നാട്ടിലുള്ള എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം , നീ എനിക്ക് ഒരു ഫ്രീ വിസ സംഘടിപ്പിച്ച് തരുമോ ?എന്ത് പണി ആയാലും പ്രശ്നമില്ല , തോട്ടത്തില്‍ വെള്ളം നനക്കണമോ? ഒട്ടകത്തിനെ നോക്കണമോ ? ഒന്നും പ്രശനമില്ല എന്ത് പണി വേണമെങ്കിലും ഞാന്‍ എടുത്തോളാം എങ്ങിനെയെങ്കിലും ഒന്നു ഗള്‍ഫില്‍ എത്തിയാല്‍ മതി, എത്ര പൈസ വേണമെങ്കിലും തരാം .......
എന്താണ് ഞാന്‍ അവരോട് പറയേണ്ടത് .ചോദ്യം കേട്ടാല്‍ തോന്നും ഇവിടെ ഗള്‍ഫില്‍ ഫ്രീ വിസ കടയില്‍ പോയി വാങ്ങുന്ന ഒരു സാധനമാണ് എന്ന് , അല്ല അവരെയും പറഞ്ഞിട്ട് കാര്യമില്ല , കാരണം അവരും ചിന്തിക്കുന്നത് എങ്ങിനെയെങ്കിലും ഒന്നു അക്കരെ പോയി പച്ച പിടിക്കണം , ഇവിടെ എതിയാല്‍ മാത്രമെ മനസ്സിലാവുകയുള്ളൂ ചതിയില്‍ പെട്ടെന്ന്‍ .
പിന്നെ എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്നുള്ള വാശിയില്‍ ചില ആള്‍കാര്‍ മുന്നോട്ടു പോവും അല്ലാത്തവര്‍ ഗള്‍ഫിലേക്ക് വരാന്‍ വേണ്ടി വാങ്ങിയ കടമായി വാങ്ങിയ കാശോ , പണയം വെച്ച ആധാരമോ ഭാര്യയുടെ പോന്നോ ഒന്നും ചിന്ത്ക്കില്ല , എങ്ങിനെയെങ്കിലും നാട്ടില്‍ തന്നെ തിരിച്ചെത്തിയാല്‍ മതിയെന്നാവും അവര്‍ പറയുക .
അല്ല , ആര്‍ക്കാണ് ഇവിടെ തെറ്റ് പറ്റുന്നത്.
എന്റെ ഒരു അനുഭവത്തില്‍ എന്ന രൂപത്തില്‍ ഞാന്‍ ഒരു കഥ പറയാം ..
എന്റെ അളിയന്‍ ഇതുപോലെ എപ്പോഴും പറയും , അവസാനം ഞാന്‍ ഒരു വിസ സംഘടിപ്പിച്ചു .....ഒന്നേകാല്‍ ലക്ഷം , പണി ഇല്ല ....ഇവിടെ വന്നു തെണ്ടണം , വേറെ വഴിയൊന്നും എന്റെ മുന്‍പില്‍ ഇല്ല , കാരണം പെങ്ങളും എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കും ...എങ്ങിനെയെങ്കിലും , എന്ത് പണിയും ....അവസാനം ഞാന്‍ ഒരുപാട് അന്വേഷിച്ചു ....പണിയുള്ള ഒരു വിസ പോലും ഇല്ല, അതിനെക്കാളും കഷ്ടം , അളിയന്‍ വിദ്യാഭ്യാസം പത്തിന് താഴെ .....എന്ത് ചെയ്യും ...അളിയനായി പോയില്ലേ .....എങ്ങിനെയെങ്കിലും രക്ഷപടെട്ടെ എന്ന് കരുതിയാണ് അവസാനം നമ്മുടെ കഥ നായകനായ ഫ്രീ വിസ ശരണം ആക്കിയത് ....കൊണ്ട് വന്നാലുള്ള അവസ്ഥ ഞാന്‍ ചിന്തിച്ചു , അവരോട് പറയുകയും ചെയ്തു , അതൊന്നും അവരെ തളര്‍ത്തിയില്ല .....നീ എന്തായാലും എടുക്കു , അവിടെ എത്തിയാല്‍ ഒക്കെ ശെരിയാവും ...ആരും ഗള്‍ഫില്‍ നിന്നും തിരുച്ചു പോയിട്ടില്ല ....എങ്ങിനെയെങ്കിലും ഒരു പണി അവിടെ അതിയാല്‍ സംഘടിപ്പികാം ...
