മഞ്ഞുകാല രോഗങ്ങൾ

ചുമ, കഫക്കെട്ട്, തൊണ്ടവേദന, തൊണ്ടചൊറിച്ചിൽ, ദേഹമാസകലം വേദന, ക്ഷീണം, പനി ഇങ്ങനെ പോകുന്നു മഞ്ഞുകാലം വരവേൽക്കുന്ന അസുഖങ്ങളുടെ വിശേഷങ്ങൾ. കൊച്ചുകുട്ടികളുടെ പ്രയാസങ്ങൾ മൂലം കഷ്ടപ്പെടുന്ന മാതാപിതാക്കളും ധാരാളം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും കാലാവസ്ഥാവ്യതിയാനം മൂലം ആ സമയത്ത് വൈറസ് വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതു കൊണ്ടാണ്‍ നാം മുകളിൽ പറഞ്ഞ രോഗങ്ങൾക്ക് അടിമപ്പെടുന്നത്. നന്നായി വിശ്രമിച്ച് ധാരാളം വെള്ളം കുടിച്ചാൽ വൈറൽ പനി തനിയെ മാറിക്കൊള്ളും. അതിന്‍ ക്ഷമ വളരെ അത്യാവശ്യമാണ്‍. ജോലിയിൽ എത്ര തിരക്കുണ്ടായാലും രണ്ടോ മൂന്നോ ദിവസം ലീവെടുത്ത് വിശ്രമിക്കേണ്ടത് ഇത്തരം പനിയുടേയും മറ്റ് അസ്വസ്ഥതകളുടേയും തീവ്രത കുറയ്ക്കും. ഇല്ലെങ്കിൽ പനി മാറിയാലും ക്ഷീണവും മറ്റ് പ്രശ്നങ്ങളും കുറച്ചു കാലത്തേക്ക് ശരീരത്തേയും മനസ്സിനേയും ബുദ്ധിമുട്ടിക്കുകതന്നെ ചെയ്യും. ഇതിലൊക്കെ പ്രധാനം, ഇത്തരം പനി പകരാ൯ വളരെയേറെ സാധ്യതകളുള്ളതുകൊണ്ട്, സാമൂഹ്യജീവികളായ നാം ഓരോരുത്തരും മറ്റുള്ളവ൪ക്കിത് പക൪ത്തിക്കൊടുക്കാതെ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്ന് പ്രത്യേകം പറയേന്ടതില്ലല്ലൊ. കുട്ടികളെ, പനി മാറും വരെ സ്ക്കൂളിൽ അയയ്ക്കേണ്ടതില്ല.

യാത്രകളിലാണ്‍ ഇത്തരം പനികൾ പ്രധാനമായും പക൪ന്നു കിട്ടുന്നത്. മുതി൪ന്നവരും കുട്ടികളും തലമൂടീവയ്യ്ക്കാ൯ ശ്രധിക്കണം. ചെവിയിൽ തണുത്ത കാറ്റടിക്കാതെ യാത്ര അവസാനിപ്പിക്കാനായാൽ നല്ലതാണ്‍. തീരെ ചെറിയ കുട്ടികളെ വളരെ സൂക്ഷ്മതയോടേ തണുപ്പിൽ നിന്ന്പൊതിഞ്ഞു സൂക്ഷിക്കണം.

തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ കുടിക്കാ൯ ശ്രദ്ധിക്കേണ്ട ഈ മഞ്ഞുകാലത്ത്, റെഫ്രിജറേറ്ററിലെ തണുത്ത വെള്ളം കുട്ടികളും മുതി൪ന്നവരും ഒഴിവാക്കുന്നതാണ്‍ നല്ലത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ധാരാളം വെള്ളം കുടിക്കുകയും വേണം. വൈറ്റമി൯ സി അടങ്ങിയ പഴങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വ൪ധിപ്പിക്കാ൯ സഹായിക്കും. പനിയുള്ളവരുമായി ആലിംഗനം ചെയ്യുക, ഹസ്തദാനം നടത്തുക എന്നി രീതിയിലുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നത് രോഗത്തെ വിളിച്ചുവരുത്തുന്നത് ഒഴിവാക്കും.

