ആര്‍ക്കും വേണ്ടാത്ത ഒരു വിസ

ഒരു വിസക്ക് വേണ്ടി ആളുകള്‍ നെട്ടോട്ടം ഓടുന്ന ഒരു കാലമുണ്ടായിരുന്നു ..ഇപ്പോള്‍ ആരോടെങ്കിലും ഒരു വിസ തരട്ടെ എന്ന് ചോദിക്കേണ്ട അവസ്ഥയിലേക്ക് എത്തി ....മാത്രമല്ല വിസ കാണുമ്പോള്‍ ഓടിയോളിക്കുന്നവരും കൂടുതലാണ് ...ഗള്‍ഫിനേക്കാള്‍ നാട്ടില്‍ നിന്നും തന്നെ അവര്‍ സമ്പാദിക്കും പോലും ...അതിനാല്‍ ഗള്‍ഫ്‌ വേണ്ടേ വേണ്ട എന്നാണു അവര്‍ പറയുന്നത് ...ഇനി അവര്‍ നാട്ടില്‍ ചെയ്യുന്നത് എന്താണെന്ന് നോക്കിയാല്‍ ഇതേ ഗള്‍ഫുകാരന് വീടെടുക്കാനും മറ്റും മണ്ണും കല്ലും മറ്റു പണികള്‍ ചെയ്യലുമോക്കെയാണ് ..അങ്ങിനെ ഗള്‍ഫ്കാരനെ കൊണ്ട് തന്നെ നാട്ടുകാരന്‍ ജീവിക്കുന്നു ..ഗള്‍ഫില്‍ പോവാതെ തന്നെ  ..ഇനി ഗള്‍ഫ്കാരന്റെ അവസ്ഥയോ നാട്ടിലെ പണിക്കാരുടെ മുഴുവന്‍ കാലു പിടിച്ചാലും അവന്‍റെ ഒരു പണിയും മര്യാദയ്ക്ക്‌ നടക്കില്ല ..അതിനു അധികം കാശ് കൊടുക്കാമെന്നു പറഞ്ഞാലും അവര്‍ ചെയ്യില്ല ...കുറച്ചു ബുദ്ധിമുട്ടിച്ചതിനു ശേഷം മാത്രമേ അവര്‍ ഇനി എന്ത് പണി ആയാലും ശരി വരികയുള്ളൂ ...അതിനു പ്രത്യേകിച്ച് വല്ല കാരണവും ഉണ്ടോ എന്ന് ചോദിച്ചാല്‍ നോ റീസന്‍ ..
ഇപ്പോള്‍ നാട്ടിലെ ഏറ്റവും നല്ല പണി ഏതെന്നു ചോദിച്ചാല്‍ അവര്‍ പറയും മണല്‍ കൊള്ള ..അതാണ്‌ അവരുടെ ജീവിത മാര്‍ഗം ...പിന്നെ ഒരേ സ്ഥലം തന്നെ ഒരാളുടെ പക്കല്‍ നിന്നും വാങ്ങി പതിനഞ്ചു  പേര്‍ക്ക് വിറ്റതിനു ശേഷം അതെ ആള്‍ക്ക് തന്നെ രണ്ടു കൊല്ലത്തിനു ശേഷം പതിനഞ്ചിരട്ടി വിലക്ക് വിറ്റ് വീണ്ടും അയാളെ കൊണ്ട് വില്പിച്ചു വീണ്ടും വാങ്ങിപ്പിച്ചു അതിനിടക്ക് കിട്ടുന്ന കമ്മീഷനും കൊണ്ട് ജീവിക്കുക ....ഹോ അതൊരു സുഖമുള്ള ഏര്‍പ്പാടാണ് എന്നാണു അവര്‍ പറയുന്നത് ....................കാലം പോയ പോക്കെ ............

ലോകം നമ്മുടെ കയ്യില്‍

ഒന്ന് ലോകം ചുറ്റി കണ്ടു വാ കൂട്ടുകാരെ ...ഇവിടെ ക്ലിക്ക്‌  ചെയ്താല്‍
നിങ്ങളുടെ യാത്ര തുടങ്ങാന്‍ സാധിക്കും ..എന്താ ഒന്ന് പോയി വരാം അല്ലെ ..
സ്റ്റാര്‍ട്ട് ബഫറിങിന് അല്‍പ്പസമയം കാത്തിരിക്കുക. കേര്‍സര്‍ അതിലെ വിന്‍ഡോയില്‍ വെച്ച് താഴേക്കും മുകളിലേക്കും സ്‌ക്രോള്‍ ചെയ്യുക....യാത്ര തുടങ്ങുകയായി. പ്രപഞ്ചത്തിന്റെ വലിപ്പം വ്യക്തമാക്കുന്ന തോതുകള്‍ക്കൊപ്പം, ഈ ആനിമേഷനില്‍ പ്രത്യക്ഷപ്പെടുന്ന ഏത് വസ്തുവിലും കേര്‍സര്‍ അമര്‍ത്തി നോക്കിയാല്‍, അതിന്റെ വിശദാംശങ്ങള്‍ ചെറു വിന്‍ഡോയില്‍ തെളിഞ്ഞു വരും.