പൂവണിഞ്ഞ സ്വപ്നം രണ്ടാം ഭാഗം

എല്ലാവരും എഴുന്നേറ്റു നിന്നിട്ടുണ്ട് ..അടുത്തിരുന്ന ആള്‍ വിളിച്ചില്ലായിരുന്നുവേന്കില്‍ ഇനിയും ഉറങ്ങാമായിരുന്നു ..വിമാനം ലാന്‍ഡ്‌ ചെയ്തതുപോലും അറിഞ്ഞില്ല ..നല്ല ഉറക്കം ..ശരീരം വല്ലാതെ വേദനിക്കുന്നു ..അത് സീറ്റിന്റെ കുഴപ്പം കൊണ്ടാണ് ..വിമാനത്തിന്റെ സീറ്റുകള്‍ നാട്ടിലെ സര്‍ക്കാര്‍ ബസ്സിനെ ഓര്‍മ്മിപ്പിച്ചു ..എന്തായാലും തട്ടലും മുട്ടലും ഇല്ലാതെ നിലത്തിറങ്ങിയല്ലോ ..രക്ഷപ്പെട്ടു ..ഈയിടെ നടന്ന വിമാനം ദുരന്തം മനസ്സിനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു ..
എയര്‍പോര്‍ട്ടിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങളൊക്കെ മുന്‍കൂട്ടി പറഞ്ഞു തന്നത് കൊണ്ട് കാര്യങ്ങളൊക്കെ എളുപ്പം കഴിഞ്ഞു ..കണ്ണിന്റെ ടെസ്റ്റ് കഴിയാന്‍ മാത്രമായിരുന്നു കുറച്ചു താമസം അനുഭവപ്പെട്ടത് ..പറഞ്ഞു കേട്ടതുപോലെ തന്നെ എല്ലാം വളരെ മനോഹരം ...എല്ലാവരും ധൃതിയില്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നു ..നടപടിക്രമങ്ങളെല്ലാം കഴിഞ്ഞു , വെളിയില്‍ പെങ്ങളും അളിയനും ജ്യേഷ്ടനും കാത്തു നില്‍പ്പുണ്ട് ..എത്രയും വേഗം അവരുടെ അടുത്തേക്ക് എത്തണം ...
അവരെ കണ്ടപ്പോള്‍ മനസ്സിന് വല്ലാതെ സന്തോഷം ..ഓടി ചെന്ന് അളിയനെ കെട്ടിപിടിച്ചു ..അളിയോ ..എത്ര കാലമായി കണ്ടിട്ട് ..സുഖമല്ലേ ...? പിടുത്തം വിട്ടപ്പോള്‍ ജ്യേഷ്ടന്റെ വകയും ഒരു തലോടല്‍ .എന്നെക്കാളും സന്തോഷം അവനു തന്നെയാണ്..അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ..അവന്റെ കുശലാന്വേഷണം കഴിഞ്ഞപ്പോള്‍ പെങ്ങള്‍ വന്നു കൈ പിടിച്ചു
യാത്രയൊക്കെ സുഖമായിരുന്നോ ....
അതെ സുഖമായിരുന്നു .. ശരീരമൊട്ടാകെ നല്ല വേദന .. പിന്നെ നല്ല ക്ഷീണം ഉണ്ടായതിനാല്‍ ഉറങ്ങിപോയി ..ഇവിടെ ഇറങ്ങിയ ശേഷമാണ് ഉണര്‍ന്നത് ...ഉണര്‍ന്നപ്പോള്‍ കണ്ടത് മുന്‍പില്‍ ഒരു ഗ്ലാസ്‌ ജ്യൂസും ഒരു വെജിടബിള്‍ ബിരിയാണിയും ..വിശപ്പുണ്ടായിട്ടും ഒന്നും കഴിച്ചില്ല ...
സാരമില്ല ഞാന്‍ നിനക്ക് നല്ല ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ട് ..നമുക്ക് വേഗം റൂമിലേക്ക്‌ പോവാം ..