ഇനി പനി വന്നു കഴിഞ്ഞാലോ, സ്വയം ചികിത്സ വേണ്ട. ചെറിയൊരു പനി വരുമ്പോഴേ, പാരാസെറ്റമോൾ മുതൽ, ചുമമരുന്നുകൾ, അല൪ജി വിരുദ്ധമരുന്നുകൾ, എന്നിവ മുതൽ എന്തിന്‍, ഡോക്ടറുടെ കുറിപ്പടിയോടേ മാത്രം മരുന്നു കടയിൽനിന്നു ലഭ്യമാകേണ്ട ആന്റിബയോട്ടിക്കുകൾ വരെ, സ്വയം വാങ്ങിക്കഴിക്കുന്ന ഒരു പ്രത്യേക മരുന്നുസംസ്ക്കാരം തന്നെ മലയാളി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് വളരെ അപകടകരമാണ്‍. ആവശ്യമില്ലാതെയുള്ള ആന്റിബയോട്ടീക്ക് ഉപയോഗം സാമൂഹ്യദ്രോഹമാണ്‍. കാരണം ഗുരുതരമായ അസുഖങ്ങൾക്ക് പിന്നീട് നമുക്കും മറ്റുള്ളവ൪ക്കും ഈ ആന്റിബയോട്ടിക് ഫലിക്കാ‍താവും. ജലദോഷപ്പനി വന്നാൽ പനി നിയന്ത്രിക്കാനായി പാരാസെറ്റമോൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഒപ്പം, മൂക്കിലെ സ്രവത്തിന്‍ വെള്ളനിറമാണെങ്കിൽ ഇടക്കിടക്ക് ആവി പിടിക്കണം, പിന്നെ ചെയ്യേണ്ടത് ധാരാളം വെള്ളം കുടിച്ച് വിശ്രമിക്കുക എന്നതാണ്‍. അല൪ജിക്കെതിരെ അവിൽ, സെട്രിസി൯, തുടങ്ങിയ മരുന്നുകൾ കഴിച്ച്, തുമ്മൽ പെട്ടെന്ന് പിടിച്ചു നി൪ത്താ൯ ശ്രമിക്കുന്നതു നന്നല്ല. മൂക്കിലെ സ്രവം ശ്വാസതടസ്സം ഉണ്ടാക്കുന്നുവെങ്കിൽ തുള്ളിമരുന്ന് (ഒട്രിവി൯) ഒഴിക്കാം, പക്ഷേ, ഒരു ദിവസം 3, 4,പ്രാവശ്യം മതി. അധികമായാൽ ഫലം ലഭിക്കില്ല. ചുമ രണ്ടു തരമുണ്ട്, കഫമുള്ളതും (productive cough ), കഫമില്ലാത്ത, അല൪ജി ചുമയും(dry cough), രണ്ടിനും വ്യത്യസ്ഥ മരുന്നാണ്‍ ഉപയോഗിക്കേണ്ടത്. ഡോക്ടറുടെ നി൪ദ്ദേശം തേടണം.


ശരീരം രോഗാണുക്കളെ തുരത്തിയോടീക്കുന്നതിന്റെ ഭാഗമാണ്‍ പനിയെന്ന് നമുക്കറിയാം. അതിനുശേഷം രോഗാണുകളും, അവയുടെ വിഷമയമായ അവശിഷ്ടങ്ങളും ശരീരത്തിൽനിന്നു പുറംതള്ളപ്പെടേണ്ടതുണ്ട്. അതു മൂത്രം വഴി പുറംതള്ളാ൯ ധാരാളം വെള്ളം കുടിക്കുന്നത് സഹായകമാണ്‍.
മൂക്കിലെ സ്രവത്തിന്‍ മഞ്ഞകല൪ന്ന പച്ചനിറമായാൽ ശരീരത്തിൽ ബാക്ടീരിയ കടന്നുകൂടി പ്രവ൪ത്തിച്ചു തുടങ്ങിയതിന്റെ ലക്ഷണമാണ്‍. ഈ സ്ഥിതിയിൽ ആന്റിബയോട്ടിക് കഴിക്കേണ്ടതുണ്ട്. ഡോക്ടറിനെ കണ്ട് അദ്ദേഹത്തിന്റെ നി൪ദ്ദേശപ്രകാരമായിരിക്കണം ഇത് കഴിക്കേണ്ടത്. ഒപ്പം ആവിപിടിക്കുന്നത്, മുഖത്തെ വായൂഅറകളിൽ സ്രവം കട്ടപിടിച്ച് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാ൯ സഹായിക്കും. ശക്തിയായി മൂക്ക് ചീറ്റി സ്രവത്തെ പുറത്ത്കളയുന്ന പ്രവണത ഒഴിവാക്കണം, കാരണം, മ൪ദ്ദവ്യത്യാസങ്ങൾ ക൪ണ്ണപടത്തെ പ്രതികൂലമായി ബാധിക്കും

കടപ്പാട് ലീന

No comments: