രാത്രികാലങ്ങളിലോ വൈദ്യസഹായം പെട്ടെന്ന് ലഭ്യമല്ലാത്ത സാഹചര്യങ്ങളിലോ (അവധി ദിവസം, യാത്ര) ആവാം ചിലപ്പോള്‍ കുട്ടികള്‍ക്ക് അസുഖം പിടിപെടുന്നത്. വൈദ്യസഹായം ലഭ്യമാകും വരെ കുട്ടിയെ പരിപാലിക്കാന്‍ ഒരു മരുന്നു പെട്ടി (Medicine Kit) കൈവശം വയ്‌ക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും. ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഈ മരുന്നുപെട്ടി കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിക്കണമെന്നതാണ്.
1. തെര്‍മോമീറ്റര്‍ (Thermometer)
2. ബാന്‍ഡ്‌എയിഡ് - Adhesive antiseptic dressing
3. അണുവിമുക്തമായ മുറിവുകെട്ടാനുള്ള തുണി/പഞ്ഞി (sterile wound dressings)
4. ബാന്‍ഡേജ് (Bandage)
5. ആന്റിസെപ്‌റ്റിക് ക്രീം / പൗഡര്‍ / സ്‌പ്രേ
6. സ്‌പിരിറ്റ് (Methylated spirit)
7. ആന്റിസെപ്‌റ്റിക് ലോഷന്‍
8. കലാമിന്‍ ലോഷന്‍ - (ചൂടുകുരു പോലെ തൊലിയിലുണ്ടാകുന്ന ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് ഇത് മര്‍ദ്ദം (apply with out any friction) കൊടുക്കാതെ പതിയെ പുരട്ടുന്നത് നല്ലതാണ്.
9. പാരസെറ്റമോള്‍ സിറപ്പ്/ഗുളിക
10. ഛര്‍ദ്ദിലിനെതിരെയുള്ള മരുന്നുകള്‍
(കുട്ടികള്‍ക്കുള്ള ഡോസ് എത്രയാണെന്ന് ഡോക്‌ടറിനോട് പ്രത്യേകം ചോദിച്ചറി ഞ്ഞതിനുശേഷം അത് കുറിച്ചുവയ്‌ക്കണം. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നത് പ്രധാനകാര്യം).
11. ഓറല്‍ റീഹൈഡ്രേഷന്‍ സോള്‍ട്ട് (ORS) പായ്‌ക്കറ്റുകള്‍
പെട്ടെന്നുണ്ടാകുന്ന വയറിളക്കം മൂലം കുട്ടി പെട്ടെന്ന് ക്ഷീണാവസ്ഥയിലായേക്കാം. ശരീരത്തിലെ ജലാംശവും , സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും നില നിര്‍ത്തേണ്ടതുണ്ട്. അവയും ഊര്‍ജ്ജവും തിരികെ ലഭിക്കാന്‍ ഗ്ലൂക്കോസും മറ്റു മൂലകങ്ങളും അടങ്ങിയ (ORS) പൊടി ലേബലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധം തയ്യാറാക്കി കുറെശ്ശെ
കുട്ടിയെ കുടിപ്പിക്കുക.
12. വയറ്റിനുള്ളിലെ കോച്ചിപ്പിടുത്ത (intestinal colic) ത്തിനെതിരെയുള്ള മരുന്നുകള്‍ - ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം
വാങ്ങി ഉപയോഗിക്കണം.
13. കുട്ടിയുടെ ഏതെങ്കിലും പ്രത്യേക രോഗാവസ്ഥയ്‌ക്കുള്ള മരുന്നുകള്‍
എന്തെങ്കിലും രോഗാവസ്ഥയ്‌ക്കുള്ള മരുന്നുകള്‍ കുട്ടി കഴിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അവയെപ്പറ്റിയുള്ള അടിസ്ഥാ നവിവരങ്ങളും ഡോക്‌ടര്‍ സ്ഥലത്തില്ലാത്തപ്പോള്‍ അതു സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അടിയന്തിരമായി ചെയ്യാനുള്ളതെന്താണെന്നും മനസ്സിലാക്കി വയ്‌ക്കണം.
കട : ലീന
No comments:
Post a Comment