എല്ലാവരും കൂടി വണ്ടിയുടെ അടുത്തേക്ക് നീങ്ങി ..പോവുന്ന സമയത്ത് ജ്യേഷ്ടന്‍ പാസ്പോര്‍ട്ടും വിസയും വാങ്ങി കയ്യില്‍ വെച്ചു ..
അളിയന്റെ കാറില്‍ നല്ല തണുപ്പ് ..
അളിയോ . എ സിയുടെ തണുപ്പ് കുറക്കൂ ....നാട്ടിലെ ചൂട്ടില്‍ നിന്നും ഇവിടെ വന്നപ്പോള്‍ തണുപ്പ് സഹിക്കാന്‍ പറ്റുന്നില്ല ..
അളിയന്‍ ചിരിച്ചു ..നാടിലെ വിശേഷങ്ങള്‍ എത്ര പറഞ്ഞു കൊടുത്തിട്ടും പെങ്ങള്‍ വീണ്ടും വീണ്ടും പലതും ചോദിക്കുകയാണ് ..
അമ്മക്ക് സുഖമാണോ ..അച്ഛന്റെ ബിസിനസ് എങ്ങിനെയുണ്ട് ? അനുജന്മാര്‍ സ്കൂളില്‍ മര്യാദയ്ക്ക് പോവാരുണ്ടോ ? മുറ്റത്തെ മാവില്‍ ഇപ്രാവിശ്യം മാങ്ങ നല്ല വണ്ണം ഉണ്ടായിരുന്നോ ...ഇല്ല എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖം വാടി ..
ആളുകള്‍ കണ്ണ് വെച്ചിട്ടാണ് ..അല്ലങ്കില്‍ എത്ര നല്ലവണ്ണം പൂത്തിരുന്ന മാവായിരുന്നു ..
അങ്ങിനെ പോവുന്നു അവളുടെ കുശലാന്വേഷണം ..ഇടയ്ക്കു അളിയന്‍ ഓരോ സ്ഥലവും കാണിച്ചു പലതും പറയുന്നുണ്ടായിരുന്നു ..ആദ്യമായി വന്ന എനിക്ക് എങ്ങിനെ മനസ്സിലാവാന്‍ ...ചുറ്റും കൂറ്റന്‍ ബില്‍ഡിങ്ങുകള്‍ ..ഒരു മായ ലോകത്ത് എത്തിയപോലെയായിരുന്നു അനുഭവപ്പെട്ടത് ..അളിയന്‍ ഒരു വീടിന്റെ മുന്നില്‍ വണ്ടി നിറുത്തി ...ഇതാണ് നമ്മുടെ വില്ല ..വരൂ നമുക്ക് അകത്തേക്ക് പോവാം ...
വളരെ വിശാലമായ ഒരു ഹാള്‍.നാല് റൂമുകള്‍ .നല്ല അടുക്കും ചിട്ടയും ..പെങ്ങളോടു ബഹുമാനം തോന്നി ..അളിയന്‍ വലിയ ആളാണ്‌ എന്നൊക്കെ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല ..
സാധനങ്ങള്‍ എവിടെ .? അളിയന്‍ ചോദിച്ചു
ഇതാ ഈ പെട്ടിയിലാണ് ..
അളിയന്‍ : ഇതാണ് കുഴപ്പം ..ഈ ഒരു കാര്‍ബോഡിന്റെ പെട്ടിയല്ലാതെ വേറെ ഒന്നും നാട്ടില്‍ ഇല്ലേ ? ഒരു ബാഗ് വാങ്ങികൂടെ ?
എടീ ...ഒരു കത്തി കൊണ്ട് വാ ..ഈ കയറു മുറിക്കട്ടെ
പെങ്ങള്‍ : അത് മുറിക്കല്ലേ ..അഴിച്ചെടുത്താല്‍ നമുക്ക്‌ അയല്‍ കെട്ടാം ...
അളിയന്‍ ; ഓ പിന്നെ ഇവിടെ ഒരു അയല് കെട്ടാത്ത ഒരു കുറവ് മാത്രമേ ഉള്ളൂ ..എടീ മിനിയാന്നെല്ലേ നിനക്ക് നല്ല അടിപൊളി കയറ് വാങ്ങി തന്നത് ..നീ കത്തി കൊണ്ട് തരുന്നോ ..അതോ ഞാന്‍ പോട്ടിക്കണോ ..
പെങ്ങള്‍ : വേണ്ട ..കൈ വേദനിക്കും ..ഞാന്‍ കത്തി കൊണ്ട് തരാം
പെട്ടിയില്‍ നിറയെ അരിപ്പൊടിയും മുളക് പൊടിയും അച്ചാറും തന്നെ ..കുറച്ചു പലഹാരങ്ങളും കല്ലുമ്മക്കായും എടുത്തു കഴിച്ചു ..നല്ല സ്വാദ്‌ ..അമ്മയുടെ കൈപ്പുണ്യം അത് അപാരം തന്നെ ..
ഇവിടെ ഒരുവള്‍ എന്ത് ഉണ്ടാക്കിയാലും എന്തെങ്കിലും ഒരു കുറവ് ഉണ്ടാവും അളിയന്റെ പരാതി ..
എങ്ങിനെ ഇല്ലാതിരിക്കും സ്കൂളില്‍ ചോറും കറിയും ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നില്ലല്ലോ ...
ഇവരുടെ രണ്ടാളുടെയും സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല ..എപ്പോഴും ഇങ്ങനെയാണ് പെങ്ങളെ എന്തെങ്കിലും പറഞ്ഞില്ലന്കില്‍ അളിയന് ഉറക്കം വരില്ല ..ആരും അടുththiല്ലന്കില്‍ പിന്നെ അവര്‍ക്ക് പകരം വെക്കാന്‍ അവര്‍ മാത്രമായിരിക്കും ..തമ്മില്‍ അത്രയ്ക്കും ഇഷ്ടമാണ് ..
തമാശയൊക്കെ പറഞ്ഞു ഭക്ഷണം കഴിക്കുമ്പോള്‍ ജ്യേഷ്ടന്‍ ഓര്‍മ്മിപ്പിച്ചു ..നാളെ രാവിലെ തന്നെ ജോയിന്‍ ചെയ്യണം ...
അളിയന്‍ : എന്തിനാ ഇത്ര തിടുക്കം ..രണ്ടു ദിവസം കഴിയട്ടെ ..അബൂദാബിയൊക്കെ ഒന്ന് കറങ്ങിയ ശേഷം പോരെ ..
ജ്യേഷ്ടന്‍ : പോരാ ..ഇപ്പോള്‍ തന്നെ വളരെ വൈകി എന്നാണു അവര്‍ പറയുന്നത് ..
അളിയന്‍ : എന്നാല്‍ അധികം താമസിക്കേണ്ട ഇപ്പോള്‍ തന്നെ സമയം രണ്ടു കഴിഞ്ഞു ..വേഗം കിടക്കാന്‍ നോക്കൂ ...
രാവിലെ അളിയന്‍ ജോലിക്ക് പോവുന്ന സമയത്ത് ഡ്രോപ്പ് ചെയ്യാമെന്ന് ഉറപ്പു നല്‍കി .
എന്തായിരിക്കും ജോലി .എത്ര ശമ്പളം കിട്ടും .ഡ്യൂട്ടി സമയം എത്രയാണ്..എവിടെയാണ് താമസിക്കേണ്ടത് ..ആരൊക്കെയുണ്ട് അവിടെ ഇങ്ങനെ ഒരു പാട് സംശയങ്ങള്‍ മനസ്സില്‍ ഉണ്ട് ..
ജ്യെഷ്ടനോട് ചോദിച്ചാലോ ..ഒരു മടി ..എന്നാലും അറിഞ്ഞിരിക്കല്‍ നല്ലതല്ലേ

No comments: