യ ശക്തിയുടെ കരങ്ങളിലേക്ക് അവര്‍ ഏല്‍പ്പിച്ചു അവര്‍ ദൈവ വിശ്വാസികളായാലും അത്ഭുതപ്പെടെണ്ടതില്ല  ...പക്ഷെ ഇതൊക്കെ ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്‍റെ വിശ്വാസത്തെ കൂടുതല്‍ ബലപ്പെടുതുന്നതല്ലാതെ യുക്തിവാദികളെ പോലെ ഹിജഡകളുടെ വേഷം
ധരിക്കേണ്ടി വരുന്നില്ല എന്നതല്ലേ സത്യം ...പല യുക്തിവാദികളും ഹിഗ്സ് ബോസോണിന്റെ വിശദീകരണം എന്താണ് എന്ന് പോലും അറിയാതെ വെടിപോട്ടിച്ചാഘോഷിക്കുന്നു ..എന്തിനു ?  അത് അവര്‍ക്ക് പോലും അറിവുണ്ടായെന്നു വരില്ല ...ആകെ കൂടി അവര്‍ മനസ്സിലാക്കിയത് ദൈവമില്ല എന്ന് സ്ഥാപിക്കാന്‍ എന്തോ കണ്ടു പിടിച്ചു പോലും എന്ന് മാത്രമാണ് ..അല്ലാതെ എന്താണ് ഹിഗ്സ് ബോസോണ്‍ എന്നറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും ...

ഇനി എന്താണ് ഹിഗ്സ് ബോസോണ്‍ എന്ന് നമുക്ക് അറിയാന്‍ ശ്രമിക്കാം ...

പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന സുപ്രധാന കണമാണ് ഹിഗ്ഗ്‌സ് ബോസോണ്‍. 1964 ലാണ് ഈ കണം ഉള്‍പ്പെട്ട സംവിധാനം പ്രവചിക്കപ്പെട്ടതെങ്കിലും, ഇതുവരെ അത്തരമൊരു കണമുണ്ട് എന്നതിന് ശാസ്ത്രലോകത്തിന് തെളിവ് ലഭിച്ചിരുന്നില്ല. .ഹിഗ്ഗ്‌സ് ബോസോണ്‍ ഉണ്ടെന്നു കരുതുന്ന പിണ്ഡപരിധിക്കുള്ളില്‍, ഒരു പുതിയ ബോസോണിനെ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയത്. അത് ഹിഗ്ഗ്‌സ് ബോസോണാകാന്‍ 99.9 ശതമാനവും സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. അല്ലാതെ അത് ഹിഗ്സ് ബോസോണ്‍ ആണെന്ന് അവര്‍ ഇപ്പോഴും നൂറു
 ശതമാനവും ഉറപ്പിച്ചിട്ടില്ല ...അത് ഉറപ്പിക്കാന്‍ ഇനിയും ഒരു പാട് സംശയങ്ങളും മറ്റും നീക്കാനുണ്ട് .മാത്രമല്ല ഇങ്ങനെ ഒരു സാധനം ഇല്ല എങ്കില്‍ പിന്നെ ബോസോണ്‍ മണ്ഡലത്തെ
 പറ്റി പറഞ്ഞ കാര്യങ്ങളൊക്കെ അവര്‍ക്ക് മാറ്റി പറയേണ്ടാതായും വരും ..അതിനാല്‍ എങ്ങും തൊടാതെയാണ് ശാസ്ത്രഞ്ജന്മാര്‍ ഹിഗ്സ് ബോസോണിനെ പറ്റി വിശദീകരിക്കുന്നത് 
പ്രപഞ്ചത്തിന്റെ മൗലികഘടന വിവരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജിന് നിലനില്‍പ്പ് വേണമെങ്കില്‍ ഹിഗ്ഗ്‌സ് ബോസോണ്‍ കൂടിയേ തീരൂ. എന്നാല്‍, ഇതുവരെ അത് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അങ്ങനെയൊന്നുണ്ടോ ഇല്ലയോ എന്നുവരെ സംശയമുണ്ടായി. അത്തരം സംശയങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരമാവുന്നതാണ്  ജനീവയില്‍ ഗവേഷകര്‍ അവതരിപ്പിച്ച ഫലം.

എന്താണ് ഹിഗ്സ് ബോസോണ്‍ എന്ന് വിശദീകരിക്കുന്ന പ്രശസ്ത സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ ജോണ്‍ എല്ലിസ് 


കൂട്ടത്തില്‍ സേണിന്റെ വാര്‍ത്താക്കുറിപ്പ് കൂടി വായിക്കുക ..എന്നാല്‍ കുറച്ചു കൂടി വ്യക്തത കൈവരിക്കാം ...പക്ഷെ ഇതൊന്നും ആരും ശാസ്ത്രലോകത്തെ 
ചെറുതാക്കി കാണാനായി ശ്രമിക്കരുത് ..അവരുടെ ശ്രമം മറ്റു പല 
നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഉതുകുന്നതാണ് ..