എന്ത് പണിയെടുക്കും ? ഞാന്‍ ചോദിച്ചു ....അങ്ങിനെ ഒന്നും ഇല്ല എന്ത് പണിയും എടുക്കും ...ഞാന്‍ വീണ്ടും ഓര്‍മിപ്പിച്ചു ....അവിടെ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് പണി കിട്ടാന്‍ ബുദ്ധിമുട്ടാണ് ...അതൊന്നും കാര്യമാക്കേണ്ട ...നീ വിസ എടുത്താല്‍ മതി..ബാക്കിയൊക്കെ ഞാന്‍ ശരിയാക്കി കൊള്ളാം ...എന്തായാലും എന്റെ കാര്യം പോക്കാണെന്ന് ഞാന്‍ തീരുമാനിച്ചു, കാരണം ഇവിടെ ഉള്ള എന്നെക്കാളും അളിയന്‍ എല്ലാം ഉറപ്പിച്ചിരിക്കുന്നു ...ഇനി രക്ഷയില്ല ...ഇവിടെ എത്തിയാല്‍ എന്റെ തലയില്‍ തന്നെ അളിയനെ സംരക്ഷിക്കാനുള്ള ചുമതലയും ...ഇനി നനയുക തന്നെ , ഞാന്‍ ചിന്തിച്ചു ....അളിയന്‍ ഇവിടെ എത്തിയാല്‍ എന്റെ കാര്യം ....റൂം വാടക , ഭക്ഷണം , ജോലി അന്വേഷിപ്പ് ..ചിലവിനു നാട്ടില്‍ അയക്കണമെങ്കില്‍ ? പെങ്ങളുടെ മക്കളുടെ കാര്യം ? ഇതൊക്കെ ഇനി അളിയന്‍ പണി ആവുന്നത് വരെ എന്റെ തലയില്‍ !ഞാന്‍ എന്ത് ചെയ്യും ...
ഒരു വഴിയും കാണാത്ത സമയത്താണ് ...എന്റെ ഒരു ചങ്ങാതി മുഖാന്തരം ഒരു അറബി വീട്ടില്‍ ഡ്രൈവറുടെ വിസ സംഘടിപ്പിച്ചത് .....അതാണ് ഫ്രീ വിസ ആയി എനിക്ക് കിട്ടിയത് ....നല്ല ഓഫര്‍ ...വന്നാല്‍ ഫയല്‍ ഒപണാക്കാന്‍ സഹായിക്കും , ലൈസന്‍സ് കിട്ടിയാല്‍ വിസ മാറ്റി അടിക്കണം ...ഇതാണു വ്യവസ്ഥ ...എന്ത് ചെയ്യാം ...നിവര്‍ത്തിയില്ല ...എടുക്കുക തന്നെ ....അങ്ങിനെ ചങ്ങാതിയുടെ സഹായത്താല്‍ ഒന്നേകാല്‍ ലക്ഷത്തിനു ആ വിസ സംഘടിപ്പിച്ചു ...ഒരു വല്ലാത്ത ആത്മ സംതൃപ്തി എനിക്ക് അനുഭവപ്പെട്ടു ..എന്തൊക്കെ ആയാലും പെങ്ങള്‍ക്ക് വേണ്ടി അല്ലെ ...എന്റെ ഒന്നേ കാല്‍ പോയി ..എന്നാലും പെങ്ങള്‍ക്ക് നല്ല ഒരു ജീവിതം ..അതായിരുന്നു എന്റെ ആവേശം ..
ഒന്നേ കാല്‍ ലക്ഷത്തില്‍ എത്ര കമ്മീഷന്‍ ചങ്ങാതി അടിച്ച് മാറ്റി ?..
ടിക്കറ്റിന്റെ പൈസ ആര് കൊടുക്കും ?
അളിയന് എന്ത് സംഭവിക്കും ?
എന്റെ കാര്യം എന്താകും ?
പെങ്ങള്‍ക്ക് ഒരു നല്ല ഭാവി?അവരുടെ മക്കള്‍ ?
അളിയന് നല്ല ഒരു ജോലി കിട്ടുമോ ?
എന്നെ കൊണ്ട് എന്ത് ചെയ്യാന്‍ പറ്റും ?
ഞാന്‍ എന്ത് ചെയ്തു?
അളിയന്‍ ഇപ്പോള്‍ എവിടെ?
അദ്ദേഹം ഇപ്പോള്‍ എന്ത് ചെയ്യുന്നു ?
ഇങ്ങനെ പോകുന്നു ഒരുപാട് ചോദ്യങ്ങള്‍
........തുടരും .....
No comments:
Post a Comment