എന്തുകൊണ്ട് ഹിഗ്‌സ് ബോസോണ്‍ ഇത്രയും പ്രധാനപ്പെട്ടതായി .. ഉത്തരം വളരെ ലളിതമാണ് ...ഹിഗ്‌സ് ബോസോണ്‍ പ്രധാനപ്പെട്ടതാകാന്‍ കാണം അത് കണ്ടെത്താനായില്ലെങ്കില്‍, പ്രപഞ്ചത്തിന്റെ അടിസ്ഥാന മാതൃകയെക്കുറിച്ച് ആധുനികശാസ്ത്രം രൂപപ്പെടുത്തിയ സൈദ്ധാന്തിക അടിത്തറയ്ക്ക് നിലനില്‍പ്പില്ലാതാകും എന്നതാണ്. അത് വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് പരാജയപ്പെടും. പുതിയ മാതൃകകളും സിദ്ധാന്തങ്ങളും തേടേണ്ടിവരും..അപ്പോള്‍ പിന്നെ വീണ്ടും 
അലച്ചില്‍ തുടങ്ങേണ്ടി വരും ...
പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു അദൃശ്യ മണ്ഡലത്തെയാണ് ഹിഗ്‌സ് സംവിധാനം വിഭാവനം ചെയ്യുന്നത്..
പ്രപഞ്ചാരംഭത്തില്‍ മഹാവിസ്‌ഫോടനം സംഭവിച്ച ആദ്യസെക്കന്‍ഡിന്റെ നൂറുകോടിയിലൊരംശം സമയത്തേക്ക് പ്രപഞ്ചമെന്നത് പ്രകാശവേഗത്തില്‍ പായുന്ന വ്യത്യസ്തകണങ്ങള്‍ കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ഹിഗ്ഗ്‌സ് മണ്ഡലവുമായി ആ കണങ്ങള്‍ ഇടപഴകിയതോടെ അവയ്ക്ക് ദ്രവ്യമാനം അഥവാ പിണ്ഡം ഉണ്ടാവുകയും, ഇന്നത്തെ നിലയ്ക്ക് പ്രപഞ്ചം പരിണമിക്കുകയും ചെയ്തു എന്നാണ് കരുതുന്നത്  ....ഇത് ശാസ്ത്രത്തിന്റെ കണ്ടു പിടുത്തം ...ആ മഹാവിസ്ഫോടനം നടക്കുന്നതിനു മുന്‍പും ഇവിടെ പലതും ഉണ്ടായിരുന്നു ..അതാണല്ലോ ആ മഹാ വിസ്ഫോടനം നടക്കാന്‍ കാരണം .
പക്ഷെ  പ്രപഞ്ചാരംഭത്തില്‍ മുന്‍പ്‌ വേറെ എന്തൊക്കെയാണ്  ആ ലോകത്ത്‌ ഉണ്ടായിരുന്നത് ...അതോ ആ മഹാവിസ്ഫോടനതോട് കൂടി എല്ലാ ഗ്രഹങ്ങളും ഒന്നിച്ചു ഉത്ഭവിക്കുകയാണോ ചെയ്തത് ...അതോ വല്ല മലയോ മറ്റോ പരിണമിച്ചു അടര്‍ന്നു പോയി വേറെ ഗ്രഹങ്ങള്‍ ഉണ്ടാവുകയായിരുന്നോ .....അതല്ലങ്കില്‍ പിന്നെ സൂര്യനും ചന്ദ്രനും മറ്റുമൊക്കെ ഉണ്ടായിരുന്നു ..ഭൂമി മാത്രം ഉണ്ടായില്ല , അങ്ങിനെയിരിക്കുംപോഴാണ് ഒരു സ്ഫോടനം വഴി ഭൂമി മാത്രമാണോ ഉണ്ടായത് എന്നായിരിക്കുമോ ..അതിനു ശേഷം കുരങ്ങന്‍ മനുഷ്യനായി പരിണമിച്ചു ..എലി ആനയായി ..പൂച്ച പുലിയായി എന്നൊക്കെ വേണേല്‍ നമുക്ക് ശാസ്ത്രഞ്ജന്മാര്‍ പറഞ്ഞു തരും ...ഇതില്‍ കുരങ്ങന്‍ മനുഷ്യനായി എന്ന ശാസ്ത്ര കണ്ടു പിടുത്തം ഇന്നും തലയിലേറ്റി നടക്കുന്നവരല്ലേ യുക്തിവാദികള്‍ ....കുരങ്ങന്റെ ചേഷ്ടകളും മറ്റും ചില യുക്തിവാദികളെ ഒര്മിപ്പിക്കുന്നതായതിനാല്‍ അവരുടെ പാരമ്പര്യം കുരങ്ങില്‍ നിന്നാണ് എന്ന് അവര്‍ പറയുമ്പോള്‍ അറിയാതെയാണെങ്കില്
പോലും ചിലപ്പോഴൊക്കെ ‍ അങ്ങിനെ സംശയിക്കേണ്ടി  വന്നിട്ടുണ്ട് ...
എന്തായാലും ശാസ്ത്രത്തെ ആരും തള്ളി പറയുന്നില്ല ..അത് നമ്മുടെ വിജയം തന്നെയാണ് ..പക്ഷെ അത് തന്നെയാണ് ശരി അല്ലങ്കില്‍ അത് മാത്രമാണ് ശരി എന്ന് പറയുമ്പോള്
വിശ്വസിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടാവും ..കാരണം അവര്‍ നാളെ മാറ്റി പറയും ..അതില്‍ അവര്‍ക്ക് ജാള്യതയും ഇല്ല ..കാരണം അവര്‍ കണ്ടു പിടിക്കുകയാണല്ലോ ...കണ്ടു  പിടുത്തത്തില്‍ ‍ ഇടയ്ക്കിടെ മാറ്റം അനിവാര്യമാണ് ...
പക്ഷെ ഒരു മാറ്റവും ഇല്ലാതെ ദൈവവും വിശ്വാസവും ഈ ലോകത്ത്
 കാലകാലവും നിലനില്‍ക്കും 
എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല ...
എല്ലാ കണ്ടു പിടുത്തവും നല്ലതിനുമാത്രമായി വന്നു ഭവിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം ..